അടുത്ത പത്തു വർഷം യൂറോപ്പ് ബയേൺ മ്യൂണിക്ക് ഭരിക്കും

അടുത്ത 10 വർഷം യൂറോപ്പിൽ ബയേൺ മ്യൂണിക്ക് ആധിപത്യം ഉറപ്പിക്കുമെന്നു പറഞ്ഞാൽ ആർക്കും തള്ളിക്കളയാനാവില്ല. അത്ര മികച്ച താരങ്ങളാണ് ബയേണിന്റെ നിരയിലുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച യുവനിരയും,അക്കാദമിയും ബയേൺ മ്യൂണിക്കിന് സ്വന്തമാണ്. നിലവിൽ ബയേണിനെ വെല്ലാൻ യൂറോപ്പിൽ വേറെ ഒരു ടീമില്ലെന്നത് നഗ്നമായ സത്യമാണ്.ഈ സീസണിൽ ബുണ്ടസ് ലിഗ, ജർമൻ കപ്പ്,ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് അടക്കം നാലു കിരീടങ്ങളാണ് ബയേൺ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം അവസാനിച്ച സൂപ്പർ കപ്പിലെ ഫലം എല്ലാ ഫുട്ബോൾ ആരാധകരും മനസ്സിലുറപ്പിച്ചാണ് കളി കാണാൻ തുടങ്ങിയത്.ബയേൺ അനായാസം മത്സരം കൈക്കലാക്കുമെന്നു വിചാരിച്ചെങ്കിലും സന്തുലിതമായ സെവിയ്യ ജർമൻ ടീമിന് വെല്ലുവിളി ഉയർത്തിയാണ് കീഴടങ്ങിയത.

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിലെ എല്ലാ എതിരാളികളെയും വളരെ ലാഘവത്തോടെ പരാജയപ്പെടുത്തിയാണ് ബവേറിയക്കാർ കിരീടം നേടി യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി യുവേഫ സൂപ്പർ കപ്പിലേക്ക് കടന്നു വന്നത്.ബാഴ്‌സലോണയ്‌ക്കെതിരായ 8-2 തകർപ്പൻ വിജയം ചെൽസി, ടോട്ടൻഹാം, ലിയോൺ, പിഎസ്ജി എന്നി വമ്പന്മാരും ഹാൻസി ഫ്ലിക്കിന്റെ ടീമിന് മുന്നിൽ വീണു.യുവേഫ സൂപ്പർ കപ്പിൽ അച്ചടക്കമുള്ള സെവില്ലക്കെതിരെ ബയേൺ ചിലപ്പോഴൊക്കെ പതറിയിരുന്നു എന്നാൽ അവർ അതിനെ മനോഹരമായി മറികടന്നു.ആദ്യ 15 മിനിറ്റിനുള്ളിൽ ലൂക്കാസ് ഒകാംപോസ് പെനാൽറ്റിക്ക് 1-0 ന് മുന്നിലെത്തിയ സെവിയ്യ ആദ്യ പകുതിയിൽ തന്നെ സമനില നേടി. പകരക്കാരൻ ജാവി ഗാർസിയയുടെ അധിക സമയ ഗോൾ ബയേണിന്റെ ട്രോഫി റൂമിലേക്ക് മറ്റൊരു ട്രോഫി കൂടി എത്തിച്ചേർന്നു.

ഈ സീസണിൽ നാലു കിരീടങ്ങൾ നേടിയ ബയേൺ 2009 ൽ സെക്സ്റ്റപ്പിൾ നേടിയ പെപ് ഗ്വാർഡിയോളയുടെ ബാഴ്‌സലോണ ആവർത്തിക്കുമോ എന്നത് കണ്ടറിയണം.യുവ താരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ബയേൺ ടീം വളരെ ചെറുപ്പമാണ്, അവർ വരും വർഷങ്ങളിൽ യൂറോപ്പിൽ ആധിപത്യം പുലർത്താൻ കഴിവുള്ള താരങ്ങളാണ്.തിയാഗോ അൽകന്റ ലിവര്പൂളിലേക്ക് പോയതും , സൂപ്പർ ഡിഫൻഡർ അൽഫോൺസോ ഡേവിസിനെ ബെഞ്ചിലിരുത്തിയും ആണ് ബയേൺ കപ്പ് നേടിയത് . ഇതിൽ നിന്നും ബയേണിന്റെ സ്‌ക്വാഡിന്റെ ശക്തിയും,ആഴവും,ഗുണവും അറിയാൻ സാധിക്കും.സൂപ്പർ താരം റോബർട്ട് ലെവാൻഡോവ്സ്കി തന്റെ മുപ്പതുകളിൽ മുകളിലാണെങ്കിലും ലെറോയ് സനേ , സെർജ് ഗ്നാബ്രി, ഗൊറെറ്റ്സ്ക, ഡേവീസ്, ജോഷ്വ കിമ്മിച്ച്, ബെഞ്ചമിൻ പവാർഡ് എന്നിവർ ഇപ്പോഴും ചെറുപ്പക്കാരാണ്.സെവില്ല മാനേജർ ജൂലെൻ ലോപെറ്റെഗുയി വ്യാഴാഴ്ചത്തെ സൂപ്പർ കപ്പ് മത്സരത്തിന് മുമ്പ് ഈ വസ്തുത അംഗീകരിച്ചു, കുറച്ചുകാലം യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കാൻ ബയേൺ മ്യൂണിക്കിന് ഇവരെ കൊണ്ട് സാധിക്കുമെന്ന് വ്യക്തമാക്കി.

ഇതുപോലുള്ള ഒരു ടീം വർഷങ്ങളായി യൂറോപ്പിൽ ഉണ്ടായിട്ടില്ല ഹാൻസി ഫ്ലിക്കിനെ പോലെയുള്ള മികച്ച പരിശീലകന്റെ സാന്നിധ്യമാണ് ബയേണിനെ മികച്ച ടീമുകളിലൊന്നാക്കിയത്. അവർ ചെയ്‌തത് ചെയ്യാൻ വളരെ പ്രയാസമാണ്, കാരണം അവർ എങ്ങനെ കളിക്കണമെന്നും ,എങ്ങനെ ആക്രമിക്കുവെന്നോ , എവിടെ പ്രതിരോധിക്കാൻ പോകുന്നു എന്നെല്ലാം വളരെ കൃത്യമായി അറിയാൻ സാധിക്കും . ഞങ്ങൾ വളരെ പ്രതീക്ഷകളോടെയാണ് ഈ ഗെയിമിലേക്ക് വരുന്നത്. ഞങ്ങൾക്ക് ഒരു യഥാർത്ഥ ആഗ്രഹമുണ്ട്, വീണ്ടും ഈ ടീമിനെതിരെ കളിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്. ഈ ടീമിനെതിരെ കളിക്കുന്നത് ഞങ്ങളെ പ്രചോദിപ്പിക്കുകയും വളരാനും സഹായിക്കുന്നു . ”ഈ ബയേൺ മ്യൂണിച്ച് ടീം യൂറോപ്പിലെ രാജാവിന്റെ സിംഹാസനം നിലനിർത്താനും വർഷങ്ങളോളം ഭരിക്കാനും അവർക്ക് കഴിയുമെന്നും ലോപെറ്റെഗുയി വ്യക്തമാക്കി.