കാണാം ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച ആ വണ്ടർ ഗോൾ .

ഇന്ന് ഫുട്ബാൾ ലോകത്തെ ചർച്ചാ വിഷയങ്ങളിലൊന്നും പാരീസ് സെന്റ് ജർമാന്റെ തുടർച്ചയായ രണ്ടു തോല്വികളും അതിനിടെയുണ്ടായ വംശീയ അധിക്ഷേപങ്ങളും ,ചുവപ്പുകാർഡുമൊക്കെയാണ് , എന്നാൽ കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിലെ ഒരു തകർപ്പൻ ഗോൾ ഇന്ന് മീഡിയ ഏറ്റെടുത്തിരിക്കയാണ് , ആരെയും അത്ഭുതപ്പെടുത്തുന്നൊരു വണ്ടർ ഗോൾ , ടിജോണയും ബ്രെസ്റ്റും തമ്മിൽ നടന്ന മത്സരത്തിന്റെ അവസാന മിനുട്ടിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ അക്രോബാറ്റിക് ഗോൾ ഫ്രഞ്ച് താരം ഇർവിൻ കാർഡോണ നേടിയത് .

ഇടതുവിങ്ങിലൂടെ റോമൻ പൊറോട് നടത്തിയ നീക്കത്തിനൊടുവിൽ നൽകിയ നീളൻ ക്രോസിലാണ് കാർഡോണാ പുസ്‌കാസ് അവാർഡിന് വരെ പരിഗണിക്കാവുന്ന ഗോൾ സ്വന്തമാക്കിയത് , ഫോർലാനും , ഇബ്റാഹോമിവിച്ചുമൊക്കെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇർവിൻ കാർഡോണയുടെ വായുവിൽ നിന്നുള്ള ഗോൾ .

അത്ര ഈസി അല്ലാത്ത ആംഗിൾ , വായുവിലെ സെക്കൻഡുകൾ നീണ്ട നിർത്തം അതിനൊടുവിൽ തൊടുത്ത പൊള്ളുന്ന ഷോട്ട് , ഇതുകൊണ്ടൊക്കെ തന്നെയാണ് ആ ഗോളിന് ജനപ്രീതിയേറുന്നതും , ഒരിക്കൽ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന മനോഹാരിതയും ആ ഗോളിനുണ്ട് , എന്തായാലും അടുത്ത പുസ്കാസ് അവാർഡ് ലിസ്റ്റിൽ ഇ വണ്ടർ ഗോളും ഇടം പിടിക്കുമെന്നുതന്നെയാണ് ഫുട്ബാൾ ആരാധകരുടെ വിശ്വാസം .