❝ കരുത്തു 🔥⚽ തെളിയിക്കാനും കണക്ക്
തീർക്കാനും 💪🇦🇷 മെസ്സിയും കൂട്ടരും
യോഗ്യത മത്സരത്തിൽ ചിലിയെ നേരിടും ❞

സംഭവബഹുലമായ ഒരു ക്ലബ് സീസൺ അവസാനമായതോടെ എല്ലാവരുടെയും ശ്രദ്ധ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് മാറേണ്ട സമയമാണിത്. കോപ്പ അമേരിക്കക്ക് മുന്നോടിയായി വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നാളെ ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ യൂണിക്കോ മാഡ്രെ ഡി സിറ്റിസിൽ അര്ജന്റീന ചിലിയെ നേരിടും. കോപ്പ അമേരിക്കയിൽ ജൂൺ 14 ന് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നതിനു മുൻപുള്ള ഒരു റിഹേഴ്സൽ മാത്രമാണ് നാളത്തെ മത്സരം.കഴിഞ്ഞ പതിനൊന്നു മത്സരങ്ങളിൽ അര്ജന്റീന തോൽവി അറിഞ്ഞട്ടില്ല . കഴിഞ്ഞ നവംബറിൽ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ 2-0 ന് ജയിച്ചതായിരുന്നു അർജന്റീനയുടെ അവസാന മത്സരം .സ്റ്റട്ട്ഗാർട്ട് ഫോർവേഡ് നിക്കോളാസ് ഗോൺസാലസ്, ഇന്റർ മിലാൻ സ്‌ട്രൈക്കർ ലോട്ടർ മാർട്ടിനെസ് എന്നിവരുടെ ഗോളിലായിരുന്നു അർജന്റീനയുടെ വിജയം.

യോഗ്യത മത്സരത്തിൽ പെറു, ബൊളീവിയ, ഇക്വഡോർ എന്നിവർക്കെതിരെ വിജയം നേടിയ അര്ജന്റീന പരാഗ്വേയ്‌ക്കെതിരായ 1-1 സമനില വഴങ്ങിയതോടെ പോയിന്റ് ടേബിളിൽ ബ്രസീലിന് പിന്നിൽ രണ്ടാമതായി. യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം കോപ്പയിൽ ടീമിന്റെ ആത്മവിശ്വാസം ഉയർത്തും എന്ന വിശ്വാസത്തിലാണ് പരിശീലകൻ സ്കലോണി.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അത്ര മികച്ച തുടക്കമല്ല ചിലിക്ക് ലഭിച്ചത്.2015 ലും 2016 ലും കോപ അമേരിക്ക വിജയിച്ചതിനുശേഷം ആ ഫോം തുടരാൻ അവർക്കായിരുന്നില്ല 2018 വേൾഡ് കപ്പിൽ അവർക്ക് യോഗ്യത നേടാൻ അവർക്കായില്ല. എന്നാൽ 2019 ലെ കോപ്പ അമേരിക്കയിൽ നാലാം സ്ഥാനത്തെത്തി.

പതിവുപോലെ സൂപ്പർ താരം മെസ്സിയുടെ മികച്ച ഫോമിൽ തന്നെയാണ് അര്ജന്റീന വിശ്വാസം അർപ്പിച്ചിരിക്കുന്നത്.ഈ സീസണിൽ ബാഴ്‌സലോണയ്ക്കായി മികച്ച ഫോമിലുള്ള താരം ലാ ലീഗയിൽ 30 ഗോളുകളും ആകെ 38 ഗോളുകളും നേടിയിട്ടുണ്ട്. കോപ്പക്ക് മുന്നോടിയായി മികച്ച പ്രകടനത്തോടെ ടീമിനെ മൊത്തം ആത്മവിശ്വാസം വര്ധിപ്പിക്കാനുളള ശ്രമത്തിലാണ് മെസ്സി. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ആസ്റ്റൺ വില്ല ഗോൾ കീപ്പർ മാർട്ടിനെസ് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. സെൻട്രൽ ഡിഫെൻഡർമാരായി വിയ്യാറയലിന്റെ ജുവാൻ ഫോയ്ത്ത് ഫിയോറെന്റീനയുടെ ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട എന്നിവർ അണിനിരക്കും. ലെഫ്റ്റ് ബാക്കായി അയാക്സ് താരം നിക്കോളാസ് ടാഗ്ലിയാഫിക്കോയും വലതു ബാക്കായി റിവർ പ്ലേറ്റ് താരം ഗോൺസാലോ മോണ്ടിയൽ തന്നെ ലിസാന്ദ്രോ മാർട്ടിനെസ് എന്നിവർ അണിനിരക്കും.

മിഡ്ഫീൽഡിൽ ഉദിനീസിന്റെ യങ് സെൻസേഷൻ ഡി പോൾ, പിഎസ്ജിയുടെ പരേഡെസ്,അക്കുന എന്നിവരും മുനീറ നിരയിൽ ഡി മരിയ മെസ്സി എന്നിവർകോപാപത്തെ ഇന്റർ മിലാൻ സ്‌ട്രൈക്കർ ലോട്ടുറോ മാർട്ടിനെസ് സ്ഥാനം പിടിക്കും. ഇരുരാജ്യങ്ങളും തമ്മിൽ 92 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്.61 മത്സരങ്ങളിൽ അര്ജന്റീന വിജയിക്കുകയും .8 മത്സരങ്ങളിൽ ചിലി വിജയിച്ചപ്പോൾ 23 എണ്ണം സമനിലയിലായി.2019 ൽ ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ കളി 0-0 സമനിലയിൽ അവസാനിച്ചു. നാലാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5 .30 നാണ് മത്സരം നടക്കുന്നത്.

അർജന്റീന സാധ്യത ഇലവൻ (4-3-3): എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്ത്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, ഗോൺസാലോ മോണ്ടിയൽ, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, അക്കുന, ഏഞ്ചൽ ഡി മരിയ, ലോട്ടുറോ മാർട്ടിനെസ്, മെസ്സി.

ചിലി സാധ്യത ഇലവൻ (4-2-3-1): ക്ലോഡിയോ ബ്രാവോ, മൗറീഷ്യോ ഇസ്ല, ഗാരി മെഡൽ, ഗില്ലെർമോ മാരിപാൻ, യുജെനിയോ മെന, ചാൾസ് അരംഗുയിസ്, എറിക് പുൾഗാർ, ഫാബിയൻ ഒറെല്ലാന, സീസർ പിനാരസ്, അലക്സിസ് സാഞ്ചസ്, എഡ്വേർഡോ വർഗാസ്.