❝ ലോകകപ്പ് 🏆⚽യോഗ്യത റൗണ്ട് മത്സരങ്ങൾക്കായി✈🏟 ടീമിലെ വമ്പന്മാരായ ഇവരെ 😲 ഒരാളെയും നാട്ടിലേക്കയക്കില്ല❞ സോൾഷ്യാർ & ക്ലോപ്പ്

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പും മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് ഒലെ ഗുന്നാർ സോൽസ്‌ജെയറും.കൊറോണ വൈറസ് നിയമപ്രകാരം മടങ്ങിവരുമ്പോൾ കളിക്കാർക്ക് ക്വാരന്റൈൻ ഏർപ്പെടുത്തേണ്ടിവന്നാൽ ഈ മാസം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് കളിക്കാരെ പിൻവലിക്കുമെന്ന് ക്ലോപ്പ് പറഞ്ഞു .

“റെഡ് ലിസ്റ്റ്” രാജ്യങ്ങളിൽ നിന്ന് ബ്രിട്ടനിലെത്തുന്നവർ 10 ദിവസത്തെ ഹോട്ടൽ ക്വാരന്റൈൻ നിര്ബന്ധമാണ് . ഇത് ബ്രസീലിയൻ മൂവരും അലിസൺ ബെക്കർ, റോബർട്ടോ ഫിർമിനോ, ഫാബിൻഹോ, പോർച്ചുഗൽ ഫോർവേഡ് ഡിയോഗോ ജോറ്റ എന്നിവർക്ക് ബാധകമാണ്. കൊളംബിയയ്ക്കും അർജന്റീനയ്ക്കുമെതിരായ ബ്രസീലിന്റെ മത്സരങ്ങൾ നിരവധി പ്രീമിയർ ലീഗ് കളിക്കാരെ ഉൾപ്പെടുത്താൻ സാധ്യതയുള്ളതിനാൽ, കോൺമെബോൾ മേഖലയിലെ ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ കൂടുതൽ പ്രശ്നമാവാൻ സാധ്യതയുണ്ട്.

കോവിഡ് -19 പ്രശ്നങ്ങൾ ഉണ്ടായാൽ ഈ റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ കളിക്കാരെ വിട്ടുകൊടുക്കാതിരിക്കാൻ ഫിഫ ക്ലബ്ബുകൾക്ക് അനുമതി നൽകിയതോടെ ക്ലബുകളുടെ താൽപ്പര്യം ആദ്യം വരണം എന്ന് ക്ലോപ്പ് പറഞ്ഞു. ഇതിനിടെ ഈ മാസം നടക്കാനിരിക്കുന്ന ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി വെക്കണമെന്ന് ഫിഫ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ. കോവിഡ് ഭീഷണി മൂലമാണ് ഇത്തരമൊരു അഭ്യർത്ഥന ഫിഫ സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി റിപോർട്ടുകൾ പുറത്തു വന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ബ്രൂണൊ ഫെർണാണ്ടസിനെ വിട്ടുകൊടുക്കില്ല എന്ന് സോൾഷ്യാർ രംഗത്തെത്തി. ബ്രൂണൊ ഫെർണാണ്ടസിന് പോർച്ചുഗലിനായി മൂന്ന് മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. അസർബൈജാൻ, സെർബിയ, ലക്സംബർഗ് എന്നീ രാജ്യങ്ങൾക്ക് എതിരെയാണ് പോർച്ചുഗലിന്റെ ഈ ഇന്റർ നാഷണൽ ബ്രേക്കിലെ മത്സരങ്ങൾ.എന്നാൽ ബ്രൂണൊ ഫെർണാണ്ടസ് പോർച്ചുഗലിനായി കളിക്കാൻ പോയാൽ തിരിച്ചു വരുമ്പോൾ ഇംഗ്ലണ്ടിൽ ക്വാരന്റൈൻ നിൽക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ 10 ദിവസത്തോളം ബ്രൂണൊ ഫെർണാണ്ടസിനെ യുണൈറ്റഡിന് നഷ്ടമാകും.

സ്പർസിനെതിരെ ഉൾപ്പെടെയുള്ള വലിയ മത്സരങ്ങൾ ഈ 10 ദിവസത്തിൽ നടക്കാനുണ്ട്. 10 ദിവസം താരത്തെ നഷ്ടമാകുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് ഒലെ പറഞ്ഞു.താരത്തെ റിലീസ് ചെയ്യാതിരിക്കാൻ ഫിഫ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം ഒരു നടപടിയിലേക്ക് പോകേണ്ടി വരും ഒലെ പറഞ്ഞു. താരത്തിന് വേതനം നൽകുന്നത് ക്ലബാണെന്നും ഒലെ പറയുന്നു. ബ്രൂണൊ ഫെർണാണ്ടസുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തും എന്നും ഒലെ പറഞ്ഞു.