❝ ഖത്തറിലേക്ക്🏆⚽ പറക്കാൻ 🇧🇷 ബ്രസീലും
🇦🇷 അർജന്റീനയും ⚽🔥 ഇറങ്ങുന്നു ❞

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ ശേഷിക്കെ കിരീട സാധ്യത കൂടുതലുള്ള അർജന്റീനയും ബ്രസീലും ലോകകപ്പ് യോഗ്യത മത്സരത്തിനിറങ്ങുന്നു. അപരാചിത കുതിപ്പ് തുടര്ന്ന് ബ്രസീൽ പരാഗ്വേയെ നേരിടുമ്പോൾ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനെതീരെ നേടിയ വിജയം ആവർത്തിക്കാൻ തന്നെയാണ് നെയ്മറും കൂട്ടരും ഇറങ്ങുന്നത്. ബ്രസീലിനെ പോലെ തന്നെ തോൽവി അറിയാതെയാണ് ലോകകപ്പ് യോഗ്യത റൗണ്ടിൽ പരാഗ്വേയും മുന്നേറുന്നത്.

അഞ്ചു മത്സരങ്ങളിൽ നാല് സമനിലയും ഒരു വിജയവും നേടിയ അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. കരുത്തരായ അർജന്റീനയെ പോലും സമനിലയിൽ തളച്ച പരാഗ്വേയെ ബ്രസീലിനു നിസാരമായി കാണാൻ സാധിക്കില്ല.കഴിഞ്ഞയാഴ്ച ഉറുഗ്വേയെ 0-0ന് സമനിലയിൽ തളച്ചാണ് പരാഗ്വേ ബ്രസീലിനെ നേരിടാനെത്തുന്നത്.കഴിഞ്ഞ മത്സരത്തിൽ ഗോളും അസ്സിസ്റ്റുമായി തിളങ്ങിയ നെയ്മറിൽ തന്നെയാണ് ബ്രസീലിന്റെ പ്രതീക്ഷകൾ.കഴിഞ്ഞ മത്സരത്തിലെ അതെ പ്രതിരോധ നിര തന്നെയാവും ഈ മത്സരത്തിലും അണിനിരക്കുക.മാർക്വിൻഹോസ്, ഈഡർ മിലിറ്റാവോ സഖ്യം കഴിഞ്ഞ മത്സരത്തിൽ ഒത്തിണക്കത്തോടെ പ്രവർത്തിച്ചിരുന്നു.

മിഡ്ഫീൽഡിൽ കാസെമിറോകൊപ്പം ഡഗ്ലസ് ലൂയിസ് എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ കളിയിൽ തിളങ്ങാതിരുന്ന ലൂക്കാസ് പക്വെറ്റ, ഫ്രെഡ് എന്നിവരിൽ ഒരാൾ ടീമിന് പുറത്താകും. മുന്നേറ്റ നിരയിൽ വളരെകാലത്തിനു ശേഷം ടീമിലെത്തിയ ഫ്ലെമെങ്കോ സ്‌ട്രൈക്കർ ഗാബിഗോളിനു പകരം ഫിർമിനോ ആദ്യ ഇലവനിൽ എത്തും . 81 തവണ ബ്രസീലും പരാഗ്വേയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 49 മീറ്റിംഗുകളിൽ (ഡി 19 എൽ 13) വിജയിച്ച സെലേക്കാവോ ഹെഡ്-ടു-ഹെഡ് റെക്കോർഡിൽ ആധിപത്യം പുലർത്തുന്നു. ഇന്ത്യൻ സമയം നാളെ രാവിലെ ആറ് മണിക്കാണ് മത്സരം.

സാധ്യത ലൈനപ്പ് ബ്രസീൽ (4-3-3): അലിസൺ; ഡാനിലോ, മിലിറ്റാവോ, മാർക്വിൻ‌ഹോസ്, സാന്ദ്രോ; കാസെമിറോ, ലൂയിസ്, പക്വെറ്റ; റിച്ചാർലിസൺ, ഫിർമിനോ, നെയ്മർ.
സാധ്യത ലൈനപ്പ് പരാഗ്വേ (4-3-3): സിൽവ; റോജാസ്, ഗോമസ്, ബൽ‌ബുവീന, ആൽ‌ഡെറേറ്റ്; വില്ലസന്തി, ഗിമെനെസ്, സാഞ്ചസ്; ഓസ്കാർ റൊമേറോ, ഏഞ്ചൽ റൊമേറോ, അൽമിറോൺ


കഴിഞ്ഞ മത്സരത്തിൽ ചിലിക്കെതിരെ സമനില വഴങ്ങിയ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്.മൂന്നു ജയവും രണ്ടു സമനിലയുമായി പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള അർജന്റീനക്ക് ഒന്നാമതുള്ള ബ്രസീലിനു വെല്ലുവിളി ഉയർത്തണമെങ്കിൽ ജയം അനിവാര്യമാണ്. യോഗ്യതാ പട്ടികയിൽ കൊളംബിയ ഇപ്പോൾ ആറാം സ്ഥാനത്താണ്. കഴിഞ്ഞ കുറച്ചു കാലമായി അവരുടെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു.2020 ലെ മത്സരങ്ങളിൽ ഇക്വഡോറിനെതീരെ ആറ് ഗോളുകളുടെ തോൽവി വഴങ്ങിയ കൊളംബിയ കഴിഞ്ഞ മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് തിരിച്ചു വന്നിരിക്കുകയാണ്.

സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ അസാന്നിധ്യം അവർക്ക് തിരിച്ചടിയാണ്. റോഡ്രിഗസിനു പുറമെ വെറ്ററൻ സ്‌ട്രൈക്കർ റഡാമെൽ ഫാൽക്കാവോ, ജുവാൻ ഫെർണാണ്ടോ ക്വിന്റേറോ എന്നിവരും കൊളംബിയൻ ടീമിലില്ല. കൊറോണ വൈറസിന് പോസിറ്റീവ് ആയതിനു ശേഷം ഇൻ-ഫോം സ്‌ട്രൈക്കർ ആൽഫ്രെഡോ മോറെലോസും ടീമിന് പുറത്താണ്. ചിലിക്കെതിരായുള്ള മത്സരത്തിൽ നിന്നുള്ള അര്ജന്റീന ടീമിൽ സ്കെലോണി കാര്യമായ മാറ്റങ്ങൾ വരുത്തുവാൻ സാധ്യതയുണ്ട്.

കൊറോണ നെഗറ്റീവ് ആയതിന് ശേഷം ഗോൺസാലോ മോണ്ടിയൽ , സസ്പെൻഷൻ ഓട്ടമെൻഡിയും ടീമിൽ തിരിച്ചെത്തും.മാനേജർ ലയണൽ സ്കലോണി കൊളംബിയയ്‌ക്കെതിരെ 5-3-2 ശൈലിയിലേക്ക് മാറാൻ സാധ്യതയുണ്ട്.ക്രിസ്റ്റ്യൻ റൊമേറോ, ഒറ്റമെൻഡി, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട എന്നിവർ പ്രതിരോധം കാക്കും. മിഡ്ഫീൽസിൽ പെറെഡ്സ് ഡി പോൾ എന്നിവർക്കൊപ്പം ജിയോവാനി ലോ സെൽസോ ടീമിലെത്താൻ സാധ്യതെയുണ്ട്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 4 .30 നാനാണ് മത്സരം

സാധ്യത ലൈനപ്പ് അര്ജന്റീന (5-3-2): മാർട്ടിനെസ്; മോണ്ടിയൽ, റൊമേറോ, ഒറ്റമെൻഡി, ക്വാർട്ട, അക്കുന; ഡി പോൾ, പരേഡെസ്, ലോ സെൽസോ; മെസ്സി, മാർട്ടിനെസ്.
സാധ്യത ലൈനപ്പ് കൊളംബിയ (4-4-2): ഓസ്പിന; മദീന, സാഞ്ചസ്, മിന, ടെസ്സിലോ; ക്വാഡ്രാഡോ, ഉറിബ്, ബാരിയോസ്, ഡയസ്; മുരിയേൽ, സപാറ്റ.