❝ഇന്ത്യക്കായി എല്ലാം നേടി പക്ഷേ ആരും വിരമിക്കാൻ അവസരം നൽകിയില്ല 😱യുവിയുടെ നേട്ടങ്ങൾ അറിയാം❞

ക്രിക്കറ്റ് ആരാധകർ ഇന്നും വളരെ ഏറെ ഇഷ്ടപെടുന്ന  ക്രിക്കറ്റ്‌ താരമാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ച താരം ഇന്നും ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വളരെ പ്രിയ താരമാണ്. ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം യുവരാജ് സിങ് ഇന്നും ഒരു പോരാളി തന്നെയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം തന്റെ കരുത്തുറ്റ പ്രകടനത്താൽ അനേകം നേട്ടങ്ങൾ തന്റെ അഭിമാന രാജ്യത്തിനായി സ്വന്തം പേരിലാക്കിയ യുവരാജ് സിംഗിന്റെ ജീവിതവും ഒപ്പം ക്രിക്കറ്റ് കരിയറും ഇന്നും ആരാധകർ ആവേശത്തോടെയാണ് ഓർമ്മിക്കുന്നത്. ക്രിക്കറ്റ്‌ ലോകത്തുള്ള കാലത്തോളം യുവരാജ് സിങ്ങും നൂറ്‌ ശതമാനം ആത്മാർത്ഥയോടെ അദ്ദേഹം കളിച്ച ഇന്നിങ്സുകളും ഓർമ്മിക്കപ്പെടും ഒപ്പം വാഴ്ത്തപെടും. കരിയറിൽ യുവരാജ് അനേകം റെക്കോർഡുകൾ സ്വന്തം നേട്ടങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

റെക്കോർഡുകളുടെ കളിതോഴാനായ യുവരാജ് സിങ് ഇന്നും ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഓർത്തിരിക്കുന്ന മനോഹരമായ ബാറ്റിങ് പ്രകടനങ്ങളുടെ ഉടമയാണ്. 2007ലെ ടി :20 ലോകകപ്പിൽ സ്റ്റുവർട് ബ്രോഡ് എന്ന ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളറെ രോവറിൽ ആറ് സിക്സറുകൾ പറത്തിയ യുവിയെ ആരും മറക്കില്ല. സിക്സറുകൾ എന്നും കരിയറിൽ യുവരാജിന്റെ ഒരു മിത്രമായിരുന്നു.അതിനാൽ തന്നെ ആ ഒരു ഓവർ ഇന്നും ആരാധകർ മറക്കില്ല. ഒപ്പം രവി ശാസ്ത്രി പറഞ്ഞത് പോലെ ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ആരും ആ ഓവറും യുവരാജിനെയും മറക്കില്ല. അതേ യുവരാജ് ഇന്നും ക്രിക്കറ്റ്‌ ലോകത്തെ തളരാത്ത പോരാളിയാണ്.

എന്നാൽ ഇന്നും ടി :20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി യുവരാജ് സിംഗിന്റെ പേരിലാണ്.വെറും 12 പന്തിൽ യുവരാജ് മത്സരത്തിൽ ഫിഫ്റ്റി അടിച്ചെടുത്തു.2011ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് കിരീട നേട്ടം യുവരാജ് എന്ന പോരാളിയുടെ കൂടി വിജയമാണ്. ശരീരത്തെ കാർന്ന് തിന്ന കാൻസർ എന്ന മഹാമാരിയെ പോലും അവഗണിച്ച് നേടിയ 362 റൺസും 15 വിക്കറ്റുകളും ആ പ്രതിഭയുടെ തെളിവും ഒപ്പം ജീവിക്കുന്ന സ്മരണയുമാണ്. ഒരു ലോകകപ്പിൽ 300ൽ അധികം റൺസും 15 വിക്കറ്റും വീഴ്ത്തിയ ഏക താരവും യുവി തന്നെ.മുൻപ് അണ്ടർ 19 കിരീടം നേടിയ 200ലെ ഇന്ത്യൻ ടീമിലും അംഗമായ യുവരാജ് ആ ലോകകപ്പിന്റെ താരമായി നേട്ടം സ്വന്തമാക്കിയത് പോലെ 2011ലെ ഏകദിന ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരവും യുവരാജ് നേടി. അണ്ടർ 19 ലോകകപ്പിലും ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലും ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയ ഏക താരവും ഇന്നും യുവരാജ് തന്നെ.

ഇന്ത്യൻ പ്രീമിയർ ലീഗിൽ വിവിധ ടീമിൽ കളിച്ചിട്ടുള്ള യുവരാജ് ഇന്നും ഐപിൽ ചരിത്രത്തിൽ ഒരു സീസണിൽ രണ്ട് ഹാട്രിക്ക് നേടിയ ഏക താരമാണ്. താരം 2009ലെ ഐപിൽ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാവ് ടീമിൽ കളിച്ചാണ്‌ ഈ സ്വപ്നതുല്യ നേട്ടം കരസ്ഥമാക്കിയത് ശേഷം ഐപിഎല്ലിലെ ഏറ്റവും വലിയ ലേലത്തുക നേടിയ താരമായ യുവരാജ് അവസരങ്ങൾ ലഭിക്കാതെ അർഹമായ വിരമിക്കൽ മത്സരം പോലും കളിക്കാൻ കഴിയാതെ ക്രിക്കറ്റിൽ നിന്നും ആരോടും പരിഭവമില്ലാതെ വിരമിച്ചു. ഇന്നും ക്രിക്കറ്റ്‌ രംഗത്ത്  ഉദിച്ചുയരുന്ന താരങ്ങൾ പലരും ആരാധനയോടെ മാത്രം കാണുന്ന ഒരു ദിവ്യനക്ഷത്രമാണ് യുവരാജ്.