ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ പുതുക്കുമോ? PSG ഡയറക്ടർ പറയുന്നു |Lionel Messi

പുതിയ കരാറിൽ ഏർപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ലയണൽ മെസ്സിയുമായി ചർച്ച നടത്തുകയാണെന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഡയറക്ടർ ലൂയിസ് കാംപോസ് വെളിപ്പെടുത്തി. മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

ഈ കരാർ പുതുക്കാൻ ഇതുവരെ പിഎസ്ജിക്ക് സാധിച്ചിട്ടില്ല.നിലവിൽ മെസ്സിക്ക് മറ്റേത് ക്ലബ്ബുമായി ചർച്ചകൾ നടത്താനും അവരുമായി പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനും സാധിക്കും.മെസ്സി ക്ലബ്ബുമായി കരാർ പുതുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. അതിന്റെ നടപടികൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങൾ ഇപ്പോൾ ക്ലബ്ബിന്റെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാംപോസ്‌ പറഞ്ഞിട്ടുമുണ്ട്.ലിയോ മെസ്സിയുടെ കരാർ നീട്ടാൻ ആഗ്രഹിക്കുന്നതിനാൽ ഞങ്ങൾ അദ്ദേഹവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇപ്പോൾ ഞങ്ങൾ കോൺട്രാക്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.മെസ്സി ക്ലബ്ബിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.ആ ആഗ്രഹം എനിക്ക് മറച്ചുവെക്കാനാവില്ല.അദ്ദേഹം ഞങ്ങളോടൊപ്പം തുടരുകയാണെങ്കിൽ ഞാൻ വളരെയധികം സന്തോഷവാനായിരിക്കും.ലയണൽ മെസ്സിയെ നിലനിർത്തുക എന്നുള്ളതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം.ആ ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലൂയിസ് കാമ്പോസ്‌ പറഞ്ഞു.

ഈ സീസണിൽ പിഎസ്ജിക്കായി 24 മത്സരങ്ങളിൽ നിന്ന് 29 ഗോൾ സംഭാവനകളിൽ പങ്കാളിയായ മെസ്സി മികച്ച ഫോമിലാണ്. മൂന്നാഴ്ചത്തേക്ക് കൈലിയൻ എംബാപ്പെ ലഭ്യമല്ലാത്തതിനാൽ, ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിന് ആതിഥേയത്വം വഹിക്കുമ്പോൾ മെസ്സി ടീമിനെ നയിക്കും.

Rate this post