❝ മെസ്സി ⚽👑ഞങ്ങൾക്കൊപ്പം ആയിരുന്നെങ്കിൽ
ഞങ്ങൾക്ക് രണ്ടു ലോക കപ്പ് 🏆🏆 നേടാമായിരുന്നു ❞

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നിട്ടും അർജന്റീനക്കൊപ്പം ദേശീയ കിരീടങ്ങൾ നേടാൻ സാധിക്കാത്തത് സൂപ്പർ തായതിന്റെ പോരായ്മയായി പലരും കാണുന്നുണ്ട്. കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും കിരീടത്തിനടുത്തെത്തിയെങ്കിലും കലാശ പോരാട്ടത്തിൽ കീഴടങ്ങാനായിരുന്നു വിധി. തന്റെ അവസാന വേൾഡ് കപ്പാവും എന്ന് കരുതുന്ന 2022 ലെ വേൾഡ് കപ്പിൽ ദേശീയ ടീമിനായി കിരീടം നേടുക എന്ന സ്വപ്നം യാഥാർഥ്യമാവും എന്ന വിശ്വാസത്തിലാണ് ആരാധകർ.

എന്നാൽ ലയണൽ മെസ്സി ഉറുഗ്വേയിലാണ് ജനിച്ചിരുന്നെങ്കിൽ ഞങ്ങളെ ലോകകപ്പ് പ്രതാപത്തിലേക്ക് തിരിച്ചുപോകുമായിരുന്നുവെന്ന് മുൻ ഉറുഗ്വേ ക്യാപ്റ്റൻ ഡീഗോ ലുഗാനോ അഭിപ്രായപ്പെട്ടു.അർജന്റീനയ്‌ക്കായി നാല് ലോകകപ്പുകളിൽ മത്സരിച്ച മെസ്സിക്ക് ഒരു തവണ പ്രീ ക്വാർട്ടറിലും രണ്ടു തവണ ക്വാർട്ടറിലും 2014 ൽ ഫൈനലിൽ ജര്മനിയോട് പരാജയപെട്ടു. “2010 ലോകകപ്പിൽ മെസ്സി ഉറുഗ്വേയ്‌ക്കായി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ അത് വിജയിക്കുമായിരുന്നു,” .


2014 ലെ ബ്രസീൽ വേൾഡ് കപ്പിന് ശേഷം ബൂട്ടഴിച്ച ലുഗാനോ ഉറുഗ്വേക്കായി 95 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ബ്യൂണസ് അയേഴ്സിലെ ടീ ജേണലിസം സ്കൂളിലെ വിദ്യാത്ഥികളോട് സംസാരിക്കവെയാണ് മുൻ പിഎസ്ജി സെന്റർ ബാക്ക് അഭിപ്രായപ്പെട്ടത്. ഉറുഗ്വേയ്‌ക്കായി ദക്ഷിണാഫ്രിക്ക, ബ്രസീൽ വേൾഡ് കപ്പുകളിൽ കളിച്ച താരമാണ് ലുഗാനോ.2010 ൽ ഉറുഗ്വേ സെമി ഫൈനൽ വരെ എത്തിയെങ്കിലും ആവേശകരമായ മത്സരത്തിൽ നെതർലൻഡിനോട് 3-2 ന് പരാജയപ്പെട്ടു.

നാല് വർഷത്തിന് ശേഷം ബ്രസീലിൽ ഇറ്റലിയെയും ഇംഗ്ലണ്ടിനെയും തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി.അവസാന -16 പോരാട്ടത്തിൽ കൊളംബിയയോട് 2-0 ന് പരാജയപ്പെട്ടു പുറത്തു പോയി. ഉറുഗ്വേയും അർജന്റീനയും ജൂൺ 17 ന് 2021 കോപ്പ അമേരിക്കയിൽ കോർഡോബയുടെ എസ്റ്റാഡിയോ മരിയോ കെംപസിൽ ഏറ്റുമുട്ടും.