ഹംഗറി, ചെക്കോസ്ലോവാക്യ, നെതർലൻഡ്സ് : ലോകകപ്പിലെ നിർഭാഗ്യവാന്മാർ |FIFA World Cup |Qatar 2022

ഓരോ നാല് വർഷത്തിനും ശേഷം ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ വേൾഡ് കപ്പ് വിരുന്നെത്തും.ഫിഫ ലോകകപ്പ് നേടുക എന്നത് ഏതൊരു കളിക്കാരന്റെയും രാജ്യത്തിന്റെയും സ്വപ്നമാണ്. എന്നാൽ ഈ അഭിമാനകരമായ ട്രോഫി നേടാനുള്ള അവസരം ഏറ്റവും മികച്ചവർക്ക് മാത്രമേ ലഭിക്കൂ.

സന്തോഷത്തിന്റെയും കണ്ണീരിന്റെയും കളിയാണ് ഫുട്ബോൾ.ചിലപ്പോൾ നിങ്ങൾ വിജയിക്കും, ചിലപ്പോൾ നിങ്ങൾ തോൽക്കും അതാണ് കാല്പന്തിന്റെ സൗന്ദര്യം.പക്ഷേ, ലോകകപ്പ് ഫൈനൽ തോൽക്കുന്നത് ആരും നേരിടാൻ ആഗ്രഹിക്കാത്ത കാര്യമാണ്. കിരീടത്തിന്റെ വളരെ അടുത്തെത്തുമ്പോൾ അത് ഹൃദയഭേദകമാണ്. എന്നിരുന്നാലും ഇത് ഗെയിമിന്റെ അനിവാര്യമായ ഭാഗമാണ്.രണ്ടിൽ കൂടുതൽ തവണ ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ സാധിക്കാത്ത മൂന്നു രാജ്യങ്ങളുണ്ട്.

1940 തുകളിലും 50 തുകളിലും ലോക ഫുട്ബോളിലെ ഏറ്റവും ശക്തരായിരുന്നു ഹംഗറി. 1930 ലെ ആദ്യ വേൾഡ് കപ്പിൽ പങ്കെടുത്തില്ലെങ്കിലും 1938 ൽ ക്വാർട്ടർ ഫൈനലിൽ എത്താൻ അവർക്കായി. 1938 ൽ ഫ്രാൻസിൽ നടന്ന വേൾഡ് കപ്പിൽ ഹംഗറി ഫൈനലിൽ എത്തിയെങ്കിലും ഇറ്റലിയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ടു. 1954 ലെ സ്വിസ് വേൾഡ് കപ്പിലും അവർ ഫൈനലിലെത്തിയെങ്കിലും വെസ്റ്റ് ജര്മനിയോട് കീഴടങ്ങി.
.
1934 ലെ ഇറ്റാലിയൻ വേൾഡ് കപ്പിലെ ഫൈനലിൽ എത്തിയ ചെക്കോസ്ലോവാക്യ ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. 1962 ലെ ചിലി വേൾഡ് കപ്പിലും കലാശ പോരാട്ടത്തിനിറങ്ങിയെങ്കിലും താരനിബിഢമായ ബ്രസീലിനോട് കീഴടങ്ങി. പിന്നീട് 1990 ൽ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് അവരുടെ ഏറ്റവും മികച്ച നേട്ടം.

ഫിഫ ലോകകപ്പ് ഫൈനലിൽ നിർഭാഗ്യമുള്ള ടീമാണ് നെതർലാൻഡ്സ് .യൂറോപ്യൻ രാഷ്ട്രം 3 തവണ ഫിഫ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടുണ്ട്, എല്ലാ അവസരങ്ങളിലും പരാജയപെടാനയിരുന്നു വിധി.നെതർലൻഡ് 10 ലോകകപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്, അവരുടെ മികച്ച പ്രകടനം 1974,1978, 2010 വർഷങ്ങളിൽ റണ്ണറപ്പുകളായിരുന്നു. 1974 ൽ യോഹാൻ ക്രൈഫിന്റെ പടയെ ജർമ്മനി കീഴടക്കി, 1978 ൽ അര്ജന്റീനയോടും 2010 ൽ സ്പെയിനോടും അവർ ഫൈനലിൽ പരാജയപെട്ടു.

Rate this post