ആരാധകരുടെ മനസ്സ് കീഴടക്കിയ ഒറ്റയാൾ പോരാട്ടവുമായി റിങ്കു സിംഗ് |Rinku Singh

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരമായി റിങ്കു സിംഗ് മാറി. 50ന് മുകളിൽ ശരാശരിയിലും 149 സ്ട്രൈക്ക് റേറ്റിലും റിങ്കു തന്റെ ടീമിനായി 400 -ലധികം റൺസ് നേടി.ഈ സീസണിൽ 4 അർധസെഞ്ചുറികൾ നേടിയ റിങ്കു സിംഗ് തീർച്ചയായും നൈറ്റ്‌സിന്റെ സീസണിലെ കണ്ടെത്തലായിരുന്നു. മികച്ചൊരു ഫീൽഡറും കൂടിയായ റിങ്കു ഈ സീസണിൽ നാല് ക്യാച്ചുകളും രണ്ട് റണ്ണൗട്ടുകളും നേടിയിട്ടുണ്ട്.

ഐപിഎൽ 2023 ലെ റിങ്കു സിംഗിന്റെ പ്രകടനങ്ങൾ വിദഗ്ധരിൽ നിന്നും ആരാധകരിൽ നിന്നും വളരെയധികം പ്രശംസ നേടിക്കൊടുത്തു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഇടംകൈയ്യൻ ബാറ്ററെ പ്രശംസിക്കുകയും ഈ സീസണിൽ കെ‌കെ‌ആറിന്റെ എക്‌സ് ഫാക്ടർ റിങ്കു ആണെന്നും ആന്ദ്രെ റസ്സല്ലെന്നും അഭിപ്രായപ്പെട്ടു. “ റസ്സല്ല,ഇപ്പോൾ റിങ്കു കെ‌കെ‌ആറിന്റെ എക്‌സ്-ഫാക്ടറായി മാറിയിരിക്കുന്നു റസ്സലിന്റെ യുഗം ഇല്ലാതായി. ഇപ്പോൾ റിങ്കുവിന്റെ സമയമാണ്. റിങ്കുവിനെ ഏത് പൊസിഷനിലും അയച്ചാലും തന്റെ വേഷത്തോട് നീതി പുലർത്താനാകും. വ്യത്യസ്ത നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ തലയിൽ ഇന്ത്യ തൊപ്പി ഉടൻ കാണാം” സ്റ്റാർ സ്‌പോർട്‌സിന്റെ ക്രിക്കറ്റ് ലൈവിൽ സംസാരിച്ച ഹർഭജൻ സിംഗ് പറഞ്ഞു.

ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 149 .31 സ്‌ട്രൈക്ക് റേറ്റിലും 59 .25 ശരാശരിയിലും 474 റൺസാണ് റിങ്കു നേടിയത്.”റിങ്കു സിംഗ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹീറോയാണ്. അദ്ദേഹത്തിന്റെ സ്വഭാവം വളരെ ശക്തവും കഠിനമായ സാഹചര്യങ്ങളിൽ വളരെ സുഖകരവുമാണ്. അവൻ ഒരു പോരാട്ട വീര്യമുള്ള കളിക്കാരനാണ്. റിങ്കു കടുത്ത മത്സരങ്ങൾ ഇഷ്ടപ്പെടുന്നു, പ്രതിസന്ധികളിൽ മികച്ച പ്രകടനം നടത്താനുള്ള ഈ കഴിവാണ് റിങ്കുവിന് ഈ കളിക്കാരനെ വേർതിരിക്കുന്നത്’ ശാസ്ത്രി പറഞ്ഞു.

ഇന്നലെ നിർണായ മത്സരത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും ലക്നൗവിനെതിരെ റിങ്കുവിന് കൊൽക്കത്തയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.റിങ്കു സിംഗ് 33 പന്തില്‍ ആറ് ഫോറും 4 സിക്‌സുമായി 67* റണ്‍സെടുത്ത് പുറത്താവാതെ നിന്നെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്റെ 176 റൺസ് പിന്തുടർന്ന കൊൽക്കത്തക്ക് 20 ഓവറിൽ 175 റൺസ് നേടാൻ സാധിച്ചുള്ളൂ.അവസാന രണ്ട് ഓവറിൽ നിന്ന് 40 റൺസ് വേണ്ടിയിരുന്ന റിങ്കു ഈ സീസണിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്ന് കളിച്ചു.

മത്സരശേഷം ബാറ്ററിനെക്കുറിച്ച് സംസാരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഇടംകൈയ്യനെ അഭിനന്ദിക്കുകയും റിങ്കുവിനെപ്പോലെയുള്ള പ്രതിഭ ഇന്ത്യൻ ദേശീയ ടീമിന് മികച്ച കാര്യമാണെന്ന് പറഞ്ഞു.തോൽവിയോടെ 14 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി കെകെആർ ലീഗ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തി.

Rate this post