❝ യൂറോ കപ്പിൽ ⚽🏆 അപ്രതീക്ഷിത 🔥😳
പ്രകടനം ⚽👌 നടത്തി ആരാധക 😍👏
ഹൃദയങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ താരങ്ങൾ ❞

ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ താരങ്ങളാണ് യൂറോ കപ്പിൽ അണിനിരക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കെവിൻ ഡി ബ്രൂയിൻ, ലുകാകു തുടങ്ങിയ താരങ്ങൾ മികവിലേക്ക് ഉയർന്നപ്പോൾ കൂടുതൽ പ്രതീക്ഷ പുലർത്തിയ എംബപ്പേ ,കെയ്ൻ തുടങ്ങിയ താരങ്ങൾക്ക് അവരുടെ തലത്തിലേക്ക് എത്താനും സാധിച്ചില്ല. ക്ലബ്ബുകളിൽ തകർത്തു കളിച്ചു അമിത പ്രതീക്ഷയുമായി എത്തിയ ബ്രൂണോ ഫെർണാണ്ടസ്, ജെറാർഡ് മോറെനോ, ഫിൽ ഫോഡൻ എന്നി താരങ്ങൾക്കും മികവ് പ്രകടിപ്പിക്കാനായില്ല. യൂറോയിൽ ചില വലിയ പേരുകൾ ഇതിനകം തന്നെ അവരുടെ ക്ലാസ് കാണിച്ചിട്ടുണ്ടെങ്കിലും താരതമ്യേന അതികം അറിയപ്പെടാത്ത കുറച്ചു താരങ്ങൾ സർപ്രൈസ് പ്രകടനം കൊണ്ട് ഏവരെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ വന്ന് യൂറോയിൽ മികച്ച പ്രകടനം നടത്തിയ കുറച്ചു താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ ആധികാരികമായി ജയിച്ചാണ് ഹോളണ്ട് പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്. അപ്രതീക്ഷിത പ്രകടനവുമായി ഹോളണ്ടിന്റെ വിജയങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് റൈറ്റ് ബാക്ക് ഡെൻസൽ ഡംഫ്രീസ്.ഇതിനകം രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച പിഎസ് വി താരം രണ്ടു മത്സരങ്ങളിൽ സ്റ്റാർ ഓഫ് ദി മാച്ച് അവാർഡും നേടി. ചാമ്പ്യൻഷിപ്പിൽ ഉടനീളം സ്ഫോട നാത്മക വേഗതയുമായി മുന്നോട്ട് പോകുമ്പോഴെല്ലാം പി‌എസ്‌വി താരം അവിശ്വസനീയമാംവിധം അപകടകാരിയായിരുന്നു.ഫ്രാങ്ക് ഡി ബോയറിന്റെ 3-4-1-2 ശൈലിയിൽ ഏറ്റവും എഫക്റ്റീവായ താതാരം കൂടിയാണ് ഡംഫ്രീസ്.

യൂറോ കപ്പിൽ ഇറ്റാലിയൻ മിഡ്ഫീൽഡിൽ തിളങ്ങിയ പുതു രക്തമാണ് സസ്സുവോലോ മിഡ്ഫീൽഡർ മാനുവൽ ലോക്കറ്റെല്ലി. യൂറോയിൽ രണ്ടു ഗോളുകളും നേടിയ പ്രതിരോധ മിഡ്ഫീൽഡർ ഒരു മത്സരത്തിൽ സ്റ്റാർ ഓഫ് ദി മാച്ച് അവാർഡും നേടി.സ്വിറ്റ്സർലൻഡിനെതിരെ 3-0 ന് ജയിച്ച മത്സരത്തിലാണ് 23 കാരൻ രണ്ടു ഗോളുകൾ നേടിയത്. മൂന്ന് കളികളിൽ നിന്ന് മൂന്ന് ഗോളുകളുമായി യൂറോയിൽ മികച്ച പ്രകടനം നടത്തിയ മറ്റൊരു താരമാണ് ചെക്ക് റിപ്പബ്ലിക് ഫോർവേഡ് പാട്രിക് ഷിക്ക്.ചെക്കിനെ നോക്കൗട്ട് ഘട്ടത്തിലെത്താൻ മുഖ്യ പങ്കു വഹിച്ച 25 കാരൻ മാത്രമാണ് ചെക്കിന് വേണ്ടി ഈ യൂറോയിൽ ഗോൾ നേടിയത്.


നിർണായകമായ അവസാന മത്സരത്തിലെ രണ്ടു അസ്സിസ്റ് ഉൾപ്പെടെ മൂന്നു അസുസ്റ്റുകളാണ് ഡാനിഷ് പ്രതിരോധ മിഡ്ഫീൽഡർ പിയറി-എമിലി ഹോജ്ബെർഗ് സൃഷ്ടിച്ചത്. ആദ്യ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും പിന്നീടുള്ള മത്സരങ്ങൾ മികച്ച പ്രകടനമാണ് 25 കാരനായ ടോട്ടൻഹാം തരാം പുറത്തെടുത്തത്. മറ്റൊരു അപ്രതീക്ഷിത പ്രകടനം നടത്തിയത് ഡാനിഷ് ക്യാപ്റ്റനായ സൈമൺ കെജറാണ്. യൂറോയിൽ 25 ബോൾ റിക്കവറികൾ നടത്തിയ താരം പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സൻ ഗ്രൗണ്ടിൽ വീണു പോയതിനു ശേഷം ടീമിനെ തിരിച്ചു കൊണ്ട് വരുന്നതിൽ മുഖ്യ പങ്കു വഹിച്ചു .

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടാൻ അറ്റ്ലാന്റ താരത്തിനായി. ലെഫ്റ്റ് വിങ് സ്ഥാനത്ത് യൂറോ കപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് 26 കാരൻ പുറത്തെടുത്തത്. എല്ലാം തികഞ്ഞ ക്രോസുകളുമാണ് താരത്തിന്റെ ഏറ്റവും വലിയ കരുത്ത്.പോർചുഗലിനെതിരെയുള്ള നിർണായക മത്സരത്തിലാണ് ഗോസെന്റിന്റെ മികവ് കണ്ടത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരം കൂടിയാണ് 26 കാരൻ. ഇബ്രാഹിമോവിച്ചിന്റെ പിൻഗാമിയെന്നറിയപെടുന്ന താരമാണ് അലക്‌സാണ്ടർ ഐസക്. യൂറോയിൽ സ്വീഡനെ പ്രീ ക്വാർട്ടറിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കും വഹിച്ചു. സ്ലോവാക്കിയക്കെതിരെയുള്ള മത്സരത്തിൽ സ്റ്റാർ ഓഫ് ദി മാച്ച് ആയി 21 കാരൻ.