❝ ഇനി വെറും10 നാൾ 🏆❤️ യൂറോ
കപ്പിലെ താരമാവാൻ ഒരുങ്ങുന്ന
🔥⚽ യുവ പ്രതിഭകൾ ❞

യൂറോ കപ്പ് ആരംഭിക്കുവാൻ ഇനി പത്തു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരായിരിക്കും യൂറോപ്പിലെ രാജാക്കന്മാർ എന്നറിയാൻ എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഫ്രാൻസ് ,പോർച്ചുഗൽ ,ഇംഗ്ലണ്ട് ,ഇറ്റലി എന്നിവരാണ് കിരീടം നേടാൻ കൂടുതെൽ സാധ്യത കൽപ്പിക്കുന്ന ടീമുകൾ .യൂറോപ്പിലുടനീളമുള്ള നിരവധി യുവ കളിക്കാർക്കുള്ള കഴിവ് തെളിയിക്കാനുള്ള മികച്ച വേദി കൂടിയാണ് യൂറോ കപ്പ് . ഈ യൂറോ കപ്പിലും നിരവധി യുവ താരങ്ങളാണ് ദേശീയ ടീമിൽ ശ്രദ്ധ നേടാനായി കാത്തു നിൽക്കുന്നത് . വരുന്ന യൂറോകപ്പിൽ താരമാവാൻ സാധ്യതയുള്ള അഞ്ചു യുവ താരരങ്ങൾ ആരാണെന്നു പരിശോധിക്കാം.

ഡോണെൽ മാലെൻ | നെതർലാന്റ്സ് | പ്രായം: 22

യൂറോപ്പിലെ തന്നെയല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച യങ് ടാലന്റുകളിൽ ഒരാളാണ് ഡച്ച് താരം ഡോണെൽ മാലെൻ. ഇംഗ്ലീഷ് ആഴ്സനലിലെ നിരാശജനകമായ സീസൺ ശേഷം പിഎസ് വി യിൽ എത്തിയ 22 കാരൻ സ്‌ട്രൈക്കറിന് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വേഗതയും ക്ലിനിക്കൽ ഫിനിഷിങ്ങുമുള്ള യുവ താരം ഈ സീസണിൽ മികച്ച ഫോമിൽ തന്നെയായിരുന്നു. 2020 -21 ൽ 27 ഗോളുകളും 10 അസിസ്റ്റുകളും നേടി. ഹോളണ്ടിനായി എട്ടു തവണ കളിച്ചിട്ടുള്ള മാലെൻ മെംഫിസ് ഡെപെയ്, ക്വിൻസി പ്രോംസ് എന്നിവർക്കൊപ്പം ഡച്ച് മുന്നേറ്റ നിറയെ നയിക്കും.

കൈ ഹാവെർട്സ് | ജർമ്മനി | പ്രായം: 21

ലോക ഫുട്ബോളിലെ ഏറ്റവും സവിശേഷ പ്രതിഭകളിൽ ഒരാളാണ് ചെൽസിയുടെ ജർമൻ സൂപ്പർസ്റ്റാർ കൈ ഹാവെർട്‌സ. കഴിഞ്ഞ വര്ഷം ബയേർ ലിവർ കൂസണിൽ നിന്നും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയ യുവ താരം ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളോടെ സൂപ്പർ താരമായിരിക്കുകയാണ്. അടുത്ത കാലത്തായി ജര്മനിയുടെ പ്രകടനം അത്ര മികച്ചതല്ല എങ്കിലും യൂറോകപ്പിനുള്ള ടീമിലേക്ക് പഴയ താരങ്ങളെയെല്ലാം തിരിച്ചുവിളിച്ചിരിക്കുകയാണ്. ജർമനിക്ക് വേണ്ടി 12 തവണ ബൂട്ട് കെട്ടിയ ഹാവെർട്സിനു ഡിസിസി ടീമിന് കഴിവ് തെളിയിക്കാനുള്ള വലിയൊരു വേദി തന്നെയാണ് യൂറോ കപ്പ് .

ഫിൽ ഫോഡൻ | ഇംഗ്ലണ്ട് | പ്രായം: 21

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇംഗ്ലീഷ് ഫുട്ബോൾ കണ്ട ഏറ്റവും മികച്ച യുവ പ്രതിഭയാണ് ഫിൽ ഫോഡൻ. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയങ്ങളിൽ ഫോഡൻ നിർണായകമായ പങ്കാണ് വഹിച്ചത്. ചാമ്പ്യൻസ് ലീഗിലെ പ്രകടങ്ങൾ കൊണ്ട് തന്റെ കഴിവുകൾ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാനും ഫോഡനായി. തിളക്കമാർന്ന സീസണിന് ശേഷം യൂറോ 2020 ൽ ഏറ്റവും ശ്രദ്ദിക്കപ്പെടുന്ന താരമാണ് ഫോഡൻ. ഇംഗ്ലീഷ് ടീമിനെ ആദ്യ യൂറോ കിരീടം നേടിക്കൊടുക്കാൻ ഫോഡൻ ആവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത് . ഈ സീസണിൽ സിറ്റിക്കായി 16 ഗോളുകളും പത്ത് അസിസ്റ്റുകളുലും നേടിയ താരം ത്രീ ലയൺസിനായി ആറു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ജോവ ഫെലിക്സ് | പോർച്ചുഗൽ | പ്രായം: 21

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ `പിൻഗാമിയാവാൻ എന്ത് കൊണ്ടും യോഗ്യതയുളള താരമാണ് ഫെലിക്സ്. 2019 ൽ 19 ആം വയസ്സിൽ അത്ലറ്റികോ മാഡ്രിഡ 127 മില്യൺ ഡോളർ നൽകിയാണ് താരത്തെ സ്വന്തമാക്കിയത്. സ്‌പെയിനിൽ കഴിവിനൊത്ത പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിലും യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫോർവേഡുകളിലൊന്നാണ് ഫെലിക്സ് എന്ന കാര്യത്തിൽ സംശയമില്ല. പന്തിന്മേലുള്ള നിയന്ത്രണം ,ഗോൾ സ്കോറിങ്, സ്കിൽ, പ്ലെ മേക്കിങ് എല്ലാം കൊണ്ടും ഏതു പ്രതിരോധത്തെയും മറികടക്കാൻ 21 കാരന് സാധിക്കും . ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോറ്റ, എന്നിവരോടൊപ്പം കളിക്കുന്ന ഫെലിക്സിന് യൂറോ 2020 ൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും. പോർചുഗലിനായി 16 മത്സരങ്ങളിൽ നിന്ന് ഇതിനകം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

മേസൺ മൗണ്ട് | ഇംഗ്ലണ്ട് | പ്രായം: 22

ഒരു ആമുഖം ആവശ്യമില്ലാത്ത താരമാണ് ചെൽസി മിഡ്ഫീൽഡർ മേസൺ മൗണ്ട്.22-ാം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളായാണ് താരത്തെ കാണുന്നത്. ചാമ്പ്യൻസ് ലീഗിലെയും പ്രീമിയർ ലീഗിലെയും ഔട്‍സ്റ്റാന്ഡിങ് പ്രകടങ്ങൾ താരത്തെ ചെൽസിയുടെ പ്ലെയർ ഓഫ് ദ ഇയർ ആക്കി മാറ്റി. യൂറോയിൽ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ വജ്രായുധമാണ് മൗണ്ട് . ത്രീ ലയൺസിനായി ഇതുവരെ 16 തവണ കളിച്ച 22 കാരൻ നാല് ഗോളുകൾ നേടി.