തീരുമാനത്തിൽ മാറ്റവുമായി ലയണൽ മെസ്സി ,ലോകകപ്പിന് ശേഷവും തുടരും |Lionel Messu

ഈയിടെ നടത്തിയ അഭിമുഖത്തിൽ ലയണൽ മെസ്സി ഈ വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. അതായത് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണ് ഖത്തറിലേത് എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഇത് ആരാധകർക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയ ഒരു കാര്യമായിരുന്നു.

എന്നാൽ ഫിഫ ലോകകപ്പിന് ശേഷവും അര്‍ജന്‍റീന ടീമിൽ തുടരുമെന്ന സൂചന നൽകി സൂപ്പര്‍താരം ലിയോണൽ മെസി. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി മുമ്പ് പ്രഖ്യാപിച്ചപ്പോൾ അര്‍ജന്‍റീന ജേഴ്‌സിയിൽ താരത്തെ ഇനി കാണാനാവില്ല എന്ന ആശങ്കയിലായിരുന്നു ആരാധകര്‍.അതായത് ശാരീരികമായി ഏറ്റവും നല്ല നിലയിലാണ് ഇപ്പോൾ ഉള്ളത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീന ടീമിൽ കളിക്കണോ എന്നുള്ളത് വേൾഡ് കപ്പിനു ശേഷമാണ് തീരുമാനിക്കുക എന്നുള്ളതും മെസ്സി പറഞ്ഞിട്ടുണ്ട്.

‘ നിലവിൽ ശാരീരികമായി ഞാൻ നല്ല നിലയിലാണ് ഉള്ളത്. കഴിഞ്ഞ വർഷം പിഎസ്ജിയിൽ എത്തിയ സമയത്ത് ഇങ്ങനെ ഒന്നും അല്ലായിരുന്നു.അതിനേക്കാൾ ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഖത്തർ വേൾഡ് കപ്പ് എന്റെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്ന് ഞാൻ പറഞ്ഞത് എന്റെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. അർജന്റീന ടീമിൽ ഖത്തർ വേൾഡ് കപ്പിന് ശേഷം കളിക്കുമോ എന്നുള്ളത് അതിനുശേഷം നമുക്ക് നോക്കി കാണാം ‘ മെസ്സി പറഞ്ഞു.

മെസിയുടെ എല്ലാ തീരുമാനവും ഖത്തറിലെ അര്‍ജന്‍റീനയുടെ ലോകകപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അതെന്തായാലും കാത്തിരുന്ന് കാണാമെന്ന് ലിയോണല്‍ മെസി പറയുന്നു.ഖത്തർ വേൾഡ് കപ്പിലെ റിസൾട്ട് എന്തായാലും മെസ്സി അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി ഇനിയും ഏറെക്കാലം കളിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.ഈ പ്രായത്തിലും ഇപ്പോൾ മെസ്സിക്ക് വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം കൂടിയാണ്.

കോപ്പ അമമേരിക്കയും ഫൈനലിസിമ കിരീടവും നേടി 35 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിനെത്തുന്നത്. ചാമ്പ്യൻസ് ലീഗും ബാലണ്‍ ഡി ഓറും തുടങ്ങി സര്‍വ്വതും സ്വന്തമാക്കിയ മെസിക്ക് മുന്നിൽ കീഴടങ്ങാത്ത ഒന്നാണ് വേൾഡ് കപ്പ്. ഖത്തറിൽ തന്റെ അവസാന അവസരത്തിൽ അത് നേടാനുള്ള തയ്യാറെടുപ്പിലാണ് 35 കാരൻ.

Rate this post