❝മെസ്സി, റൊണാൾഡോ, സ്ലാറ്റൻ, ആൽവസ് ….❞ : ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയത് ആരാണ്?

എക്കാലത്തെയും മികച്ച കളിക്കാരനായി പലരും കണക്കാക്കുന്ന ഇതിഹാസ താരം ലയണൽ മെസ്സിയുടെ കാൽച്ചുവട്ടിലാണ് ഇപ്പോഴും ഫുട്ബോൾ ലോകം. അർജന്റീനിയൻ താരം റെക്കോർഡുകൾ തകർക്കുകയും എല്ലാറ്റിനുമുപരിയായി ട്രോഫികൾ ഉയർത്തുകയും ചെയ്യുന്നു. ഫൈനൽസിമയിൽ ഇറ്റലിക്കെതിരായ വിജയത്തിന് ശേഷം മെസ്സി മറ്റൊരു കിരീടം ഉയർത്തി.

അർജന്റീനിയൻ ക്യാപ്റ്റന്റെ പേരിൽ ഇപ്പോൾ 40 ട്രോഫികളുണ്ട്.മറ്റ് ഫുട്ബോൾ കളിക്കാരുടെ കൈയെത്താത്ത ദൂരത്തുള്ള ഈ റെക്കോർഡ് വർധിപ്പിക്കാനുള്ള അവസരം അർജന്റീന താരത്തിന് മുന്നിലുണ്ട്.34-ാം വയസ്സിലും ആഗ്രഹത്തിനോ പ്രചോദനത്തിനോ കുറവ് വരുത്താത്ത മെസ്സിക്ക് നഷ്ടമായത് ലോകകപ്പാണ്.2014ൽ ടീം ഫൈനലിൽ എത്തിയപ്പോഴാണ് അദ്ദേഹം ഏറ്റവും അടുത്ത് എത്തിയത്. മെസ്സിക്ക് ലോകകപ്പ് നേടാനുള്ള ഏറ്റവും നല്ല അവസരമാണ് ഖത്തറെന്ന് തോന്നുന്നു.

ഈ വര്ഷം ലോകകപ്പ് നേടാൻ ഏറ്റവും വലിയ ഫേവറിറ്റുകളിലൊന്നാണ് അർജന്റീന. ലയണൽ സ്കലോനി പരിശീലകനായതോടെ 32 മത്സരങ്ങളിൽ അർജന്റീനക്കാർ തോറ്റിട്ടില്ല ഇതൊരു അവിശ്വസനീയമായ ഒരു റെക്കോർഡ്. മെസ്സി നേടിയ ട്രോഫികളുടെ എണ്ണം എല്ലാവർക്കും അറിയാം. അടിസ്ഥാനപരമായി ബാഴ്‌സലോണയിലെ തന്റെ ജീവിതകാലം മുഴുവൻ നിരവധി കിരീടങ്ങളാണ് താരം നേടിയത്.അർജന്റീനിയൻ താരത്തിന് ബാഴ്‌സലോണയ്‌ക്കായി 35 ട്രോഫികളും അർജന്റീനിയൻ ദേശീയ ടീമിനായി നാല് ട്രോഫികളും ഫ്രഞ്ച് ക്ലബ് പിഎസ്ജി ക്കായി ഒന്നും നേടിയിട്ടുണ്ട്.

33 ട്രോഫികൾ നേടിയ സാവിയാണ് എക്കാലത്തെയും കിരീടം നേടിയവരിൽ പത്താം സ്ഥാനത്ത്. പോർച്ചുഗീസ് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ , വിക്ടർ ബയ എന്നിവർ 34 കിരീടവുമായി 8 ,9 സ്ഥാനങ്ങളിലാണ്. മുൻ ലിവർപൂൾ ഇതിഹാസം കെന്നി ഡാൽഗ്ലിഷ് ,ബാഴ്സലോണ താരം ജെറാർഡ് പിക്വെ 35 കിരീടവുമായി 7 ,6 സ്ഥാനങ്ങളിലാണ്. 36 കിരീടവുമായി യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്ഗ്‌സ് അഞ്ചാം സ്ഥാനത്തും 37 കിരീടിയവുമായി ഇനിയേസ്റ്റയും ബ്രസീലിയൻ താരം മാക്‌സ്‌വെല്ലും 4 ,3 സ്ഥങ്ങളിലുമാണ്. 40 കിരീരവുമായി മെസ്സി രണ്ടാമതും 43 കിരീടവുമായി ബ്രസീലിയൻ ഡാനി ആൽവസ് ഒന്നാമതും നിൽക്കുന്നു.