അർജന്റീന സൗദിയെ നിസ്സാരമായി എടുത്തിട്ടില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോനി |Qatar 2022

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയാണ് ഇന്ന് ഖത്തറിലേ ലുസൈൽ സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. `ഏഷ്യൻ ശക്തികളായ സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലയണൽ മെസ്സിയുടെ അർജന്റീനയെ കീഴടക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു അർജന്റീനയുടെ ജയം.

എന്നാൽ തന്റെ ടീം സൗദി അറേബ്യയെ തന്റെ ടീം നിസ്സാരമായി കണ്ടില്ലെന്ന് അർജന്റീന കോച്ച് ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടു.36 മത്സരങ്ങളുടെ തോൽവിയറിയാതെയാണ് അർജന്റീന ടൂർണമെന്റിൽ പ്രവേശിച്ചത് .ടൂർണമെന്റും വിജയിക്കാനുള്ള ഫേവറിറ്റുകളിലൊന്നായിരുന്നു അർജന്റീന.എന്നാൽ പ്രതീക്ഷകൾ എല്ലാം തകിടം മറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

“ഞങ്ങൾ മറ്റ് ടീമുകളെപ്പോലെ സൗദി അറേബ്യയെയും പൂർണ്ണമായി ബഹുമാനിക്കുന്നു, ഞങ്ങളുടെ തോൽവിക്ക് കാരണം അതൊന്നുമല്ല,അവർ സാങ്കേതിക കളിക്കാരുള്ള ഒരു നല്ല ടീമാണ്, അവർ ശാരീരികമായി മികവുള്ളവരുമാണ്” തോൽവിക്ക് ശേഷം സ്‌കലോനി പറഞ്ഞു.ലോകകപ്പിലെ വലിയ ഞെട്ടലുകളിലൊന്ന് അനുഭവിച്ചെങ്കിലും മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരായ ഗ്രൂപ്പ് സി മത്സരങ്ങളിൽ വിജയിച്ച് മുന്നേറുമെന്ന ശുഭാപ്തി വിശ്വാസം സ്കെലോണി പ്രകടിപ്പിച്ചു.

1990-ൽ, അന്നത്തെ ചാമ്പ്യൻമാരായ അർജന്റീന അതിന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ കാമറൂണിനെതിരെ 1-0 ന് തോറ്റു. പക്ഷെ ആ വര്ഷം അവർ ഫൈനൽ വരെയെത്തിയിരുന്നു.“മുന്നിലുള്ളത് അടുത്ത മത്സരത്തിൽ മെക്സിക്കോയെ നേരിടുക എന്നതാണ്.ലോകകപ്പിലെ മറ്റു ടീമുകളെപോലെ ഇവരും കഠിനമായ എതിരാളികളാണ് ,ഇനി രണ്ട് കളി ജയിച്ചേ മതിയാകൂ..തീർച്ചയായും ഇത് ബുദ്ധിമുട്ടാണ്, പക്ഷേ ഇന്നത്തെ ഫലം പരിഗണിക്കാതെ തന്നെ ഞങ്ങൾ എല്ലാ ഗെയിമുകളും ജയിക്കാൻ ശ്രമിക്കും” സ്കെലോണി കൂട്ടിച്ചേർത്തു.

Rate this post