ബ്രസീലിനെ പരിശീലിപ്പിക്കാൻ അർജന്റീനയിൽ നിന്നുള്ള മാനേജർ എത്തുമോ? |Brazil

ഖത്തർ 2022 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം രാജിവച്ച ടിറ്റെക്ക് പകരമായി പുതിയ പരിശീലകനെ തേടിയുള്ള യാത്രയിലാണ് ബ്രസീൽ.ഭ്യമായ ഏറ്റവും മികച്ച വിദേശ പരിശീലകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീലിയൻ കോൺഫെഡറേഷൻ. യൂറോപ്പിലെ പരിശീലകരുടെ പേരും ഉയർന്നു വന്നിരുന്നു.

നിരവധി പേരുകൾ ബ്രസീൽ മാനേജർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം വന്നിട്ടില്ല.ടിറ്റെക്ക് പകരക്കാരനായി അർജന്റീനക്കാരനെ എത്തിക്കാൻ ഒരുങ്ങുന്നതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ എക്യുപെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ കണ്ടു വെച്ചിരിക്കുന്ന ഒരാളാണ് റിവർപ്ലേറ്റിന്റെ മുൻ കോച്ച് മാർസെലോ ഗല്ലാർഡോ.ഇതിനു പുറമെ പരിഗണിക്കപ്പെടുന്ന മറ്റൊരു അർജന്റീന പരിശീലകൻ ടോട്ടനം ഹോസ്‌പർ, പിഎസ്‌ജി എന്നീ ക്ലബുകളുടെ മാനേജരായിരുന്നിട്ടുള്ള മൗറീസിയോ പോച്ചട്ടിനോയാണ്.

നിലവിൽ ബ്രസീലിനെ പരിശീലിപ്പിക്കാൻ വന്ന പേരുകളിൽ മൂന്നും ബ്രസീലുകാരല്ല എന്നുള്ള പ്രത്യേകതയുണ്ട്. മൗറിഞ്ഞോ, സിദാൻ എന്നിവരുടെ പേരുകളാണ് ഇതുവരെ ബ്രസീൽ ദേശീയ ടീമിനൊപ്പം കേട്ടിരുന്നത്.മുൻ ചെൽസി പരിശീലകനായ തോമസ് ടുഷെൽ, ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ എത്തിച്ചിട്ടുള്ള റാഫേൽ ബെനിറ്റസ് എന്നിവരും ബ്രസീലിന്റെ ലിസ്റ്റിൽ ഉള്ളവരാണ്. എന്നാൽ വളരെ സാവധാനമേ ഇക്കാര്യത്തിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തീരുമാനം എടുക്കുകയുള്ളൂ.സാധാരണ ബ്രസീൽ രാജ്യാന്തര ഫുട്ബോൾ ടീമിനെ പരിശീലിപ്പിക്കാൻ ബ്രസീലിയൻ പരിശീലകർക്ക് തന്നെയാണ് ഫുട്ബോൾ ഫെഡറേഷൻ മുൻഗണന നൽകാറുള്ളത്, എന്നാൽ പതിവിന് വിപരീതമായി മറ്റു രാജ്യക്കാരെയും പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അർജന്റീന പരിശീലകന് ഈ ഓഫർ ലഭിച്ചാലും ഗല്ലാർഡോ എത്രത്തോളം ബ്രസീൽ ടീമിനെ പരിശീലിപ്പിക്കാൻ സന്നദ്ധനാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ബ്രസീലിന്റെ അടുത്ത കോച്ചായി അദ്ദേഹം നിയമിതനായാൽ, 57 വർഷത്തിനിടെ അവരുടെ ആദ്യത്തെ വിദേശ പരിശീലകനാകും. 1965-ൽ അർജന്റീനിയൻ ഫിൽപോ ന്യൂനസിന് ശേഷം ഒരു വിദേശ പരിശീലകനും ബ്രസീലിനെ നയിച്ചിട്ടില്ല.

Rate this post