❝ ലോകകപ്പ് ⚽🏆യോഗ്യത 💪🔥തേടി
നിർണായക ⚔💥 പോരാട്ടത്തിൽ 🇮🇳👑
ഇന്ത്യ ഇന്ന് ഖത്തറിനെതിരെ ❞

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും.2019 സെപ്റ്റംബറിൽ ഇന്ത്യ 0-0ന് ശക്തമായ ഖത്തർ സമനിലയിൽ തളച്ചിരുന്നു. സമീപ കാല വർഷങ്ങളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മത്സരമായി ഇതിനെ കണക്കാക്കപ്പെടുന്നു.കഴിഞ്ഞ വർഷം കോവിഡ് -19 പാൻഡെമിക് മൂലം യോഗ്യതാ മത്സരങ്ങൾ നിർത്തിവച്ച ശേഷം ബാക്കിയുള്ള എല്ലാ ഗ്രൂപ്പ് ഇ മത്സരങ്ങൾക്കും കേന്ദ്രീകൃത വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തതിനാലാണ് ഇന്ത്യഹോം മത്സരങ്ങൾ ദോഹയിൽ കളിക്കുന്നത്.മികച്ച ഫോമിൽ ഉള്ള ഖത്തറിനെ ഒരിക്കൽ കൂടെ തടയാൻ ഇന്ത്യക്ക് ആകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഖത്തർ ഇപ്പോൾ ഗ്രൂപ്പിൽ 16 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇന്ത്യക്ക് എതിരായ മത്സരം ഒഴികെ ബാക്കി എല്ലാം ഖത്തർ വിജയിച്ചിരുന്നു. ഒരിക്കൽ കൂടെ ഖത്തറിനെ തടയാൻ ആകും എന്ന് തന്നെയാണ് സ്റ്റിമാചും സംഘവും വിശ്വസിക്കുന്നത്. ഗ്രൂപ്പിൽ ഇതുവരെ ഒരു വിജയം പോലും ഇല്ലാത്ത ഇന്ത്യ ഇപ്പോൾ 3 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഇപ്പോൾ ഏഷ്യൻ കപ്പ് യോഗ്യതക്കാണ് ശ്രദ്ധ കൊടുക്കുന്നത്. ഖത്തറുമായുള്ള മത്സരം കഴിഞ്ഞാൽ ബംഗ്ലാദേശും അഫ്ഗാനും ആണ് ഇന്ത്യക്ക് എതിരായി കളിക്കാൻ ബാക്കിയുള്ളത്. ആ മത്സരങ്ങൾ വിജയിക്കുക ആകും ഇന്ത്യയുടെ ശരിക്കുള്ള ലക്ഷ്യം.

മാർച്ചിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ലക്സംബർഗ് (1-0), അസർബൈജാൻ (2-1) എന്നിവരെ പരാജയപ്പെടുത്തി അയർലൻഡിനെതിരെ 1-1 സമനിലയിൽ തലച്ചുമാണ് ഖത്തർ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യയുടെ അവസാന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ യുഎഇക്കെതിരെ 0-6 എന്ന സ്കോറിന് പരാജയപ്പെടുകയും ചെയ്തു. ഒരു താരവും പെരിക്കിന്റെ പിടിയിൽ ഇല്ല എന്നതാണ് ഇന്നത്തെ മത്സരത്തിന് മുന്നോടിയായി സ്റ്റിമാക്കിന് നൽകുന്ന ആശ്വാസം.കോവിഡ് -19 അണുബാധയിൽ നിന്ന് കരകയറുന്നതിനിടെ യുഎഇക്കെതിരായ മത്സരം ഉൾപ്പെടെ രണ്ടു അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടപെട്ടത് സൂപ്പർ താരം സുനിൽ ഛേത്രി ഇനനത്തെ മത്സരത്തിൽ ടീമിൽ തിരിച്ചെത്തും.മലയാളി താരം ആശിഖ് കുരുണിയനും സഹലിനും അവസരം ലഭിക്കും എന്ന് തന്നെയാണ്‌ പ്രതീക്ഷ.

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, ധീരജ് സിംഗ്.
പ്രതിരോധക്കാർ: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗെലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേഷ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്.
മിഡ്‌ഫീൽഡർമാർ: ഉഡന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റ ow ളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ്പ, പ്രനോയ് ഹാൽഡർ, സുരേഷ് സിംഗ്, അപുയ, അബ്ദുൾ സഹാൽ, യാസിർ എംഡി, ലാലിയാൻസുവാല ചാങ്‌ടെ, ബിപിൻ സിംഗ്, ആഷിക് കെ.
ഫോർവേഡ്സ്: മൻ‌വീർ സിംഗ്, സുനിൽ ഛേത്രി, ഇഷാൻ പണ്ഡിറ്റ.

ഇന്ന് രാത്രി 10.30നാണ് കിക്കോഫ്. സ്റ്റാർ സ്പോർട്സ് 2 / സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി / സ്റ്റാർ സ്പോർട്സ് 1 ഹിന്ദി എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, ജിയോ ടിവി എന്നിവയിൽ മത്സരം തത്സമയം കാണാം .