ഡി പോളും , ഡി മരിയയും ക്രോയേഷ്യക്കെതിരെ ഇറങ്ങുമോ ? സ്കെലോണി പറയുന്നു |Qatar 2022

ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ക്രൊയേഷ്യയാണ്. കഴിഞ്ഞ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് ക്രൊയേഷ്യ ഈ മത്സരത്തിന് വരുന്നത്. അർജന്റീനയാവട്ടെ ഹോളണ്ടിനെ പരാജയപ്പെടുത്തി കൊണ്ടാണ് ക്രൊയേഷ്യയെ നേരിടാൻ വരുന്നത്.

കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ഉണ്ടായിരുന്നില്ല. അദ്ദേഹം പരിക്കിൽ നിന്നും മുക്തനായി വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.ലിസാൻഡ്രോ മാർട്ടിനസിനെയായിരുന്നു ഡി മരിയക്ക് പകരമായി കൊണ്ട് സ്കലോണി സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. മറ്റൊരു താരമായ ഡി പോൾ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും 67ആം മിനുട്ടിൽ അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു.

ലിയാൻഡ്രോ പരേഡസിനെയായിരുന്നു അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ഇറക്കിയിരുന്നത്. ഡി മരിയക്കും ഡി പോളിനും ഫിറ്റ്നസ് സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അതുകൊണ്ടുതന്നെ സെമിയിൽ ഇരുവരും കളിക്കുമോ എന്നുള്ള ചോദ്യം സ്കലോണിയോട് ചോദിച്ചിരുന്നു.രണ്ടുപേരെയും മത്സരത്തിന് ലഭ്യമാണ് എന്നാണ് അർജന്റീനയുടെ പരിശീലകൻ മറുപടി നൽകിയത്.

” ഡി മരിയയും ഡി പോളും സെമിഫൈനൽ മത്സരത്തിന് ലഭ്യമാണ്. പക്ഷേ എത്ര സമയം ആ രണ്ടു താരങ്ങൾക്കും കളിക്കാനാവും എന്നുള്ളത് നമുക്ക് നോക്കി കാണേണ്ടതുണ്ട് ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അതായത് 90 മിനിട്ടും കളിക്കാനുള്ള ഫിറ്റ്നസ് ഇരുവർക്കും ഉണ്ടോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ട്രെയിനിങ് സെഷനിൽ മൂന്ന് ഇലവനുകളെയാണ് സ്കലോണി പരീക്ഷിച്ചിട്ടുള്ളത്.കഴിഞ്ഞ മത്സരത്തിൽ ഇതുപോലെ 5 ഡിഫൻഡർമാരെ ഉപയോഗിക്കുമോ അതല്ല ഇനി നാല് മിഡ്ഫീൽഡർമാരെ ഉപയോഗിക്കുമോ എന്നുള്ളതൊക്കെ ഇപ്പോഴും അവ്യക്തമായ കാര്യമാണ്.

Rate this post