ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയത് ആരാണ്? |Ronaldo Vs Messi

യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ ലിച്ചെൻസ്റ്റീനെതിരെ പോർച്ചുഗലിന്റെ 4-0 ത്തിന്റെ വിജയത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു. രണ്ടാം പകുതിയിൽ റൊണാൾഡോ നേടിയ മികച്ചൊരു ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിന്റെ പ്രത്യേകത.

63ആം മിനുട്ടിൽ ബോക്സിന് വെളിയിൽ നിന്നും ലഭിച്ച ഫ്രീകിക്ക് ഒരു പവർഫുൾ ഷോട്ടിലൂടെ റൊണാൾഡോ വലയിലേക്ക് എത്തിക്കുകയായിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇത്തരത്തിൽ ഫ്രീകിക്ക് ഗോൾ റൊണാൾഡോ സ്വന്തമാക്കുന്നത്. റൊണാൾഡോയുടെ കരിയറിലെ 60 മത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്. 51ആം മിനിറ്റിൽ പോർച്ചുഗലിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളാക്കി മാറ്റിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ മികച്ച ഫ്രീകിക്ക് എടുക്കുന്നയാളായിരുന്നു. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ അദ്ദേഹം അൽപ്പം ബുദ്ധിമുട്ടി. അദേഹത്തിന്റെ ഫ്രീകിക്ക് ഗോളുകളുടെ നിരക്ക് താഴോട്ട് പോയി. എന്നാൽ ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഫ്രീകിക്ക് ഗോളുകൾ നേടിയിരിക്കുകയാണ്.

വേൾഡ് കപ്പ് നേടിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീന പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിലെ സവിശേഷത. 89 ആം മിനുട്ടിൽ ബോക്സിനു അരികിൽ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നും ലയണൽ മെസ്സി ഗോൾ നേടിയത്. ഇത് 35 കാരന്റെ കരിയറിലെ 800 മത്തെ ഗോളും 62 മത്തെ ഫ്രീകിക്ക് ഗോളുമാണ്.രാജ്യത്തിന് മെസ്സിയുടെ പത്താമത്തെ ഫ്രീകിക്ക് ഗോളാണിത്. റൊണാൾഡോ പോർച്ചുഗലിന് വേണ്ടി 11 ഫ്രീകിക്ക് ഗോളുകൽ നേടിയിട്ടുണ്ട്.

Rate this post