❛❛ഞങ്ങൾക്ക് ലോകത്തിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയും❜❜ – നോർത്ത് മാസിഡോണിയക്കെതിരായ നിർണായക ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന്റെ സെമി ഫൈനലിൽ തുർക്കിക്കെതിരായ കടുത്ത പരീക്ഷണം മറികടന്ന് റൊണാൾഡോയുടെ പോർച്ചുഗൽ അവസാന പോരാട്ടത്തിൽ ഇറ്റലിയെ അട്ടിമറിച്ച് എത്തിയ നോർത്ത് മാസിഡോണിയയെ നേരിടും.

ഇറ്റലിക്കെതിരെയുള്ള നോർത്ത് മാസിഡോണിയയുടെ വിജയത്തെ റൊണാൾഡോ അഭിനന്ദിക്കുകയും ചെയ്തു.എന്നാൽ തന്റെ ടീമിന് ലോകത്തിലെ ഏത് ടീമിനെയും അവരുടെ മികച്ച നിലയിൽ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എട്ട് വർഷത്തിനിടെ രണ്ടാം തവണയും വേൾഡ് കപ്പിൽ ഇറ്റലിയുടെ അവസരം നിഷേധിച്ച നോർത്ത് മാസിഡോണിയയെ അത്ര നിസാരരായി പോർച്ചുഗൽ കണക്കാക്കുന്നില്ല.ഇറ്റലിക്കെതിരെ നന്നായി പ്രതിരോധിച്ച നോർത്ത് മാസിഡോണിയ ടീമിനെതീരെ പോർച്ചുഗൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

തുർക്കിക്കെതിരായ മുൻ കളിയിൽ ആരാധകരുടെ പിന്തുണയെ റൊണാൾഡോ അഭിനന്ദിക്കുകയും പോർച്ചുഗൽ ഫോമിലായിരിക്കുമ്പോൾ അവർക്ക് ഏത് ടീമിനെയും തോൽപ്പിക്കാൻ കഴിയുമെന്ന് വിശദീകരിച്ചു.”ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവിതത്തിന്റെ കളിയാണ്. മുമ്പത്തെ ഗെയിമിലെ നിരുപാധിക പിന്തുണയെ ഞാൻ അഭിനന്ദിക്കുന്നു.” നോർത്ത് മാസിഡോണിയ വളരെ സംഘടിതമാണ്. ഞങ്ങൾ അതിനെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങൾ മികച്ച നിലയിലാണെങ്കിൽ ലോകത്തിലെ ഏത് ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും” റൊണാൾഡോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടുതലായി ആശ്രയിച്ചല്ല പോർച്ചുഗൽ കളിക്കുന്നത്. ഡിയോഗോ ജോട്ട, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ പോലെയുള്ളവർ അവരുടെ ക്ലബ് ഫോം അന്താരാഷ്ട്ര തലത്തിൽ ആവർത്തിക്കാൻ കഴിഞ്ഞു. എന്നാൽ ഒരു ലോ-ബ്ലോക്ക് കളിക്കുകയും നമ്പറുകളിൽ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു ടീമിനെതിരെ ഫെർണാണ്ടോ സാന്റോസിന് റൊണാൾഡോ ആവശ്യമായി വന്നേക്കാം.

യൂറോ 2020-ൽ തങ്ങളുടെ പ്രതിരോധത്തിന്റെ ശക്തി എന്താണെന്നു മനസ്സിലാക്കി കൊടുത്തവരാണ് മാസിഡോണിയ.ഇറ്റലിക്കാർക്കെതിരെ ഒരിക്കൽ കൂടി അത് കാണാനായി. എന്നിരുന്നാലും, കളിയിലും ചില തിളക്കമാർന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയതിൽ ഇറ്റലിക്കാർ തോൽ‌വിയിൽ കുറ്റക്കാർ തന്നെയാണ്.കളിയുടെ തുടക്കത്തിൽ തന്നെ നോർത്ത് മാസിഡോണിയയുടെ പ്രതിരോധത്തെ റൊണാൾഡോക്കും കൂട്ടർക്കും ബേധിക്കാൻ കഴിഞ്ഞാൽ നാളെ രാത്രി പറങ്കികൾക്ക് അനുകൂലമായി തീരും.