അർജന്റീനക്ക് വേണ്ടി മെസ്സി ചെയ്തതും ബ്രസീലിന് വേണ്ടി നെയ്മർക്ക് ചെയ്യാൻ സാധിക്കാത്തതും |Qatar 2022

ലയണൽ മെസ്സി നെതർലൻഡിനെതിരെ ചെയ്തതുപോലെ ക്രൊയേഷ്യക്കെതിരായ ഫിഫ ലോകകപ്പ് ഷൂട്ടൗട്ടിൽ ബ്രസീലിന്റെ ആദ്യ പെനാൽറ്റി നെയ്മർ ജൂനിയർ എടുക്കേണ്ടതായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ അലൻ ഷിയറർ അഭിപ്രായപ്പെട്ടു.ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ 2022 ലോകകപ്പിൽ നിന്ന് പുറത്തായി.

ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്രസീൽ പരാജയപ്പെട്ടത്.നിശ്ചിത സമയം ഗോൾ രഹിതമായി അവസാനിച്ചതിന് ശേഷം അധിക സമയത്ത് ഇരുടീമുകളും ഓരോ തവണ വീതം സ്‌കോർ ചെയ്തു. തന്റെ രണ്ടു സഹ താരങ്ങൾ പെനാൽറ്റി നഷ്ടമായതോടെ നെയ്മറിന് അഞ്ചാമത്തെ കിക്ക് എടുക്കാൻ സാധിച്ചില്ല.അതേസമയം ക്രൊയേഷ്യ അവരുടെ നാല് കിക്കുകളും സ്‌കോർ ചെയ്തു സെമിയിലേക്ക് കടന്നു.മണിക്കൂറുകൾക്ക് ശേഷം ബ്രസീലിന്റെ ബദ്ധവൈരികളായ അർജന്റീന നെതർലൻഡ്‌സിനെതിരെ സമാനമായ ഷൂട്ടൗട്ട് വിജയത്തോടെ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. എക്‌സ്‌ട്രാ ടൈമിനുശേഷം ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതോടെ രാത്രിയിലെ രണ്ടാമത്തെ പെനാൽറ്റി ഷൂട്ടൗട്ട് നിർബന്ധിതമായി.

ഡച്ചിനായി വിർജിൽ വാൻ ഡിക്കിന്റെ ആദ്യ പെനാൽറ്റി എമിലിയാനോ മാർട്ടിനെസ് രക്ഷപ്പെടുത്തിയതിന് ശേഷം ലയണൽ മെസ്സി മുന്നേറി ലാ ആൽബിസെലെസ്റ്റെയുടെ ആദ്യ സ്പോട്ട് കിക്ക് നേടി. അടുത്ത കിക്കെടുത്ത ബെർഗൂയിസിനും പിഴച്ചതോടെ ഷൂട്ടൗട്ടിൽ 4-3ന് ജയിച്ച് അര്ജന്റീന സെമിയിലേക്ക് മുന്നേറി.”പെനാൽറ്റി ഷൂട്ട് ഔട്ടിൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്, അർജന്റീന ചെയ്തതും ബ്രസീൽ ചെയ്തിട്ടില്ലാത്തതും ഈ കാര്യമാണ്. ഏറ്റവും നന്നായി പെനാൽറ്റി എടുക്കുന്നയാൾ ആദ്യം തന്നെ എടുക്കണം.ഗെയിമിൽ പെനാൽറ്റി എടുക്കുകയും പിന്നീട് ഷൂട്ട് ഔട്ടിൽ ഒരെണ്ണം എടുക്കുകയും ചെയ്യുമ്പോൾ ഇതൊരു മൈൻഡ് ഗെയിമാണ്. 1998ൽ അർജന്റീനയ്‌ക്കെതിരെ എനിക്കത് ഉണ്ടായിരുന്നു”അർജന്റീനയുടെ വിജയത്തിന് ശേഷം അലൻ ഷിയറർ പറഞ്ഞു.

പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച സ്‌കോറർ മെസ്സിയെ പ്രശംസിച്ചു. “അദ്ദേഹം പന്തുമായി സഞ്ചരിക്കുന്ന രീതിയും ആ പാസും റണ്ണും പാസിന്റെ സ്പീഡ് കണ്ടെത്താനുള്ള കഴിവും അവിശ്വസനീയമാണ്. നഹുവൽ മൊലിനയുടെ ആദ്യ ടച്ചും ഫിനിഷും അസാധാരണമായിരുന്നു. അതൊരു മികച്ച ഗോളാണ്” മുൻ ഇംഗ്ലീഷ് താരം പറഞ്ഞു.ടൂർണമെന്റിന് മുമ്പ് നിരവധി ആരാധകർ 2022 ഫിഫ ലോകകപ്പ് സെമിഫൈനലുകളിലൊന്ന് ബ്രസീലും അർജന്റീനയും തമ്മിലായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ലാ ആൽബിസെലെസ്‌റ്റെ അത് പൂർത്തിയാക്കി. എന്നാൽ അവസാന നാലിൽ അവർ സെലെക്കാവോയെയല്ല ക്രൊയേഷ്യയെ നേരിടും.

ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ ഏക ഗോൾ നേടിയ നെയ്മറിന് തന്റെ ഏറ്റവും മികച്ച കളി ഉണ്ടായില്ല. തന്റെ പാസുകളുടെ 78% മാത്രം പൂർത്തിയാക്കിയ അദ്ദേഹം രണ്ട് വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തി.26 തവണ പന്ത് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ സഹ താരങ്ങൾക്ക് മികച്ച അവസരങ്ങൾ സൃഷ്‌ടിച്ച താരം എക്സ്ട്രാ ടൈമിൽ മികച്ച ഒരു ഗോളുമായി ബ്രസീലിനെ മുന്നിലെത്തിക്കുകയും ചെയ്തു.അതേസമയം നെതർലൻഡ്സിനെതിരെ മെസ്സി ഒരു ഗോളും അസിസ്റ്റും നേടി, ഒരു വലിയ അവസരം സൃഷ്ടിക്കുകയും മൂന്ന് പ്രധാന പാസുകൾ കൊടുക്കുകയും ചെയ്ത മെസ്സി തന്റെ പാസുകളുടെ 82% പൂർത്തിയാക്കി.ഏറ്റവും പ്രധാനമായി ഷൂട്ടൗട്ടിൽ ലയണൽ മെസ്സി നേടിയ ആദ്യ ഗോളാണ് അർജന്റീനയുടെ അവസാന നാല് ബെർത്ത് ഉറപ്പിക്കാൻ സഹായിച്ചത്.

Rate this post