‘ഇത് എന്റെ അവസാന ഐപിഎൽ ആണ് ഇതെന്ന് നിങ്ങളാണ് പറഞ്ഞത്, ഞാനല്ല’: എംഎസ് ധോണി

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി വിരമിക്കലിനെ കുറിച്ച് പരാമർശം നടത്തി.ബ്രോഡ്‌കാസ്റ്റർ ഡാനി മോറിസൺ ആണ് ഭാവിയെക്കുറിച്ച് ധോണിയോടു ചോദിച്ചത്. നിങ്ങല്‍ അവസാനത്തെ സീസണ്‍ എങ്ങനെയാണ് ആസ്വദിക്കുന്നതെന്നായിരുന്നു മോറിസണിന്റെ ചോദ്യം.

ഇതു എന്റെ അവസാനത്തെ സീസണാണെന്നു തീരുമാനിച്ചത് നിങ്ങളല്ലേ, ഞാന്‍ അല്ലല്ലോയെന്നായിരുന്നു ചിരിയോടെയുളള ധോണിയുടെ മറുപടി.2020-ൽ താൻ ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നില്ലെന്ന് തല ധോണി സിഎസ്‌കെ ആരാധകർക്ക് ഉറപ്പുനൽകിയിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും തന്റെ മികച്ച കരിയറിലെ സമയത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.

“നിങ്ങൾ തീർച്ചയായും എന്നെ മഞ്ഞ ജഴ്‌സിയിൽ കാണും. അത് ഈ മഞ്ഞ ജേഴ്‌സിയായാലും മറ്റേതെങ്കിലും മഞ്ഞ ജേഴ്‌സിയായാലും, നിങ്ങൾ കാത്തിരുന്ന് കാണേണ്ടിവരും,” കഴിഞ്ഞ വർഷം പ്രശസ്ത കമന്റേറ്റർ വിരമിക്കൽ ചോദ്യം ചോദിച്ചപ്പോൾ ധോണി മോറിസനോട് പറഞ്ഞിരുന്നു.ക്യാപ്റ്റന്റെ വായിൽ നിന്ന് വന്ന വാക്കുകൾക്ക് ഖ്‌നൗ സ്റ്റേഡിയത്തിൽ ധോണിക്ക് ഉജ്ജ്വല സ്വീകരണം ലഭിച്ചു. മഴയെത്തുടർന്ന് പിച്ച് ഏറെ നേരം മൂടിക്കെട്ടിയിരിക്കുകയാണെന്ന് പറഞ്ഞ് ധോണി എകാന സ്റ്റേഡിയത്തിൽ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചിരുന്നു.

വിരമിക്കാന്‍ ഇപ്പോള്‍ പ്ലാനില്ലെന്നും കളി തുടരാന്‍ തന്നെയാണ് 41 കാരനായ ഇതിഹാസത്തിന്റെ തീരുമാനമെന്നും ഇതോടെ ഉറപ്പായിരിക്കുകയാണെന്നു അവര്‍ പറയുന്നു. അടുത്ത രണ്ടു സീസണുകളില്‍ കൂടി സിഎസ്‌കെയ്ക്കു വേണ്ടി എംഎസ് ധോണി കളിച്ചേക്കും. അപ്പോള്‍, അടുത്ത സീസണിലും എംഎസ് ധോണി കളിക്കുമെന്നറുപ്പായിരിക്കുകയാണ്.

3.5/5 - (2 votes)