❝ഖത്തർ⚽🏆ലോകകപ്പിലേക്ക് യോഗ്യത തേടി
യൂറോപ്പിലെ വമ്പന്മാർ💪🔥ഇന്ന് തുടങ്ങുന്നു… ❞
മത്സരങ്ങളും ഇന്ത്യൻ സമയവും

കോവിഡ് പാൻഡെമിക് മൂലം വൈകിയ 2022 ഖത്തർ വേൾഡ് കപ്പിനുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കമാവും. യൂറോപ്പിൽ നിന്നുള്ള 13 ടീമുകളെ നിർണ്ണയിക്കാൻ യോഗ്യതാ മത്സരങ്ങൾ 2021 മാർച്ച് മുതൽ 2022 മാർച്ച് വരെയാണ് നടക്കുന്നത്.ഫിഫ ലോകകപ്പ് 2022 യൂറോപ്യൻ യോഗ്യതാ മത്സരങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 55 ടീമുകളെ പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ, ഓരോ ടീമും മറ്റ് ടീമുകളെ റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. ഒടുവിൽ 10 ഗ്രൂപ്പ് വിജയികൾ ഫിഫ ലോകകപ്പ് ഖത്തർ 2022 ലേക്ക് നേരിട്ട് യോഗ്യത നേടും. ബാക്കിയുള്ള മൂന്നു ടീമുകൾ പ്ലെ ഓഫിലൂടെ യോഗ്യത ഉറപ്പിക്കും.

ഗ്രൂപ്പ് എ യിൽ നാളെ നടക്കുന്ന മത്സരത്തിൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ അസർബൈജാനെ നേരിടും. യുവന്റസിന്റെ ഹോം ഗ്രൗണ്ടായ അല്ലിയൻസ് അരീനയിലാണ് മത്സരം. പേരുകേട്ട ഡിഫൻഡർ പെപെ നാളത്തെ മത്സരത്തിൽ പോർച്ചുഗൽ നിരയിലുണ്ടാവില്ല. ലിവർപൂളിനെതിരെ പരിക്കേറ്റ ഗോൾകീപ്പർ റൂയി പട്രീഷ്യോയെ ടീമിൽ നിന്ന് ഒഴിവാക്കി.ആൻഡ്രെ ഗോമസ്, നെൽ‌സൺ സെമെഡോ, വില്യം കാർ‌വാൾ‌ഹോ എന്നിവരും പരിക്ക് മൂലം ടീമിൽ നിന്നും ഒഴിവായി. മികച്ച ഫോമിലുള്ള സ്പോർട്ടിങ് ലിസ്ബൺ താരം ജോവ പൽ‌ഹിൻ‌ഹ ടീമിൽ ഇടം പിടിച്ചു. മൽസര സമയം ഇന്ന് രാത്രി ഇന്ത്യ 1 .15 , യുഎഇ ; 11 .45 pm ,സൗദി അറേബ്യ : 10 .45 pm

ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്പെയിൻ ഗ്രീസിനെ നേരിടും.പരിചയസമ്പന്നരായ കളിക്കാരായ റയൽ മാഡ്രിഡ് സെന്റർ ബാക്ക് സെർജിയോ റാമോസ്, ബാഴ്‌സലോണ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വറ്റ്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ എന്നിവരെ ഉൾപ്പെടുത്തി സ്‌പെയിൻ മാനേജർ ലൂയിസ് എൻറിക് ശക്തമായ ടീമിനെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രൈടൺ & ഹോവ് ആൽ‌ബിയോൺ ഗോൾകീപ്പർ റോബർട്ട് സാഞ്ചസ്, സ്പോർട്ടിംഗ് സി‌പി റൈറ്റ് ബാക്ക് പെഡ്രോ പോറോ, ബാഴ്‌സലോണ മിഡ്‌ഫീൽഡർ പെഡ്രി, ഐബാർ വിംഗർ ബ്രയാൻ ഗിൽ എന്നിവർ അരങ്ങേറ്റം കുറിക്കും.മറ്റൊരു പ്രധാന മത്സരത്തിൽ സ്വീഡൻ ജോർജിയയെ നേരിടും.മൽസര സമയം,25 /03 /2021 – ഇന്ത്യ 1 .15 , യുഎഇ ; 11 .45 pm ,സൗദി അറേബ്യ : 10 .45 pm

ഗ്രൂപ്പ് സിയിൽ ഇറ്റലി നോർത്തേൺ അയർലണ്ടിനെ നേരിടും.സെന്റർ ബാക്ക് അലസ്സാൻഡ്രോ ബാസ്റ്റോണി, മിഡ്ഫീൽഡർമാരായ സ്റ്റെഫാനോ സെൻസി, നിക്കോളോ ബറെല്ല എന്നി മൂന്നു ഇന്റർ താരങ്ങൾ ഇറ്റലിക്ക് വേണ്ടി കളിക്കില്ല. റോമ മിഡ്ഫീൽഡർ ബ്രയാൻ ക്രിസ്റ്റാന്റിന് നാളെ കളിക്കില്ല.പരിചയസമ്പന്നരായ യുവന്റസ് സെന്റർ ബാക്ക് ലിയോനാർഡോ ബോണൂസി, ജോർജിയോ ചെല്ലിനി എന്നിവരുൾപ്പെടെയാണ് റോബർട്ടോ മാൻസിനി ടീമിനെ തെരെഞ്ഞെടുത്തത്. സസ്സുവോളോ ഡിഫെൻഡർ ജിയാൻ മാർക്കോ ഫെരാരി, അറ്റലാന്റ സെന്റർ ബാക്ക് റാഫേൽ ടോലോയ്, സ്പെസിയ മിഡ്ഫീൽഡർ മാറ്റിയോ റിച്ചി എന്നിവർ നാളെ ഇറ്റലിക്കായി അരങ്ങേറ്റം കുറിക്കും. മറ്റൊരു മത്സരത്തിൽ ബൾഗേറിയ സ്വിറ്റ്സർലാൻഡിനെ നേരിടും. 25 /03 /2021 – ഇന്ത്യ 1 .15 , യുഎഇ ; 11 .45 pm ,സൗദി അറേബ്യ : 10 .45 pm


ഗ്രൂപ്പ് ഡി യിലെ പ്രധാന മത്സരത്തിൽ ഫ്രാൻസ് യുക്രൈനിനെ നേരിടും. പാരീസ് സെന്റ് ജെർമെയ്ൻ ആക്രമണകാരി കൈലിയൻ എംബപ്പേ, റയൽ മാഡ്രിഡ് സെന്റർ ബാക്ക് റാഫേൽ വരാനെ, മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ, ബാഴ്‌സലോണ താരം അന്റോയ്ൻ ഗ്രീസ്മാൻ എന്നിവരെല്ലാം ഫ്രാൻസിന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കും.മൽസര സമയം ഇന്ന് രാത്രി , ഇന്ത്യ 1 .15 , യുഎഇ ; 11 .45 pm ,സൗദി അറേബ്യ : 10 .45 pm

ഗ്രൂപ്പ് ഇയിലെ പ്രധാന മത്സരത്തിൽ ബെൽജിയം വെയ്ൽസിനെ നേരിടും.ഇന്റർ മിലാൻ താരം റൊമേലു ലുകാകു, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിൻ, ടോട്ടൻഹാം ഹോട്‌സ്പർ സെന്റർ ബാക്ക് ടോബി ആൽ‌ഡർ‌വെയർ‌ഡ്, റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടോയിസ് എന്നിവരടങ്ങുന്ന ശക്തമായ ടീമിനെ ബെൽജിയം മാനേജർ റോബർട്ടോ മാർട്ടിനെസ് തെരഞ്ഞെടുത്തത്. സ്റ്റട്ട്ഗാർട്ട് മിഡ്ഫീൽഡർ ഓറൽ മംഗള, ആൻഡർലെക്റ്റ് മിഡ്ഫീൽഡർ ആൽബർട്ട് സാംബി ലോകോംഗ എന്നിവർ അരങ്ങേറ്റ മത്സരം കളിക്കും. മൽസര സമയം ഇന്ന് രാത്രി , ഇന്ത്യ 1 .15 , യുഎഇ ; 11 .45 pm ,സൗദി അറേബ്യ : 10 .45 pm

ഗ്രൂപ്പ് എഫിൽ ഡെൻമാർക്ക്‌ ഇസ്രയേലിനെയും ,സ്കോട്ലൻഡ് ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പ് ജിയിൽ നെതെർലാൻഡ് തുർക്കിയെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്ക്, ബാഴ്‌സലോണ താരം ഫ്രെങ്കി ഡി ജോങ്, ലിയോൺ ഫോർവേഡ് മെംഫിസ് ഡെപെയ് എന്നിവരോടൊപ്പം അജാക്സ് താരങ്ങളായ ഡാലി ബ്ലൈൻഡ്, ഡേവി ക്ലാസ്സെൻ, മാർട്ടൻ സ്റ്റെക്കെലെൻബർഗ് എന്നിവരോടൊപ്പം മെയിൻസ് സെന്റർ ബാക്ക് ജെറി സെന്റ് ജസ്റ്റെ, അജാക്സ് മിഡ്ഫീൽഡർ റയാൻ ഗ്രേവൻബെർച്ച് എന്നിവർ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. മികച്ച പ്രകടനം നടത്തിയിട്ടും വോൾഫ്സ്ബർഗ് സ്‌ട്രൈക്കർ വെഗോർസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ചില്ല. മൽസര സമയം ഇന്ന് രാത്രി ഇന്ത്യ 10 .30 pm , യുഎഇ ; 9 .00 pm ,സൗദി അറേബ്യ : 8.00 pm

ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മത്സരങ്ങളിൽ ക്രോയേഷ്യ സ്ലോവേനിയയെയും , റഷ്യ മാൾട്ടയെയും, സൈപ്രസ് സ്ലോവാക്കിയയെയും നേരിടും. ഗ്രൂപ്പ് ഐയിൽ ഇംഗ്ലണ്ട് സാൻ മരിനോയെയും ,പോളണ്ട് ഹംഗറിയെയും നേരിടും. ഗ്രൂപ്പ് ജയിൽ നാല് തവണ ലോകകപ്പ് ജേതാക്കളായ ജർമ്മനി ഐസ്‌ലൻഡിനെ നേരിടും.റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്, ബയേൺ മ്യൂണിച്ച് ഗോൾകീപ്പർ മാനുവൽ ന്യൂയർ എന്നിവരാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നരായ കളിക്കാർ.മാഞ്ചസ്റ്റർ സിറ്റിയുടെ ഇൽകെ ഗുണ്ടോഗൻ, ബയേൺ മ്യൂണിക്കിന്റെ ജോഷ്വ കിമ്മിച്ച് എന്നിവരും ടീമിലുണ്ട്.ബയേൺ മ്യൂണിച്ച് മിഡ്ഫീൽഡർ ജമാൽ മുസിയാല, ബയർ ലെവർകുസെൻ താരം ഫ്ലോറിയൻ വിർട്‌സ് എന്നിവ രജർമൻ ടീമിനായി അരങ്ങേറ്റം കുറിക്കും.