ഖത്തർ ലോകകപ്പിന് യോഗ്യത നേടിയതിനു പിന്നാലെ ആരാധകരുമായി സന്തോഷം പങ്കുവെച്ച് ലയണൽ മെസ്സി

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഗ്ലാമർ പോരാട്ടത്തിൽ അര്ജന്റീനയും ബ്രസീലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. സമനിലയോടെ അര്ജന്റീന ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു. പരിക്കിൽ നിന്നും മോചിതനായി സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയ മത്സരം കൂടിയയായിരുന്നു ഇത്.യോഗ്യത നേടിയതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി ടീമിന്റെ നായകനും സൂപ്പർതാരവുമായ ലയണൽ മെസി. തന്റെ അഞ്ചാം വേൾഡ് കപ്പ് കളിക്കാനാണ് മെസ്സി ഖത്തറിലെത്തുന്നത്.

“ഖത്തറിലെ ലോകകപ്പിന് യോഗ്യത നേടുക എന്ന ലക്ഷ്യം നേടിയതിന്റെ അളവറ്റ സന്തോഷത്തോടെയാണ് ഞാൻ പാരീസിൽ ഇറങ്ങിയത്. അര്ജന്റീന ടീമിനൊപ്പം ഞങ്ങൾ ജീവിക്കുകയായിരുന്നു. നിങ്ങൾ എപ്പോഴും ഞങ്ങൾക്ക് നൽകുന്ന എല്ലാ സ്നേഹത്തിനും വീണ്ടും നന്ദി, ദൈവം ആഗ്രഹിക്കുന്നുവെങ്കിൽ ജനുവരിയിൽ ഞങ്ങൾ പരസ്പരം വീണ്ടും കാണാം.ഇപ്പോൾ ഫോക്കസ് മാറ്റാനുള്ള സമയമായി, കാരണം psg-ൽ ഞങ്ങൾ ഇവിടെ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ നേടാനുള്ള പോരാട്ടം തുടരാൻ എനിക്കും ആഗ്രഹമുണ്ട്. 2022ലേക്ക് ഒന്നര മാസം മാത്രം ശേഷിക്കെ ഈ വർഷം എനിക്ക് ഏറ്റവും മികച്ച രീതിയിലാണ് പൂർത്തിയാക്കേണ്ടത്.കൂടുതൽ നല്ല സമയങ്ങളോടെ ഈ വർഷം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവര്ക്കും എന്റെ ആലിഗനം”മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബാഴ്സലോണക്കൊപ്പം നിരവധി കിരീടങ്ങൾ നേടിയെങ്കിലും അര്ജന്റീനക്കൊപ്പം ഒരു കിരീടം പോലും നേടാനായില്ല എന്ന വിമര്ശനം കഴിഞ്ഞ കോപ്പ അമേരിക്ക വരെ ഉണ്ടായിരുന്നു.2021 ൽ അർജന്റീനയുടെ ബ്രസീൽ കോപ്പ അമേരിക്ക വിജയത്തിന് മുമ്പ് ടീമിനൊപ്പം നാല് ഫൈനലിൽ പരാജയപെട്ടു.ഒടുവിൽ കോപ്പ അമേരിക്കയുടെ രൂപത്തിൽ അർജന്റീനയ്‌ക്കൊപ്പം താൻ ആഗ്രഹിച്ച മെഡൽ നേടിയെങ്കിലും വേൾഡ് കപ്പ് എന്ന സ്വപ്നം ഇപ്പോഴും ബാക്കിയാണ്. 2014 ൽ ബ്രസീൽ ജർമനിക്ക് മുന്നിൽ കൈവിട്ട കിരീടം ഇത്തവണ തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സി.

2022 ഖത്തറിലേക്ക് പോകുന്നത് മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമായിരിക്കും, മത്സരം മിഡിൽ ഈസ്റ്റിലേക്ക് കടക്കുമ്പോൾ അർജന്റീന നായകൻ 35 വയസ്സ് കഴിഞ്ഞിരിക്കും. 2022 ഖത്തറിന് ശേഷമുള്ള അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സ് തികയും. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെന്ന പദവിയിലേക്ക് ഒരു വേൾഡ് കപ്പ് അകലെയാണ് മെസ്സി.2022 ലെ ലോകകപ്പിന് പോകുന്ന ലയണൽ മെസ്സിയുടെ ശരിയായ ദിശാബോധവും വ്യക്തിഗത മിടുക്കും ഉള്ളതിനാൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിലാവും അർജന്റീനയുടെ സ്ഥാനം.

2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ വേൾഡ് കപ്പ് എന്ന വാതിൽ തുറക്കാനുള്ള എല്ലാ താക്കോലുകളും അർജന്റീനയ്‌ക്കുണ്ടായിരുന്നുവെങ്കിലും ജർമ്മൻ സേനയുടെ ശക്തിക്ക് കീഴടങ്ങി.അധിക സമയത്ത് ലഭിച്ച അവസരത്തിൽ മരിയോ ഗോട്സെ നേടിയ ഗോളിൽ ലാ ആൽബിസെലെസ്റ്റെയെ കീഴടക്കി.2018 വേൾഡ് കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായി. 2022-ലെ ഖത്തർ ലോകകപ്പ് നേടിയാൽ അദ്ദേഹത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ, പെലെ, മറഡോണ എന്നിവരെക്കാൾ മികച്ച ഫുട്ബോൾ കളിച്ചിട്ടുള്ള എക്കാലത്തെയും മികച്ച താരമായി ഉയർത്തും. goat എന്ന പദവി ഉറപ്പിക്കാൻ കഴിയുകയും ചെയ്യും.

Argentina Qualify For 2022 FIFA World Cup Despite Goalless Draw vs Brazil lionel messi