ജോസ് ബട്ട്‌ലർ റണ്ണൗട്ടായതിന് ശേഷം സഞ്ജു സാംസൺ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് യശസ്വി ജയ്‌സ്വാൾ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ മാച്ച് നമ്പർ 56 ൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്പത് വിക്കറ്റിന് തകർത്തു. 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന റോയൽസ് 3.1 ഓവറിൽ ലക്‌ഷ്യം കണ്ടു.യശസ്വി ജയ്‌സ്വാൾ സഞ്ജു സാംസൺ എന്നിവരുടെ ബാറ്റിങ്ങാണ് റോയൽസിന്റെ ജയം അനായാസമാക്കിയത.

വിജയ ലക്‌ഷ്യം പിന്തുടർന്ന റോയൽസിനായി ജയ്‌സ്വാൾ ആദ്യ ഓവറിൽ തന്നെ 26 റൺസ് നേടി തകർപ്പൻ തുടക്കം ക്കുറിച്ചു. എന്നാൽ രണ്ടാം ഓവറിൽ ബട്ട്‌ലർ (0) ജയ്‌സ്വാളുമായുള്ള ആശയകുഴപ്പത്തിൽ റൺ ഔട്ടായി.ജോസ് ബട്ട്‌ലറുടെ റണ്ണൗട്ടിനു ശേഷം അതിനെക്കുറിച്ച് വിഷമിക്കേണ്ടെന്നും തന്റെ കളി തുടരണമെന്നും സാംസൺ തന്നോട് ആവശ്യപ്പെട്ടതായി ജയ്സ്വാൾ വെളിപ്പെടുത്തി.സഞ്ജുവിന്റെ ഈ വാക്കുകളാണ് തനിക്ക് പ്രോത്സാഹനയായതെന്നും യുവ ബാറ്റർ പറഞ്ഞു.

“ഇങ്ങനെയുള്ള റൺ ഔട്ട് ഗെയിമിൽ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു, ആരും അത് മനഃപൂർവം ചെയ്യുന്നില്ല. അത് തുടരാനും ഞാൻ അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്തം നൽകുന്നു. സഞ്ജു ഭായ് എന്റെ അടുത്ത് വന്ന് ‘വിഷമിക്കേണ്ട, നിങ്ങളുടെ ഗെയിം കളിക്കുന്നത് തുടരുക, നിങ്ങൾ നല്ല ഫോമിലാണെന്നും അത് കുഴപ്പമില്ലെന്നും പറഞ്ഞു.താൻ എല്ലായ്പ്പോഴും ഒരു പോസിറ്റീവ് മാനസികാവസ്ഥയോടെയാണ് ബാറ്റ് ചെയ്യാൻ പോകുന്നത്” ജയ്സ്വാൾ പറഞ്ഞു.

ജയ്‌സ്വാൾ 13 പന്തിൽ അർദ്ധ സെഞ്ച്വറി നേടി, ഐ‌പി‌എല്ലിന്റെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി എന്ന റെക്കോർഡ് തകർത്തു.ബട്ട്‌ലർ പുറത്തായതിന് ശേഷം, ജയ്‌സ്വാളും സാംസണും (29 പന്തിൽ 48*) രണ്ടാം വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർക്കുകയും ഷാർദുൽ താക്കൂറിന്റെ പന്തിൽ ബൗണ്ടറി നേടിയ യുവതാരമാണ് വിജയ റൺസ് നേടിയത്.മത്സരം വിജയിപ്പിച്ച ഷോട്ടാണ് ഏറ്റവും സന്തോഷം നൽകിയത്.കാരണം ഞാൻ അവസാനം വരെ കളിക്കാനും ടീമിനായി അത് വിജയിപ്പിക്കാനും ശ്രമിക്കുന്നു.സെഞ്ചുറിയെക്കുറിച്ച ചിന്തിക്കുന്നില്ലെന്ന് RR ഓപ്പണർ പറഞ്ഞു.

” ഞാൻ സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ഞങ്ങൾ നെറ്റ് റൺ റേറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വന്ന് പ്രകടനം നടത്താൻ കഴിയുന്ന ഐപിഎൽ പോലുള്ള ഒരു ടൂർണമെന്റിന് ഞാൻ നന്ദിയുള്ളവനാണ്. എന്നെപ്പോലുള്ള കളിക്കാർക്ക് എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള മികച്ച വേദിയാണിത്” റോയൽസ് ഓപ്പണർ പറഞ്ഞു.

Rate this post