ക്യാമ്പ് നൗവിൽ തന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം മറ്റൊരു ബാഴ്‌സലോണ ഇതിഹാസത്തെയും ചേർക്കാനൊരുങ്ങി സാവി

ബാഴ്‌സലോണ പരിശീലകനായി ചുമതലയേൽക്കാൻ സമ്മതിച്ച മുൻ ബാഴ്‌സലോണ മിഡ്‌ഫീൽഡർ സാവി, തന്റെ ബാക്ക്‌റൂം സ്റ്റാഫിന്റെ ഭാഗമായി മുൻ സഹതാരം കാർലെസ് പുയോളിനെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതായി റിപോർട്ടുകൾ പുറത്തു വന്നു.റിപ്പോർട്ടുകൾ പ്രകാരം ക്ലബ് സാവിയെ പരിശീലകനായി നിയമിച്ചാൽ തന്റെ സ്വന്തം ബാക്ക്റൂം സ്റ്റാഫിനെ ബാഴ്‌സലോണയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.മുൻ ബാഴ്‌സലോണ ക്യാപ്റ്റന്റെ ക്ലബ്ബിലെ സാന്നിധ്യം ടീമിന്, പ്രത്യേകിച്ച് യുവാക്കൾക്ക് വലിയ ഉത്തേജനമാകുമെന്ന് സ്പെയിൻ ഇതിഹാസം കരുതുന്നു.

സ്പാനിഷ് മാധ്യമമായ സ്‌പോർട്ട് പ്രകാരം, ഇവാൻ ടോറസിനൊപ്പം (ഫിസിക്കൽ കോച്ച്) തന്റെ സഹോദരൻ ഓസ്കാറിനെയും സെർജിയോ അലെഗ്രെയും അസിസ്റ്റന്റ് മാനേജർമാരായി കൊണ്ടുവരാൻ സാവി ആഗ്രഹിക്കുന്നു. നിലവിൽ അൽ-സദ്ദ് എസ്‌സിയിലെ മാനേജരുടെ ബാക്ക്‌റൂം സ്റ്റാഫിന്റെ ഭാഗമാണ് മൂവരും.കരാർ ഉറപ്പിച്ചിട്ടില്ലെങ്കിലും സാവിക്ക് തന്നെയാണ് ബാഴ്സ പരിശീലകനാവാൻ മുൻഗണന.അടുത്തിടെ നടന്ന ഒരു ചർച്ചയ്ക്കിടെ, ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട, സാവിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ സാവിയെ നിയമിച്ചില്ലെങ്കിൽ ക്ലബ്ബിന് തിരിച്ചുവരാൻ മറ്റ് മാർഗങ്ങളുണ്ടെന്ന് തറപ്പിച്ചുപറഞ്ഞു.

“ഒരു ദിവസം [സാവി] ബാഴ്‌സയുടെ മുഖ്യ പരിശീലകനാകുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷേ എപ്പോഴാണെന്ന് എനിക്കറിയില്ല. സാവിയെക്കുറിച്ചുള്ള ഞങ്ങളുടെ എല്ലാ റിപ്പോർട്ടുകളും പോസിറ്റീവ് ആണ്. ഞങ്ങൾക്ക് സാവിയെക്കുറിച്ച് ഒരുപാട് സംസാരിക്കാം, പക്ഷേ എനിക്ക് നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ല” ലാപോർട്ടയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.ലാ ലിഗ വമ്പന്മാർ സീസണിൽ നിരാശാജനകമായ തുടക്കം കുറിച്ചത്.നിലവിൽ ലാ ലിഗ പട്ടികയിൽ 9-ാം സ്ഥാനത്താണ്.ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നേടിയ വിജയം ബാഴ്സക്ക് ആശ്വാസമായിട്ടുണ്ട്.ഈ ശനിയാഴ്ച ലീഗിൽ സെൽറ്റ വിഗോയ്‌ക്കെതിരെയാണ് ബാഴ്സയുടെ ല ലീഗയിലെ അടുത്ത മത്സരം.