പ്രായത്തെ വെല്ലുവിളിച്ച് 38-ാം വയസ്സിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരക്കാരനായി മാറുന്ന തിയാഗോ സിൽവ | Thiago Silva

ചെൽസിയുടെ ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവ പ്രായം വെറും സംഖ്യയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. 38 കാരനായ സിൽവ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിന്റെ പ്രധാന പ്രതിരോധക്കാരനായി തുടർന്ന് കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ പ്രതിഭ ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു.

2020-ൽ 36-കാരനായ ഡിഫൻഡറെ ചെൽസിയെ പിഎസ്ജിയിൽ നിന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവന്നപ്പോൾ പ്രീമിയർ ലീഗിൽ ഒരു സീസൺ നിലനിൽക്കില്ലെന്ന് പലരും കരുതി.കാരണം ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത ലീഗുകളിലൊന്നായ പ്രീമിയർ ലീഗിൽ യുവ കളിക്കാർ പോലും സ്ഥിരതയോടെ തുടരാൻ പാടുപെടുന്ന കാഴച പല തവണ കാണാൻ കഴിഞ്ഞിട്ടുണ്ട്.ഒരു 36 വയസ്സുകാരന് എത്രമാത്രം ചെയ്യാൻ കഴിയുമെന്ന് കുറച്ച് പേർ സംശയിച്ചിട്ടുണ്ടാകാം. എന്നാൽ പിന്നീട് ചെൽസി മാനേജർ ലാംപാർഡിന് തിയാഗോ സിൽവയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു, ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും സിൽവയ്‌ക്കെതിരെ കളിക്കുകയും സിൽവയുടെ കഴിവ് എന്താണെന്ന് നന്നായി അറിയുകയും ചെയ്ത ഒരാളായിരുന്നു മുൻ ഇംഗ്ലീഷ് താരം.

സിൽവയുടെ കഴിവിൽ ഒരു വിഭാഗം ആളുകൾക്ക് സംശയം തോന്നിയെങ്കിലും പ്രീമിയർ ലീഗിലും മികവ് കാട്ടുമെന്ന് ഫുട്ബോൾ ആരാധകരിൽ വലിയൊരു വിഭാഗം പ്രതീക്ഷിച്ചിരുന്നു. ലാംപാർഡിന്റെയും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ച ആരാധകരുടെയും വിശ്വാസം കാക്കാൻ ബ്രസീലിയൻ താരത്തിന് സാധിക്കുകയും ചെയ്തു.തിയാഗോ സിൽവ ചെൽസിക്കായി കളിച്ച അവസാന 5 മത്സരങ്ങളിൽ ഒരു എതിരാളിക്കും സിൽവയെ ഡ്രിബിൾ ചെയ്യാൻ കഴിഞ്ഞില്ല. എസി മിലാനെതിരെയുള്ള രണ്ട് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ ആർബി സാൽസ്ബർഗിനെതിരായ മത്സരവും പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരവുമാണ് സിൽവയുടെ അവസാന 5 ചെൽസി മത്സരങ്ങൾ. ഈ മത്സരങ്ങളിലൊന്നും സിൽവയെ ഡ്രിബിൾ ചെയ്യാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഈ മത്സരങ്ങളിലൊന്നും ചെൽസി തോറ്റിട്ടില്ല.

2022/23 സീസണിൽ വും സ്ഥിരതയുള്ള ചെൽസി പ്രകടനക്കാരിൽ ഒരാളാണ് ബ്രസീലിയൻ ഡിഫൻഡർ.നിലവിൽ ലോക ഫുട്ബോളിൽ തിയാഗോ സിൽവയെക്കാളും എംഒരു മികച്ച ഡിഫെൻഡറെ കാണാൻ നമുക്ക് സാധിക്കില്ല. പല പ്രമുഖ താരങ്ങളും കളി അവസാനിപ്പിക്കുന്ന ഈ പ്രായത്തിലും യുവ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് 38 കാരൻ പുറത്തെടുക്കുന്നത്. എസി മിലാനും പാരീസ് സെന്റ് ജെർമെയ്നുമൊപ്പം യൂറോപ്യൻ ഫുട്ബോളിൽ 12 സീസണുകളിൽ 25 പ്രധാന ട്രോഫികൾ നേടിയ ശേഷം, 2020 വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ സിൽവ ചെൽസിയിലെത്തുന്നത്. ക്ലബ്ബിനായി കളിക്കളത്തിലും പുറത്തും നേതാവായി മാറിയതിനാൽ ബ്രസീലിയൻ ചെൽസിയിൽ പെട്ടെന്ന് തന്നെ സ്വാധീനം ചെലുത്തി.

അവരുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു.പ്രായം തളർത്താതെ പോരാളി എന്ന് സംശയമില്ലതെ വിശേഷിപ്പിക്കാവുന്ന താരമാണ് സിൽവ. 38 ആം വയസ്സിലും രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് സിൽവ പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ സ്ഥിരതയുടെയും പ്രൊഫഷണലിസത്തിന്റെയും മാതൃകയായിരുന്നു ബ്രസീലിയൻ.പരിശീലന സമയത്ത് തിയാഗോ സിൽവയുടെ പ്രതിബദ്ധത, അനുഭവപരിചയം, കഴിവ് എന്നിവയാണ് അദ്ദേഹത്തിന്റെ സ്ഥിരതയ്ക്ക് പിന്നിലെ കാരണം.

14-ആം വയസ്സിൽ ഫ്ലുമിനെസിലെ അക്കാദമിയിലൂടെ വളർന്ന സിൽവ കരിയർ പടുത്തുയർത്താൻ റഷ്യൻ ക്ലബ് ഡൈനാമോ മോസ്കോയിലേക്ക് പോയെങ്കിൽ ഒരു വർഷത്തിന് ശേഷം ഫ്ലുമിനെസിൽ തിരിച്ചെത്തി.2009-ൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം 108 തവണ അവർക്കായി കളിച്ചു.അവിടെ വെച്ചാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി സ്വയം സ്ഥാപിക്കുകയും 2012-ൽ മെഗാ സമ്പന്നമായ PSG-യിലേക്ക് മാറുകയും, ലെസ് പാരീസിയൻസിന്റെ പ്രതിരോധത്തിന്റെ ശക്തനായി മാറുകയും ചെയ്തത്. ബ്രസീലിയൻ ദേശീയ ടീമിനോടൊപ്പം 102 മത്സരങ്ങൾ കളിച്ച സിൽവ 7 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post