❝ഇംഗ്ലീഷുകാരെ ✌️😍പിന്നിലാക്കി
ജഗ്ലിംങ്ങിൽ✍️⚽ ഗിന്നസ് റെക്കോർഡ്
സ്വന്തമാക്കി ❤️👏മലയാളി ബാലൻ അനയ്.എൻ.ജി ❞

ലോക ഫുട്ബോളിൽ ഒരു മലയാളി ബാലൻ സ്ഥാനം പിടിച്ചിരിക്കുകയാണ്. ചെറു പ്രായത്തിൽ തന്നെ അസാമാന്യ മികവ് പ്രകടിപ്പിക്കുന്ന ത്യശ്ശൂർ ജില്ലയിൽ നിന്നുള്ള അനയ്.എൻ.ജി. യാണ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.ലോകത്ത് ഏറ്റവും കൂടുതൽ ഫുട്ബോൾ ജഗ്ലിംങ്ങ് നടത്തിയ ബാലതാരം (10 വയസ്സിന് താഴെ ) എന്ന റെക്കോഡ് പി വൈസി ബാലതാരമായ അനയ്.എൻ.ജി. കരസ്ഥമാക്കിയത്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ സ്വദേശിയാണ് അനയ്.എൻ.ജി.


ഇന്ന് രാവിലെ രാവിലെ ചേറ്റുവ ടർഫ് ഗ്രൗണ്ടിൽ വെച്ച് 3756 തവണ ജഗ്ലിംങ്ങ് നടത്തിയാണ് അനയ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.ബ്രിട്ടീഷ് ബാലതാരത്തിൻ്റെ പേരിലുള്ള റെക്കോർഡാണ് അനയ് മറികടന്നത്.34. 57 മിനിറ്റ് സമയമെടുത്താണ് അനയ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്. വേൾഡ് റെക്കോഡ് അധികൃതരെയും നാട്ടുകാരെയും വീട്ടുകാരെയും സാക്ഷിയാക്കിയാണ് അനയ് റെക്കോർഡ് പുസ്തകത്തിൽ ഇടം നേടിയത്. നെടുമാട്ടുമ്മൽ ഗിരീഷിന്റെ മകനാണ് അനയ്.എൻ.ജി.