വീണ്ടും വമ്പൻ സൈനിങ്ങുമായി ലിവർപൂൾ , പോർച്ചുഗൽ താരം ആൻഫീൽഡിലേക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ഈയാഴ്ചയിലെ രണ്ടാമത്തെ സൈനിങ്ങും പൂർത്തിയാക്കുന്നു . ബയേൺ മ്യൂണിക്കിൽ നിന്നും സ്പാനിഷ് ഇന്റർനാഷണൽ തോയാഗോ അൽകാൻട്രയെ ടീമിലെത്തിച്ച ലിവർപൂൾ ഇത്തവണ ലക്ഷ്യമിട്ടത് പ്രീമിയർ ലീഗ് ക്ലബ് വോൾവ്‌സിന്റെ പോർച്ചുഗീസ് മധ്യനിര താരം ഡീഗോ ജോട്ടയെയാണ്. 45 മില്യൺ പൗണ്ടിനാണ് പോർച്ചുഗീസ് വിങ്ങർക്ക് വേണ്ടി ലിവർപൂൾ മുടക്കുക എന്ന്‌ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 5 വർഷത്തെ കരാറിലാണ് ഈ 23 കാരൻ ലിവര്പൂളിലെത്തുന്നത്. ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.

പുതിയ സീസണിൽ കിരീടം നിലനിരത്തുവാൻ ലിവർപൂൾ നടത്തുന്ന മൂന്നമത്തെ ട്രാൻസ്ഫറാണ് ജോട്ടയുടേത്. നേരത്തെ അൽകാൻട്രയെയും കോസ്റ്റസ് സിമിക്കോസിനെയും ലിവർപൂൾ സ്വന്തമാക്കിയിരുന്നു .2017 ൽ പോർട്ടോയിൽ നിന്നും വോൾവ്‌സിലെത്തിയ ജോട്ട 131 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടിയിട്ടുണ്ട് .കഴിഞ്ഞ സീസണിൽ വോൾവ്‌സിനായി 48 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ സ്വന്തമാക്കി . 2019 ൽ പോർച്ചുഗൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ജോട്ട പോർചുഗലിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന താരമാണ്.