സഞ്ജു പ്ലെയിങ് ഇലവനിൽ , നാലാം ടി 20 യിൽ ഇന്ത്യക്ക് ബാറ്റിംഗ് |Sanju Samson

വെസ്റ്റ് ഇൻഡീസ് എതിരായ നാലാം ടി :20യിൽ ടോസ് ഭാഗ്യം ലഭിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരിക്കൽ കൂടി ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകനായ നിക്കോളാസ് പൂരൻ ആദ്യം ബൌളിംഗ് തിരഞ്ഞെടുത്തു.

ഫ്ലോറിഡയിൽ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി : 20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം മത്സരത്തിൽ മഴ തുടക്കത്തിൽ തന്നെ വില്ലനായി എത്തി. മഴ കാരണം ടോസ്45 മിനുട്ട് വൈകിയാണ് നടന്നത്. എന്നാൽ മൂന്നാം പ്രധാന മാറ്റങ്ങളുമായിട്ടാണ് ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുന്നത്. മലയാളി താരമായ സഞ്ജുവിന് ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ സ്ഥാനം ലഭിച്ചത് ശ്രദ്ധേയമായപ്പോൾ അക്ഷർ പട്ടേൽ, രവി ബിഷ്ണോയി എന്നിവർ ടീമിലേക്ക് എത്തി. അയർലാൻഡ് എതിരെ തന്റെ അവസാന ടി :20 കളിച്ച സഞ്ജുവിൽ നിന്നും മറ്റൊരു മികച്ച ഇന്നിങ്സ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു.

അതേസമയം അമേരിക്കയിലെ തന്നെ പ്രമുഖമായ ഫ്ലോറിഡയിലെ ലൗഡര്‍ഹില്ലിലുള്ളതായ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ഇനി പരമ്പരയിലെ രണ്ട് കളികൾ നടക്കുക.

ഇന്ത്യൻ ടീം :രോഹിത് ശർമ്മ(സി), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(w), സഞ്ജു സാംസൺ, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, അവേഷ് ഖാൻ, ഭുവനേശ്വര് കുമാർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്.

വെസ്റ്റ് ഇൻഡീസ് ടീം : ബ്രാൻഡൻ കിംഗ്, കെയ്ൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ(സി), റോവ്മാൻ പവൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ഡെവൺ തോമസ്(w), ജേസൺ ഹോൾഡർ, ഡൊമിനിക് ഡ്രേക്ക്സ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബെഡ് മക്കോയ്