ഹോളണ്ടുമായി ഞങ്ങൾക്ക് കടുത്ത പോരാട്ടം വരാനുണ്ട് , ക്വാർട്ടർ ഫൈനലിന് മുന്നോടിയായി അർജൻറീന ടീമിന് ലയണൽ മെസിയുടെ മുന്നറിയിപ്പ് |Qatar 2022 |Lionel Messi

ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അര്ജന്റീന ഖത്തർ ലോകകപ്പിലെ അവസാന എട്ടിൽ ഇടം പിടിച്ചത്. അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സിയും ജൂലിയൻ അൽവാരസുമാണ് ഗോൾ നേടിയത്. ഒരു ഗോൾ നേടി അവസാന നിമിഷം ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അർജന്റീനയുടെ വിജയം തടയാൻ സാധിച്ചില്ല.

ബുദ്ധിമുട്ടേറിയ മത്സരം ഇനിയാണു വരാനിരിക്കുന്നത് എന്നായിരുന്നു മത്സര ശേഷം മെസിയുടെ പ്രതികരണം വരുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സുമായി കടുത്തതും എന്നാൽ മനോഹരവുമായ ഏറ്റുമുട്ടൽ നടക്കുമെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയും കോച്ച് ലയണൽ സ്‌കലോനിയും അഭിപ്രായപ്പെട്ടു .അമേരിക്കയെ 3-1 ന് കീഴടക്കിയാണ് നെതർലാൻഡ്‌സ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. 1998 ലെ ക്വാർട്ടറിൽ ആവർത്തനമാണ് 2022 ലും നടക്കുക.

“ഇത് രണ്ട് ചരിത്ര ടീമുകളുളുടെ വളരെ മനോഹരമായ ഗെയിമായിരിക്കും. ഖേദകരമെന്നു പറയട്ടെ, ഒരു ടീമിന് തോൽക്കേണ്ടി വരും. അതിൽ ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ അവസാന 16 വിജയത്തിന് ശേഷം പരിശീലകൻ സ്‌കലോനി പറഞ്ഞു.സൗദി അറേബ്യയോടുള്ള ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഖത്തറിൽ നടന്ന ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ച തന്റെ കളിക്കാരിൽ സന്തോഷമുണ്ടെന്ന് സ്‌കലോനി പറഞ്ഞു. കരിയറിലെ 1,000-ാം മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്‌കോറിംഗിൽ നിന്നും മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട മെസ്സി ക്വാർട്ടർ മത്സരത്തെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചു.

നന്നായി കളിക്കുന്ന ഹോളണ്ടുമായി കടുത്ത ഏറ്റുമുട്ടലാവുമെന്ന് മെസ്സി പറഞ്ഞു.“അവർക്ക് മികച്ച കളിക്കാരും മികച്ച പരിശീലകനുമുണ്ട്, ഞങ്ങൾ കഠിനമായി പോരാടും. ഇത് ഒരു ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലാണ്, ഒരു ലോകകപ്പ് തുടക്കം മുതൽ കഠിനമായിരുന്നെങ്കിൽ, ഈ ഘട്ടത്തിൽ അത് കൂടുതൽ കടുപ്പമേറിയതായിരിക്കും “മെസ്സി പറഞ്ഞു.”ആരാധകരുടെ ആവേശവും ഊർജ്ജവും സന്തോഷവും അവിശ്വസനീയമാണ്. അവരത് മനസിന്റെ ഉള്ളിൽ നിന്നും അനുഭവിക്കുന്നു. അത് മനോഹരമാണ്, എല്ലാ അർജന്റീനക്കാരും വളരെ ആവേശത്തിലുമാണ്. ഞങ്ങൾ ചെറിയൊരു ചുവട് മുന്നോട്ടുവെച്ചു, ബുദ്ധിമുട്ടേറിയ സമയം വരാനിരിക്കുന്നു.” മെസി പറഞ്ഞു.

Rate this post