അർജന്റീനയ്‌ക്കെതിരായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് എയ്ഞ്ചൽ ഡി മരിയ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സ്വീഡിഷ് വെറ്ററൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് 2022 ഫിഫ ലോകകപ്പ് നേടിയ അർജന്റീന ടീമിനെ വിമർശിച്ചിരുന്നു. ലോകകപ്പ് ഫൈനൽ ജയിച്ച ശേഷം അർജന്റീനിയൻ താരങ്ങൾ മര്യാദക്ക് പുറത്താണ് പെരുമാറിയതെന്നും ഇനിയൊരു കിരീടം അവർ നേടില്ലെന്നും ഇബ്രാഹിമോവിച്ച് പറഞ്ഞു. അർജന്റീന ടീമിന്റെ ക്യാപ്റ്റൻ ലയണൽ മെസ്സിയെ മാത്രമേ ഓർമയുള്ളൂവെന്നും എസി മിലാൻ സ്‌ട്രൈക്കർ പറഞ്ഞു.

സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ വാക്കുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പല ഭാഗത്തുനിന്നും ഉയർന്നത്. മുൻ അർജന്റീന താരം സെർജിയോ അഗ്യൂറോയാണ് ഇബ്രാഹിമോവിച്ചിനെതിരെ ആദ്യം പ്രതികരിച്ചത്. അതിനു ശേഷം അടുത്തിടെ, അർജന്റീനയുടെ ലോകകപ്പ് ഫൈനൽ ഹീറോ ഏഞ്ചൽ ഡി മരിയയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ചു. എന്നാൽ ഈ വിഷയത്തിൽ ഡി മരിയ വളരെ കൃത്യമായ മറുപടി നൽകി

‘ ഒരുപാട് വർഷത്തേക്ക് ഞങ്ങൾക്ക് അതിശയപ്പെടുത്തുന്ന ജനറേഷനെ ലഭ്യമാണ്. ഞങ്ങൾ വേൾഡ് കപ്പ് നേടിയ ടീമിൽ ഒരുപാട് യുവ താരങ്ങൾ ഉണ്ടായിരുന്നു. അർജന്റീന ദേശീയ ടീമിന്റെ ജേഴ്സി എന്തുമാത്രം വിലപ്പെട്ടതാണ് എന്നുള്ളത് അവർക്കറിയാം. മാത്രമല്ല ഞങ്ങളുടെ ഏജ് ഗ്രൂപ്പുകൾ നോക്കിയാൽ തന്നെ ഒരുപാട് പ്രതിഭകളെ കാണാം.സോളെ,ഗർനാച്ചോ എന്നിവരൊക്കെ ഭാവിയിൽ അർജന്റീനക്ക് വേണ്ടി കളിക്കാനുള്ളവരാണ്. അതുകൊണ്ട് കിരീടങ്ങൾ നേടാനാവില്ല എന്നുള്ളത് നിങ്ങൾക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ല ” സ്ലാറ്റൻ പറഞ്ഞു.

എൻസോ ഫെർണാണ്ടസ്,ഹൂലിയൻ ആൽവരസ് എന്നിവരൊക്കെ ഭാവിയിലും അർജന്റീനക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന താരങ്ങളാണ്. മാത്രമല്ല ഡി മരിയ പറഞ്ഞതുപോലെ നിരവധി യുവ സൂപ്പർതാരങ്ങളും അർജന്റീനയിൽ ഉദയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.അവരൊക്കെ അർജന്റീനക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന താരങ്ങളാണ്.

Rate this post