നിങ്ങള്‍ ആ താരത്തിന്റെ പ്രഭാവം അറിയാന്‍ പോവുന്നതേയുള്ളു; തരംതാഴ്ത്തപ്പെട്ട കളിക്കാരനെന്ന് ഗൗതം ഗംഭീര്‍

മികച്ച പ്രകടനം നടത്തിയിട്ടും ഐപിഎൽ ടീമുകൾ പൊതുവെ അവഗണിക്കുന്ന താരത്തെ ചൂണ്ടി കാട്ടി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിയിലേക്കാണ് ഗംഭീർ വിരൽ ചൂണ്ടുന്നത്. ഈയിടെ സമാപിച്ച കരീബിയൻ പ്രീമിയർ ലീഗിൽ 156 റൺസും 12 വിക്കറ്റും നേടി ഈ അഫ്ഗാൻ ഓൾ റൗണ്ടർ. ടി 20 ക്രിക്കറ്റിൽ ഏറ്റവും തരാം താഴ്ത്തപ്പെടുന്ന കളിക്കാരൻ നബിയാണെന്നു തോന്നിയിട്ടുണ്ടെന്നു ഗംഭീർ പറഞ്ഞു.

Mohammad Nabi /IPL

പൊള്ളാർഡ്,റഷീദ് ഖാൻ ,ഡിവില്ലിയേഴ്സ്, വാർണർ എന്നിവരെ കുറിച്ചെല്ലാം നിങ്ങൾ സംസാരിക്കും എന്നാൽ നബിയുടെ കളിയെ പറ്റി അധികമാരും സംസാരിക്കാറില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാനിൽ നിന്നാണ് നബിയുടെ വരവ്. ഡേവിഡ് വാർണർ ,ബെയർ സ്റ്റോവ്,വില്യംസൺ,റഷീദ് ഖാൻ എന്നിവർ കളിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിലാണ് നബി കളിക്കുന്നത്.അതുകൊണ്ട് അവിടെയും താരത്തിന് അവസരം കുറവാണ്. മറ്റേതെങ്കിലും ടീമിലായിരുന്നെങ്കിൽ ഐപിഎല്ലിലെ 14 മത്സരവും കളിയ്ക്കാൻ നബിക്ക് സാധിക്കുമെന്ന് ഗംഭീർ വ്യക്തമാക്കി.