വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന വാർത്തകൾക്കിടയിൽ, യുവരാജ് സിംഗ് വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കുന്നു .ഈ വരുന്ന സയ്യിദ് മുഷ്താഖ് അലി ടി 20 ടൂർണമെന്റിൽ പഞ്ചാബിനായി കളിക്കാൻ താരം തീരുമാനിച്ചു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ (പിസി‌എ) ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവരാജ് സിംഗ് കളിയ്ക്കാൻ തീരുമാനമെടുത്തത്. ഓസ്‌ട്രേലിയൻ ലീഗിൽ കളിക്കണമെങ്കിൽ ബിസിസിഐ യുടെ അനുമതി വേണം അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് ,എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ തുടരാൻ ആഗ്രഹിക്കുന്നെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം ക്രിക്കറ്റിൽ നിന്നും വിരമിച്ച യുവി പി‌സി‌എ സെക്രട്ടറി പുനീത് ബാലിയുടെ അഭ്യർത്ഥന മാനിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി യുവ താരങ്ങളായ ശുബ്മന് ഗിൽ, അഭിഷേക് ശർമ, പ്രഭ്സിമ്രന് സിംഗ് എന്നിവർക്ക് മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിൽ പരിശീലനം നൽകിയിരുന്നു. പഞ്ചാബിനായി വീണ്ടും പാഡണിയുക എന്നത് മൂന്നോ നാലോ ആഴ്ചകളായി ഞാൻ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ടി ൨൦ ക്രിക്കറ്റിൽ മാത്രമേ കളിക്കുകയുള്ളൂയെന്നും താരം പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാനഡയിൽ നടന്ന ഗ്ലോബൽ ടി 20 യിൽ ടൊറന്റോ നാഷണലിനായി യുവരാജ് സിംഗ് കളിച്ചു, തുടർന്ന് കഴിഞ്ഞ നവംബറിൽ അബുദാബി ടി 10 ലീഗിൽ മറാത്ത അറേബ്യക്കാർക്കായി കളിച്ചു. അടുത്തിടെ ബിഗ് ബാഷ് കളിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.