❝പിന്നിൽ💪🔥 നിന്നും തിരിച്ചു വന്ന്⚽✌️സ്പെയിൻ;
വിജയവുമായി 🇩🇪ജർമനിയും🏴󠁧󠁢󠁥󠁮󠁧󠁿ഇംഗ്ലണ്ടും,🇫🇷ഫ്രാൻസും🇮🇹ഇറ്റലിയും,
ലെവന്റെ🇵🇱 ഇരട്ട ഗോളിൽ പോളണ്ട്❞

ലോകകപ്പ് യോഗ്യത യൂറോപ്യൻ മേഖല മത്സരങ്ങളിൽ സ്പെയിനിനു ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജോർജിയയെയാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് സ്പെയിനിന്റെ ജയം. ആദ്യ മത്സരത്തിൽ ഗ്രീസ് സ്പെയ്നിനെ സമനിലയിൽ തളച്ചിരുന്നു. റാങ്കിങ്ങിൽ 89 ആം സ്ഥാനത്തുള്ള ജോർജിയയും ആറാം സ്ഥാനത്തുള്ള സ്പെയിനും ബോറിസ് പൈചാഡ്സെ ഡൈനാമോ അരീനയിലെ 15,000 ആരാധകരെ ആവേശത്തിലാക്കി 20 കാരനായ വിംഗർ ഖ്വിച്ച ക്വാരത്‌ഷെലിയ സ്പാനിഷ് പ്രതിരോധം മറികടന്ന് ജോർജിയയെ മുന്നിലെത്തിച്ചു .

എന്നാൽ 56 ആം മിനുട്ടിൽ ജോർഡി ആൽബയുടെ ക്രോസിൽ നിന്നും ഫെറാൻ ടോറസ് സ്പെയിനിനു സമനില നേടിക്കൊടുത്തു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങളിൽ സ്പെയിൻ വിജയ ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടിൽ ഡാനി ഓൾ‌മോയാണ് വിജയ ഗോൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ എതിരില്ലാത്ത മൂന്നു ഗോളിന് കൊസോവയെ പരാജയപ്പെടുത്തി.ലുഡ്‌വിഗ് അഗസ്റ്റിൻസൺ (12 ‘) അലക്സാണ്ടർ ഇസക് (35’) സെബാസ്റ്റ്യൻ ലാർസൺ (70 )എന്നിവരാണ് സ്വീഡന്റെ ഗോളുകൾ നേടിയത്.

ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കസാക്കിസ്ഥാനെ പരാജയപ്പെടുത്തി. 19 ആം മിനുട്ടിൽ ആന്റണി മാർഷലിന്റെ പാസിൽ നിന്നും ഗോൾ നേടി ഡെംബെലെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. 44 ആം മിനുട്ടിൽ സെർജി മാലിയുടെ സെൽഫ് ഗോളിൽ ഫ്രാൻസ് ലീഡ് നേടി. 75 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കൈലിയൻ എംബപ്പേ നഷ്ടപ്പെടുത്തുകയും ചെയ്തു.മറ്റൊരു മത്സരത്തിൽ യുക്രൈനും ഫിൻലൻഡും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.


ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ഇറ്റലി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബൾഗേറിയയെ പരാജപ്പെടുത്തി. ഇരു പകുതികളിലുമായി ആൻഡ്രിയ ബെലോട്ടി, മാനുവൽ ലോക്കറ്റെല്ലി എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ ജയം. 43 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ടോറിനോ ഫോർവേഡ് ബെലോട്ടി ഇറ്റലിയെ മുന്നിലെത്തിച്ചു. 83 ആം മിനുട്ടിൽ ലോറൻസോ ഇൻ‌സൈൻ നൽകിയ പാസിൽ നിന്നും ലോക്കറ്റെല്ലി സ്കോർ 2 -0 ആക്കി ഉയർത്തി. മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് എതിരില്ലാത്ത ഒരു ഗോളിന് ലിത്വാനിയയെ പരാജപ്പെടുത്തി.

ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽബേനിയയെ പരാജയപ്പെടുത്തി. 38 മിനുട്ടിൽ ലൂക്ക് ഷായുടെ ക്രോസിൽ നിന്നും ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.2019 ന് ശേഷം കെയ്ന്റെ ആദ്യ ഇംഗ്ലണ്ട് ഗോളായിരുന്നു ഇത്. രാജ്യത്തിന് വേണ്ടിയുള്ള 33 ആം ഗോളും.63 ആം മിനുട്ടിൽ ഹാരി കെയ്ൻ കൊടുത്ത പാസിൽ നിന്നും ചെൽസി താരം മസോൺ മൗണ്ട് സ്കോർ 2 -0 ആയി ഉയർത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ പോളണ്ട് മൂന്നു ഗോളുകൾക്ക് അൻഡോറയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ ജർമനി എതിരില്ലാത്ത ഒരു ഗോളിന് റൊമാനിയയെ പരാജയപ്പെടുത്തി. 17 ആം മിനുട്ടിൽ ബയേർ മ്യൂണിക്ക് താരം സെർജ് ഗ്നാബ്രി നേടിയ ഗോളിനായിരുന്നു ജർമനിയുടെ ജയം.ബുധനാഴ്ച നോർത്ത് മാസിഡോണിയയിൽ നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് അർമേനിയയെക്കാൾ ഗോൾ ശരാശരിയിൽ ആറ് പോയിന്റുമായി ജർമ്മനി ഗ്രൂപ്പിനെ ഒന്നാമതെത്തി.