❝റൊണാൾഡ്‌ കൂമാൻ ബാഴ്‌സലോണയിൽ നിന്നും പുറത്തേക്ക് , പകരമെത്തുന്നത് ഇതിഹാസ താരം❞

ലാ ലീഗ കിരീടം കൈവിട്ടതിന് പിന്നാലെ ബാഴ്‌സലോണ പരിശീലകൻ റൊണാൾഡോ കോമാനെ ക്ലബ് പുറത്താക്കിയേക്കുമെന്ന് സൂചനകൾ. കഴിഞ്ഞ ദിവസം ബാഴ്‌സലോണ സ്വന്തം ഗ്രൗണ്ടിൽ സെൽറ്റ വീഗക്കെതിരെ ഹോം തോൽവി ഏറ്റുവാങ്ങിയ ബാഴ്‌സലോണയ്ക്ക് 27-ാമത് ലാലിഗ കിരീടം നേടാമെന്ന പ്രതീക്ഷ അവസാനിച്ചു. . കൂടാതെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല. ഇതോടെ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ലാ ലീഗ കിരീടം ബാഴ്‌സലോണ കൈവിട്ടിരുന്നു. തുടർന്നാണ് പരിശീലകനെ മാറ്റുന്ന കാര്യം ബാഴ്‌സലോണ പരിഗണിക്കുന്നത്.

ലാ ലീഗയിലെ നിരാശാജനകമായ പ്രകടനകൾ ഡച്ച്മാന് കൂടുതൽ സമ്മർദം നൽകിയിരിക്കുകയാണ്. സെൽറ്റ വിഗോക്കെതിരെയുള്ള തോൽവിയുടെ ഫലമായി 2008 ന് ശേഷം ആദ്യമായാണ് ബാഴ്‌സ ആദ്യ രണ്ട് സ്ഥാനങ്ങളിൽ പെടാതെ പുറത്താകുന്നത്.ക്ലബ് പ്രസിഡണ്ട് ജുവാൻ ലപോർട്ട ലാ ലീഗ കിരീടം നേടുകയാണെങ്കിൽ കോമാനെ അടുത്ത വർഷവും നിലനിർത്താമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഈ വർഷം കോപ്പ ഡെൽ റേ കിരീടം മാത്രമാണ് ബാഴ്‌സലോണക്ക് നേടാനായത്. ഈ വർഷം തുടങ്ങിയത് മുതൽ മികച്ച പ്രകടനം ബാഴ്‌സലോണ പുറത്തെടുത്തെങ്കിലും ഈ കഴിഞ്ഞ അന്താരാഷ്ട്ര ഫുട്ബോളിനായുള്ള ഇടവേളക്ക് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ ബാഴ്‌സലോണക്കായിരുന്നില്ല.

കൂമാന് പകരമായി പല പേരും ഉയർന്നു വരുന്നുണ്ട്. ബാഴ്സ ഇതിഹാസ താരം സാവി ഹെർണാണ്ടസിന്റെ പേരും കൂമാന് പകരമായി ഉയർന്നു വരുന്നുണ്ട്. എന്നാൽ ബാഴ്സലോണയുടെ ഭാഗത്തു നിന്നും അപ്ഡേറ്റുകൾ ഒന്നും ഇതിനെ കുറിച്ച് വന്നിട്ടില്ല.ഈ സീസണിൽ ബാഴ്‌സലോണയെ ബാഴ്സലോണയെ കോപ ഡെൽ റേ വിജയത്തിൽക്ക് നയിച്ചെങ്കിലും ലാ ലീഗ കിരീടം നേടാൻ സാധിക്കാത്തതും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതും കൂമാന് തിരിച്ചടിയായാണ്.ഡച്ച് മാനേജർക്ക് കരാറിൽ ഒരു വര്ഷം കൂടി ബാക്കിയുണ്ടെങ്കിലും ഈ സീസൺ അവസാനത്തോടെ നൗ ക്യാമ്പ് വിടും എന്ന് ഏകദേശം ഉറപ്പായി.

ഖത്തർ ക്ലബ് അൽ സാദിന്റെ ഇപ്പോഴത്തെ പരിശീലകനായ സാവി ഹെർണാണ്ടസാണ് റൊണാൾഡ് കോമാനെ പകരക്കാരനായി എത്താൻ സാധ്യതയുള്ള താരം. എന്നാൽ വാർത്തകൾക്കെതിരെ ബാഴ്സ ഇതിഹാസം ഇതുവരെ പ്രതികരിച്ചിട്ടില്ല.സാവിയെ കൊണ്ടുവരുന്നതിലൂടെ മുൻ സഹ താരമായ മെസ്സിയെ നിലനിർത്താനും ബാഴ്സ പദ്ധതിയിടുന്നുണ്ട്.