❝വ്യത്യസ്തമായ ജേഴ്സി നമ്പർ തെരെഞ്ഞെടുത്ത പ്രശസ്ത താരങ്ങൾ ❞

ഇംഗ്ലീഷ് ക്ലബ് ആഴ്സണലിൽ നിന്നും ടർക്കിഷ് ക്ലബ് ഫെനർബാഷെയിൽ എത്തിയ ജർമൻ താരം മെസ്യൂട് ഓസിൽ തെരെഞ്ഞെടുത്തത് 67 ആം നമ്പർ ജേഴ്സിയാണ്.എന്ത് കൊണ്ടാണ് ഓസിൽ ആ നമ്പർ തെരഞ്ഞെടുക്കാൻ ഉണ്ടായ കാരണം. പല താരങ്ങളും വൈകാരികമായ കാരങ്ങൾക്കൊണ്ടും അന്ധവിശ്വാസം കൊണ്ടും ഇതുപോലെ നമ്പർ തെരെഞ്ഞെടുക്കാറുണ്ട്. ഇതുപോലെ വ്യത്യസ്തമായ ജേഴ്സി നമ്പർ തെരെഞ്ഞെടുത്ത പ്രശസ്ത താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

മെസുത് ഓസിൽ (67) – ഫെനെർബാസ്
ആഴ്സണലിൽ 10 ആം നമ്പറിൽ കളിച്ച ഓസിൽ എന്ത് കൊണ്ടാണ് ഫെനിബാഷിൽ 67 ആം നമ്പർ തെരഞ്ഞെടുക്കാൻ കാരണം. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജന്മനാടായ തുർക്കിയിലെ സോങ്‌ദുൽദാക്കിന്റെ പോസ്റ്റ് കോഡിന്റെ ആദ്യ രണ്ട് നമ്പറുകളായ 67 ആണ് ജേഴ്സി നമ്പറായി തെരെഞ്ഞെടുത്തത്.
എഡ്ഗർ ഡേവിഡ്സ് (1) – ബാർനെറ്റ്


കളിയിൽ നിന്നും വിരമിച്ചതിനു ശേഷം ഡച്ച് മിഡ്ഫീഡർ എഡ്ഗർ ഡേവിഡ്സ് ഇംഗ്ലീഷ് ക്ലബ് ബാർനെറ്റിനു വേണ്ടി കോച്ച് -പ്ലെയറായി ഇറങ്ങിയപ്പോൾ സാധാരണ ഗോൾ കീപ്പർമാർ ധരിക്കുന്ന ഒന്നാം നമ്പർ ജേഴ്സിയാണ് ധരിച്ചത്. നമ്പർ ഒന്നു ജേഴ്‌സി ട്രെൻഡായി കൊണ്ട് വരൻ ശ്രമിച്ച ഡേവിഡ്‌സിന് പക്ഷെ 6 മത്സരങ്ങളിൽ നിന്നും 3 ചുവപ്പു കാർഡാണ് ലഭിച്ചത്.
ജിയാൻലുയിഗി ബഫൺ (88) – പാർമ
ഇറ്റാലിയൻ ഗോൾക്കെപ്പറ ബഫൺ പാർമയിൽ കളിക്കുമ്പോൾ ’00’ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് അനുവദനീയമല്ലാത്തതിനാൽ അദ്ദേഹം 88 തെരഞ്ഞെടുത്തു. ആ നമ്പറിലെ ഭാഗ്യം തുണച്ചതോടെ അദ്ദേഹത്തെ ആ സീസണിൽ യുവന്റസ് സൈൻ ചെയ്തു.
വില്യം ഗാലസ് (10) – ആഴ്സണൽ
ആഴ്സണലിൽ കളിക്കുമ്പോൾ 13 ആം നമ്പർ ജേഴ്സി ഫ്രഞ്ച് താരം ആവശ്യപ്പെട്ടെങ്കിലും അലക്സാണ്ടർ ഹ്ലെബിന്ആ നമ്പർ എടുത്തതിനാലാണ് ഒരു ഡിഫെൻഡറായ ഗാലസ് 10 ആം നമ്പർ തെരഞ്ഞെടുത്തത്.
വിൽഫ്രഡ് ബോണി (2) – സ്വാൻസി
ഫുൾ ബൈക്കിന്റെ നമ്പറായ രണ്ട് എന്ത് കൊണ്ടാണ് ഒരു ഫോർവേഡായ ബോണി ധരിക്കുന്നത്. തന്റെ കരിയറിൽ രണ്ടാം തവണ സ്വാൻസിക്ക് വേണ്ടി കളിക്കുന്നത് ഓര്മപെടുത്താനാണിത്.
നിക്ലാസ് ബെൻഡ്നർ (52) – ആഴ്സണൽ
പുതിയ സീസണിൽ ഭാഗ്യം കൊണ്ട് വരുന്നതിനു വേണ്ടിയാണു ഡാനിഷ് താരം ബെൻഡ്നർ 52 നമ്പറിലേക്ക് മാറിയത്. ഇത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
റൊണാൾഡിനോ (80) – എസി മിലാൻ


റൊണാൾഡിനോ മിലാനിൽ പത്താം നമ്പറായി കളിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ക്ലാരൻസ് സീഡോർഫിന് ഇതിനകം ആ ഷർട്ട് ഉണ്ടായിരുന്നു. പകരം, ബ്രസീലിയൻ ജനിച്ച വർഷം തിരഞ്ഞെടുക്കുകയായിരുന്നു.
നെയ്മർ (360) – സാന്റോസ്


ബാഴ്സലോണയിൽ ചേരുന്നതിന് മുമ്പ് നെയ്മർ സാന്റോസിൽ കളിക്കുമ്പോൾ അദ്ദേഹത്തിന്റെ ജേഴ്സി നമ്പർ 360 ആയിരുന്നു. ഒരു കമ്പനിയുമായുള്ള വാണിജ്യ ഇടപാടിന്റെ ഭാഗമായിരുന്നു ഈ ജേഴ്സി നമ്പർ.
മോർഗൻ ഷ്നെഡെർലിൻ (2) – എവർട്ടൺ
മിഡ്ഫീൽഡറായ അദ്ദേഹം ഏവർട്ടണിൽ കളിക്കുമ്പോൾ 13 ആം നമ്പർ മാത്രമാണ്ഉണ്ടായിരുന്നത് എന്നാൽ അന്ധവിശ്വാസം കാരണം ത ഒഴിവാക്കി. അതിനാലാണ് ഒരു ഡിഫെൻഡറുടെ നമ്പറായ 2 തെരഞ്ഞെടുക്കാൻ കാരണം.
ഇവാൻ സമോറാനോ (1 +8 )-ഇന്റർ മിലാൻ


ചിലി സ്‌ട്രൈക്കർ ഇവാൻ സമോറാനോ ഇറ്റലിയിലെ ഇന്റർ മിലാന് വേണ്ടി 9-ാം നമ്പർ ജേഴ്സിയാണ് ധരിച്ചിരുന്നത്.നൈക്കുമായുള്ള സ്പോൺസർഷിപ്പ് കരാർ റൊണാൾഡോക്ക് 9 ആം നമ്പർ ജേഴ്സി കൊടുത്തപ്പോൾ സമോറാനോക്ക് ലഭിച്ചത് 18 ആം നമ്പർ ജേഴ്സിയാണ്. പക്ഷേ സമോറാനോ രണ്ട് അക്കങ്ങൾക്കിടയിൽ ഒരു പ്ലസ് (+) ചിഹ്നം ചേർത്തു (യഥാർത്ഥത്തിൽ 1 + 8 = 9).