ബയേൺ മ്യൂണിക്കിൽ മാനുവൽ ന്യൂയറിന് പകരം ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനെസ് എത്തുമോ? |Emiliano Martinez

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.

പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ക്ലബ്ബുകൾ നോക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കും അർജന്റീനിയൻ ഗോൾകീപ്പർക്കായി മത്സരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 36 കാരനായ മാനുവൽ ന്യൂയർ നിലവിൽ ബയേൺ മ്യൂണിക്കിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാണ്. 2011 മുതൽ ജർമ്മൻ ക്ലബിന്റെ താരമായ മാനുവൽ ന്യൂയർ ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ ക്യാപ്റ്റനാണ്. എന്നിരുന്നാലും, 36 കാരനായ മാനുവൽ ന്യൂയറിന്റെ പിൻഗാമിക്കായി ബയേൺ മ്യൂണിക്ക് തിരച്ചിൽ ആരംഭിച്ചു.

കൂടാതെ മാനുവൽ ന്യൂയർ നിലവിൽ പരിക്കേറ്റതിനാൽ, 2022/23 സീസണിന്റെ രണ്ടാം പകുതി ആരംഭിക്കാൻ തയ്യാറെടുക്കുന്ന ബയേൺ മ്യൂണിക്ക്, വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു മികച്ച ഗോൾകീപ്പറെ സൈൻ ചെയ്യാൻ നോക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ബയേൺ മ്യൂണിക്കിന്റെ ട്രാൻസ്ഫർ റഡാറിൽ ഇല്ലെന്ന് ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 30 കാരനായ എമിലിയാനോ മാർട്ടിനെസ് നിലവിൽ ആസ്റ്റൺ വില്ലയ്‌ക്കൊപ്പം പ്രീമിയർ ലീഗിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

നിലവിൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ ലോണിൽ കഴിയുന്ന ബയേൺ മ്യൂണിക്കിന്റെ 26 കാരനായ ജർമ്മൻ ഗോൾകീപ്പർ അലക്‌സാണ്ടർ ന്യൂബെലിനാണ് ബയേൺ മ്യൂണിക്ക് മുൻഗണന നൽകുന്നത്.സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമർ ബയേൺ മ്യൂണിക്കിന്റെ ട്രാൻസ്ഫർ റഡാറിലാണ്. 34 കാരനായ സോമർ നിലവിൽ ജർമ്മൻ ക്ലബ് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറാണ്.

മാനുവൽ ന്യൂയറിന് പകരക്കാരനായി യാൻ സോമറിനെയാണ് ബയേൺ മ്യൂണിക്ക് നോക്കുന്നത്. എന്നിരുന്നാലും, ബയേൺ മ്യൂണിക്ക് അവരുടെ ഒന്നാം നമ്പർ ഗോൾകീപ്പറായി അലക്സാണ്ടർ നൂബെലിനെയാണ് കാണുന്നത്.എന്തായാലും വരുന്ന ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ മ്യൂണിക്ക് ഒരു ഗോൾകീപ്പറെ സൈൻ ചെയ്യാൻ സാധ്യതയുണ്ട്.

Rate this post