❝സ്വന്തം പകുതിയിൽ നിന്ന് അവിശ്വസനീയമായ ഗോളുമായി കൊളംബിയൻ താരം ❞

കൊളംബിയൻ ലീഗിൽ ഡിപോർട്ടെസ് ടോളിമയ്‌ക്കെതിരായ അത്‌ലറ്റിക്കോ നാഷണലിന്റെ മത്സരത്തിനിടെ യെർസൺ കാൻഡെലോ സ്വന്തം പകുതിയിൽ നിന്ന് അവിശ്വസനീയമായ ഒരു ഗോൾ നേടി. കൊളംബിയയുടെ ലീഗ് ഫൈനലിന്റെ ആദ്യ പാദത്തിൽ നാഷനൽ 3-1 ന് ടോളിമയെ പരാജയപ്പെടുത്തി.

കളിയുടെ 71-ാം മിനിറ്റിൽ യെർസൺ കാൻഡെലോ ഹാഫ് ഫീൽഡിന് അപ്പുറത്ത് നിന്ന് ഒരു ഷോട്ട് തൊടുക്കുകയും തൊളിമ കീപ്പർ അലക്‌സാണ്ടർ ഡൊമൻഗസിനെ തലക്ക് മുകളിലൂടെ വലയിലെത്തി. മത്സരത്തിൽ 23-ാം മിനിറ്റിൽ ആൻഡേഴ്സൺ പ്ലാറ്റയുടെ ഹെഡ്ഡറിലൂടെ ടോളിമയാണ് ആദ്യം ലീഡ് നേടിയത്.ഹാഫ്ടൈമിന് തൊട്ടുമുമ്പ് നാഷനൽ സമനില കണ്ടെത്തി.

കാൻഡലോ തന്റെ വണ്ടർ സ്ട്രൈക്കിലൂടെ നാസിനാലിനെ മുന്നിലെത്തിച്ചു.സ്വന്തം പകുതിയിൽ നിന്ന് അത്ഭുതകരമായ സ്‌ട്രൈക്കിലൂടെയാണ് യെർസൺ കാൻഡെലോ നാഷനലിന് ലീഡ് നൽകിയത്. 59.8 മീറ്റർ അകലെ നിന്നാണ് താരം ഗോൾ നേടിയത്.നാഷനൽ കിരീടം നേടിയാൽ വളരെക്കാലം ഓർമ്മിക്കപ്പെടാവുന്ന ഒരു ഗോൾ ആയിരിക്കും ഇത്.

സ്റ്റോപ്പേജ് ടൈമിൽ ഫാസ്റ്റ്-ബ്രേക്കിൽ നിന്ന് വൈകി വന്ന ഒരു ഗോളിലൂടെ ആന്ദ്രെ ആന്ദ്രേഡ് നാസിയോണലിന്റെ ആദ്യ പാദ വിജയം ഉറപ്പിച്ചു.ഞായറാഴ്‌ച രണ്ടാം പാദ മത്സരങ്ങൾ നടക്കും.

Rate this post