❛❛ പോളോ ഡിബാലയെ എന്ത്കൊണ്ട് അർജന്റീന ടീമിൽ നിന്നും ഒഴിവാക്കി ? , പരിശീലകൻ സ്കലോണി പറയുന്നു ❜❜ | Argentina

അർജന്റീന ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി എത്തിയ താരമാണ് പൗലോ ഡിബാല. തുടക്ക കാലത്ത് ഈ വിശേഷണത്തോട് നീതി പുലർത്തുന്ന പ്രകടനം താരം പുറത്തെടുത്തെങ്കിലും പിന്നീട അങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ ആയില്ല.

ക്ലബിനൊപ്പം മികവ് പുലർത്തിയെങ്കിലും ദേശീയ ടീമിന്റെ ജേഴ്സിയിൽ നിരാശ തന്നെയായിരുന്നു ഫലം. ഒരിക്കൽ പോലും തന്റെ പ്രതിഭകൊത്ത പ്രകടനം അര്ജന്റീന ജേഴ്സിയിൽ പുറത്തെടുക്കാനും സാധിച്ചില്ല. പരിക്കും ഡിബാലയുടെ കരിയറിൽ വലിയ തിരിച്ചടിയായി മാറിയിരുന്നു. യോഗ്യത മത്സരങ്ങളുള്ള അർജന്റീന ടീമിൽ നിന്നും പരിശീലകൻ ലയണൽ സ്കെലോണി ഒഴിവാക്കിയിരുന്നു.

ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ഡിബാലയെ ടീമിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു പുറത്ത് വന്ന റിപോർട്ടുകൾ. എന്നാൽ പൗളോ ഡിബാലയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയത് പരിക്കുള്ളത് കൊണ്ടല്ലെന്ന് അർജന്‍റീന കോച്ച് ലിയോണൽ സ്കലോണി. സ്ഥിരതയില്ലായ്മയാണ് ഡിബാലക്ക് ദേശീയ ടീമിൽ അവസരം കിട്ടാത്തതിന് കാരണമെന്ന് സ്കലോണി പറഞ്ഞു. ദേശീയ ടീമില്‍ അവസരം ലഭിക്കാന്‍ തുടർച്ചയായി ക്ലബ്ബിൽ കളിച്ച് സ്ഥിരത പുലർത്തേണ്ടതുണ്ടെന്നും സ്കലോണി വ്യക്തമാക്കി.

“നമ്മളെല്ലാവരും ആഗ്രഹിക്കുന്ന തുടർച്ച അവനില്ല, അതിനർത്ഥം അവൻ ഇവിടെ വരുമ്പോൾ അവൻ മികച്ച അവസ്ഥയിലല്ല എന്നാണ്.ശാരീരിക പ്രശ്‌നം കൊണ്ടല്ല, പരിശീലകൻ കാണുന്ന പ്രശ്‌നം കൊണ്ടാകണം. അവൻ തന്റെ ക്ലബ്ബിനായി കളിച്ച് ഒരു മാറ്റമുണ്ടാക്കട്ടെ” പരിശീലകൻ ഡിബാലയെ കുറിച്ച് പറഞ്ഞു.

അതേസമയം സീസണൊടുവില്‍ യുവന്‍റസ് വിടാനൊരുങ്ങുന്ന ഡിബാലക്കായി പിഎസ്‌ജി, ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവന്റസിനൊപ്പം 202 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളും ക്ലബ്ബിൽ 12 കിരീടങ്ങളും ഡിബാല നേടിയിട്ടുണ്ട്. അർജന്റീനയ്ക്കായി 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ അത്ര ശ്രദ്ധേയമല്ല: രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും മാത്രമാണ് നൽകിയത്.

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ അര്ജന്റീന ഇക്വഡോറിനെ നേരിടും. ഇരു ടീമുകളും ഖത്തർ വേൾഡ് കപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളവരാണ്. തങ്ങളുടെ 30 മത്സരങ്ങളുടെ തോൽവി അറിയാതെയുള്ള അപരാജിത കുതിപ്പ് നിലനിര്ത്താനാണ് അര്ജന്റീന ഇറങ്ങുന്നത്. പോയിന്റ് ടേബിളിൽ അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അർജന്റീനയുടെ സ്ഥാനം.