ഡിബാലയുടെ മിന്നുന്ന ഫോം റോമയെ വിജയത്തിലെത്തിലെത്തിക്കുമ്പോൾ|Paulo Dybala

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു യുവന്റസ് താരമായിരുന്ന പൗളോ ഡിബാലയെ ഫ്രീ ട്രാൻസ്ഫറിൽ എതിരാളികൾ സ്വന്തമാക്കിയത്.റോമയിൽ വന്ന ശേഷം 20 മത്സരങ്ങളിൽ പത്തു ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് ഡിബാല.ഇന്നലത്തെ മത്സരത്തിൽ എംപോളിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അവിടെയും തിളങ്ങി നിന്നത് ഡിബാല തന്നെയായിരുന്നു.

രണ്ട് അസിസ്റ്റുകളായിരുന്നു ഡിബാല സ്വന്തമാക്കിയിരുന്നത്.മത്സരത്തിന്റെ 6 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ റോമ കരസ്ഥമാക്കിയിരുന്നു.റോജർ ഇബാനസ്,ടാമ്മി എബ്രഹാം എന്നിവരാണ് ഹെഡറുകളിലൂടെ ഗോളുകൾ നേടിയത്.ഈ രണ്ട് അസിസ്റ്റുകളും രേഖപ്പെടുത്തപ്പെട്ടത് ഡിബാലയുടെ പേരിലാണ്.കോപ്പ ഇറ്റാലിയയിൽ പകരക്കാരനായി ഇറങ്ങി ഡിബാല ഗോൾ നേടി റോമയെ അടുത്ത റൗണ്ടിൽ എത്തിച്ചിരുന്നു, അതിനുശേഷം സിരി എയിൽ ഫിയോറെന്റീനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്തു റോമ വീണ്ടും വിജയം സ്വന്തമാക്കിയിരുന്നു, ഈ മത്സരത്തിലെ രണ്ട് ഗോളുകളും പൗളോ ഡിബാല നേടി ടീമിന്റെ രക്ഷകനായി മാറിയിരുന്നു.

സ്പസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ അവിടെയും തിളങ്ങി നിന്നത് ഡിബാല തന്നെയായിരുന്നു.രണ്ട് അസിസ്റ്റുകളായിരുന്നു ഡിബാല സ്വന്തമാക്കിയിരുന്നത്.മൗറീഞ്ഞോയുടെ ടീമിന് പിച്ചിലും പുറത്തും നിർണായക വ്യക്തിയാണെന്ന് തെളിയിക്കുന്ന മിന്നുന്ന പ്രകടനമാണ് പൗലോ ഡിബാല പുറത്തെടുക്കുന്നത്.ഈ സീസണിൽ 15 ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 6 അസിസ്റ്റുകളും ഡിബാല സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.2004/05 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ റോമയ്‌ക്കായി 10 സീരി എ ഗോളുകളിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും വേഗതയേറിയ കളിക്കാരനാണ് ഡിബാല.റോമയുടെ മുന്നേറ്റങ്ങളെല്ലാം ആരംഭിക്കുന്നത് ഡിബാലയിൽ നിന്നാണ്.

കൗണ്ടർ അറ്റാക്കുകളിൽ അര്ജന്റീന താരത്തിന്റെ കഴിവ് ഒരിക്കൽ കൂടി ഇന്നലെ തെളിയിക്കുകയും ചെയ്തു.യുവന്റസിൽ ഡിബാലയുടെ ട്രാൻസ്ഫർ പുതുക്കാൻ വിസമ്മതിച്ച് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ വിടുകയായിരുന്നു, എന്നാൽ അത് മുതലെടുത്തത് മൗറിഞ്ഞോയാണ്, താരവുമായി സൂപ്പർ പരിശീലകൻ മൗറിഞ്ഞോ നേരിട്ട് സംസാരിക്കുകയും ക്ലബ്ബിന്റെ ഭാവിയിൽ ഡിബാലക്ക് നിർണായക റോൾ നൽകുമെന്ന് ഉറപ്പു നൽകുകയും ചെയ്തതിനെത്തുടർന്നാണ് അർജന്റീന താരം റോമയുമായി കരാറിൽ എത്തിയത്.എന്നാൽ ആ കരാർ ശരിയായിരുന്നു എന്ന് താരം സ്വയം തെളിയിച്ചിരിക്കുകയാണ് .

Rate this post