അസിസ്റ്റുകളിൽ എതിരാളികളില്ലാതെ ലയണൽ മെസ്സി ,സ്വന്തം റെക്കോർഡ് മറികടക്കുമോ ? |Lionel Messi

കഴിഞ്ഞ വർഷം ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.

എന്നാൽ അതെല്ലാം മായ്ച്ചു കളയുന്ന പ്രകടനമാണ് ഈ സീസണിൽ മെസ്സി പുറത്തെടുക്കുന്നത്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 12 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട് . അർജന്റീനക്ക് വേണ്ടി നാല് ഗോളുകൾ കൂടി നേടിയതോടെ 29 ഗോൾ പങ്കളിത്തത്തിൽ മെസ്സി ഉൾപ്പെട്ടു.ഗോളടിക്കുന്ന കാര്യത്തിലും അസിസ്റ്റ് നൽകുന്ന കാര്യത്തിലും മെസ്സി ഒരുപോലെ മികവ് പുലർത്തുന്നു. കഴിഞ്ഞ സീസണിലാണെങ്കിലും ഈ സീസണിലാണെങ്കിലും അസിസ്റ്റുകളുടെ കാര്യത്തിൽ മെസ്സി വിസ്മയം തീർക്കുകയാണ്.

കഴിഞ്ഞ സീസണിലെന്നപോലെ നടന്നുകൊണ്ടിരിക്കുന്ന കാമ്പെയ്‌നിലും പിഎസ്‌ജിയിൽ പ്ലെ മേക്കറുടെ റോളിൽ മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.ട്രോയിസിനെതിരായ പിഎസ്ജിയുടെ ലീഗ് 1 ഹോം മത്സരത്തിൽ ഒരു ഗോൾ നേടുക മാത്രമല്ല, ഒരു അസിസ്റ്റ് നേടുകയും ടീമംഗങ്ങൾക്കായി രണ്ട് ഗോൾ സ്‌കോറിംഗ് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത അർജന്റീന ഫോർവേഡ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.2022-ൽ ഇതുവരെ മെസ്സി ആകെ 25 അസിസ്റ്റുകളാണ് പൂർത്തിയാക്കിയിട്ടുള്ളത്. തന്റെ കരിയറിൽ ഇത് അഞ്ചാം തവണയാണ് മെസ്സി ഒരു കലണ്ടർ വർഷത്തിൽ 25 അസിസ്റ്റുകൾ പൂർത്തിയാക്കുന്നത്.

ഇതിനുമുൻപ് 2011,205,2016,2018 വർഷങ്ങളിലാണ് ലയണൽ മെസ്സി 25 അസിസ്റ്റുകളിൽ കൂടുതൽ നേടിയിട്ടുള്ളത്.അഞ്ച് അസിസ്റ്റുകൾ കൂടി നേടിയാൽ 2016ന് ശേഷം ആദ്യമായി ഒരു കലണ്ടർ വർഷത്തിൽ 30 അസിസ്റ്റുകളിൽ എത്തും.മെസ്സിയെ സംബന്ധിച്ചിടത്തോളം നിലവിലെ ഫോമിൽ അത് സാധ്യവുമാണ്. 2022 ഫൈനൽസിമയിൽ ഇറ്റാലിയൻ ദേശീയ ടീമിനെതിരായ രണ്ട് അസിസ്റ്റ് പ്രകടനങ്ങൾ ഉൾപ്പെടെ, ഈ വർഷം ഇതുവരെ മെസ്സി ഒന്നിലധികം മികച്ച പ്ലേ മേക്കിംഗ് പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

മെസ്സി ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ കരസ്ഥമാക്കിയത് 2011 ലാണ്.36 അസിസ്റ്റുകളാണ് മെസ്സി ആ വർഷം സ്വന്തമാക്കിയിട്ടുള്ളത്.സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് എല്ലാ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്. ടീമിന്റെ വിജയം എങ്ങനെയും ഉറപ്പാക്കുന്ന ലയണൽ മെസിയയെയാണ് കാണാൻ സാധിക്കുന്നത്.

Rate this post