ക്രോയേഷ്യക്കെതിരെ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോ ബ്രസീൽ ടീമിലുണ്ടാവുമോ ? ടിറ്റെ പറയുന്നു |Qatar 2022

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ 2018 ലെ ഫൈനലിലിസ്റ്റുകളായ ക്രോയേഷ്യയെ നേരിടും. പ്രീ ക്വാർട്ടറിൽ ബ്രസീൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയപ്പോൾ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രോയേഷ്യ എത്തുന്നത്. രാത്രി 8 .30 ക്ക് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

സ്വിറ്റ്‌സർലൻഡിനെതിരായ ബ്രസീലിന്റെ രണ്ടാം ലോകകപ്പ് ഗ്രൂപ്പ് ജി മത്സരത്തിന്റെ 86-ാം മിനിറ്റിൽ ഇടത് ഇടുപ്പിലെ പേശിക്ക് പരിക്കേറ്റ ബ്രസീലിയൻ ഫസ്റ്റ് ചോയ്‌സ് ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്ദ്രോ പരിക്കിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലെന്നും വെള്ളിയാഴ്ച ക്രൊയേഷ്യക്കെതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കുന്നത് സംശയമാണെന്നും മാനേജർ ടിറ്റെ പറഞ്ഞു.കാമറൂണുമായുള്ള അവരുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും ദക്ഷിണ കൊറിയയ്‌ക്കെതിരായ അവസാന 16 മത്സരത്തിലും കളിച്ചിരുന്നില്ല.

നന്നായി പരിശീലിക്കാൻ കഴിഞ്ഞാലും തുടർച്ചയായ മൂന്നാം മത്സരം അദ്ദേഹത്തിന് നഷ്ടമാകുമെന്ന് ടിറ്റെ പറയുന്നു. ” നെയ്മറിനും ഡാനിലോയ്ക്കും ഉണ്ടായ പരുക്കിനേക്കാൾ വ്യത്യസ്തമായ പരിക്കാണ് അദ്ദേഹത്തിന് ഉള്ളത്. അദ്ദേഹത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്” ടിറ്റെ പറഞ്ഞു.എങ്കിൽ മിലിറ്റാവോയും ഡാനിലോയും ആകും ബ്രസീലിന്റെ ഫുൾബാക്ക് ആവുക. ഡാനിലോ റൈറ്റ് ബാക്കായും മിലിറ്റാവീ ലെഫ് ബാക്കായും ഇറങ്ങും.

സെർബിയയ്‌ക്കെതിരായ 2-0 ന് ബ്രസീലിന്റെ ആദ്യ ജയത്തിൽ ഫോർവേഡ് നെയ്മറിനും ഡിഫൻഡർ ഡാനിലോയ്ക്കും കണങ്കാലിന് പരിക്കേറ്റതോടെ സ്വിസിനെതിരായ 1-0 വിജയവും കാമറൂണിനെതിരായ 1-0 തോൽവിയും അവർക്ക് നഷ്ടമായി.

Rate this post