“പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, ലോകകപ്പ് എന്നിവ നേടിയ നാല് കളിക്കാരിൽ ഒരാളായി മാറി എൻ ഗോലോ കാന്റെ”

പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, ലോകകപ്പ് എന്നിവ നേടുന്ന ചരിത്രത്തിലെ നാലാമത്തെ കളിക്കാരനായി എൻഗോലോ കാന്റെ മാറി. കഴിഞ്ഞ ദിവസം അബുദാബിയിൽ ബ്രസീലിയൻ ക്ലബ് പൽമീറസിനെതിരെ 2-1ന് വിജയിച്ച ചെൽസി ചരിത്രത്തിലാദ്യമായി ലോക ക്ലബ് വേൾഡ് കപ്പ് ചാമ്പ്യന്മാരായി. ചെൽസിയുടെ ട്രോഫി ക്യാബിനെറ്റിലേക്ക് പുതിയൊരു കിരീടം കൂടി എത്തിയപ്പോൾ കാന്റെ ഫുട്ബോൾ ചരിതത്തിന്റെ ഭാഗം കൂടി ആയിരിക്കുകയാണ്.

2015/2016 വർഷങ്ങളിൽ ലെസ്റ്റർ സിറ്റിയുടെ ചരിത്രപരമായ പ്രീമിയർ ലീഗ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു കാന്റെ ഒരു വർഷത്തിന് ശേഷം ചെൽസിക്കൊപ്പം രണ്ടാമത്തെ പ്രീമിയർ ലീഗ് കിരീടവും നേടി.2018 റഷ്യ ലോകകപ്പ് നേടിയ ദിദിയർ ദെഷാംപ്‌സിന്റെ ഫ്രാൻസ് ടീമിന്റെ ഭാഗമായിരുന്നു കാന്റെ. കഴിഞ്ഞ വർഷം ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ 30-കാരൻ നിർണായക പങ്ക് വഹിക്കുകയും ശനിയാഴ്ചത്തെ ക്ലബ് ലോകകപ്പ് വിജയം നേടുകയും ചെയ്തു .ലോക ഫുട്‌ബോളിലെ നാല് പ്രധാന കിരീടങ്ങൾ നേടിയവരുടെ കൂട്ടത്തിലാണ് കാന്റയുടെ സ്ഥാനം.

1998-ൽ ലോകകപ്പ് വിജയവും 2002-ൽ ആദ്യ പ്രീമിയർ ലീഗ് കിരീടവും നേടിയ തിയറി ഹെൻറിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ കളിക്കാരൻ. 2009 ൽ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള സമയം വരെ ചാമ്പ്യൻസ് ലീഗും ക്ലബ് ലോകകപ്പും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം യുവതാരമായി പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയ പിക്വെ തന്റെ ക്യാബിനറ്റിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് മെഡലുകളും മൂന്ന് ക്ലബ് ലോകകപ്പ് വിജയങ്ങളും ഒപ്പം 2010 ലെ സ്പെയിനുനൊപ്പം ലോകകപ്പും നേടി.ബാഴ്‌സലോണയ്ക്കും സ്പെയിനിനുമൊപ്പം പിക്വെ നേടിയ അതേ ട്രോഫികൾ നേടിയ പെഡ്രോയാണ് മൂന്നാമത്തെ കളിക്കാരൻ. ചെൽസിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും നേടി.

ചെൽസി മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കാന്റെ തോമസ് തുച്ചൽ എത്തിയതിനു ശേഷം ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനുള്ള കഴിവും പ്രതിരോധത്തിനിടയിലും മുന്നേറ്റത്തിനിടയിലും ഒരു പാലമായി പ്രവർത്തിക്കാനും ഫ്രഞ്ച് താരത്തിന് കഴിയുന്നു. 2015 -16 സീസണിൽ ലെസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് വിജയത്തിലൂടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കാന്റെയുടെ വളർച്ച പെട്ടെന്നായിരുന്നു. പിന്നീട് ചെൽസിയിലും ഫ്രാൻസിലും സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തന്റെ ഉറപ്പിച്ചു. ക്ലോഡ് മക്ലേലക്ക് ശേഷം ആ പൊസിഷനിൽ ഏറ്റവും ഫലപ്രദമായ ഒരു താരം കൂടിയാണ് കാന്റെ.

Rate this post