‘ബാറ്റ് പിന്നിൽ നിന്ന് പിടിക്കുക അല്ലെങ്കിൽ കാലുകൾ പിടിക്കുക’ : സൂര്യകുമാർ യാദവിനെക്കുറിച്ച് സഹീർ ഖാൻ

ആർ‌സി‌ബിയ്‌ക്കെതിരെയുള്ള മത്സരത്തിൽ സൂര്യ കുമാർ യാദവിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈ ഇന്ത്യൻസിന് വിജയം നേടിക്കൊടുത്തത്. ആർ‌സി‌ബി ഉയർത്തിയ 200 വിജയ ലക്‌ഷ്യം പിന്തുടർന്ന മുംബൈ സൂര്യ നേടിയ 83 റൺസിന്റെ ബലത്തിൽ വിജയം നേടിയെടുക്കുകയായിരുന്നു. റൺസ് നേടുന്നതിൽ നിന്നും സൂര്യകുമാർ യാദവിനെ തടയണമെങ്കിൽ അദ്ദേഹത്തിന്റെ ബാറ്റ് പിന്നിൽ നിന്ന് പിടിക്കുകയോ കാലുകൾ പിടിക്കുകയോ ചെയ്യേണ്ടതായി വരുമെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ തമാശയായി പറഞ്ഞു.

അഞ്ച് തവണ ഐ‌പി‌എൽ ചാമ്പ്യൻ‌മാർ‌ക്കായി കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ‌ മൂന്ന്‌ അർ‌ദ്ധസെഞ്ചുറികൾ‌ നേടിയ സൂര്യകുമാർ അതിശയകരമായ ഫോമിലാണ്.ചൊവ്വാഴ്ച ആർ‌സി‌ബിക്കെതിരെ 32-കാരൻ നേടിയ ഐ‌പി‌എല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു അത്, വെറും 35 പന്തിൽ 7 ഫോറും 6 സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്.മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി സൂര്യകുമാറിനെ ലോകത്തിലെ ഏറ്റവും മികച്ച ടി 20 കളിക്കാരനാണെന്ന് പ്രശംസിച്ചു, ഇപ്പോൾ സഹീർ ഖാനും പ്രസംസയുമായി എത്തിയിരിക്കുകയാണ്.

സൂര്യകുമാറിനെ തടയാൻ ചില അസാധാരണ തന്ത്രങ്ങൾ പരീക്ഷിക്കേണ്ടി വരുമെന്ന് ജിയോസിനിമയോട് സംസാരിച്ച മുൻ പേസർ പറഞ്ഞു.സൂര്യകുമാറിന് കഠിനമായ ഘട്ടമുണ്ടായിരുന്നെങ്കിലും താളം കണ്ടെത്തിയെന്നും ഇത് ബൗളർമാർക്ക് നല്ല വാർത്തയല്ലെന്നും സഹീർ അഭിപ്രായപ്പെട്ടു. എംഐ ബാറ്ററുടെ സമീപനം അർത്ഥമാക്കുന്നത് 32-കാരൻ ഫുൾ ഫ്ലോയിൽ ആയിരിക്കുമ്പോൾ ഒരു ഫീൽഡ് പ്ലേസ്‌മെന്റിനും ബൗളർമാരെ സഹായിക്കാനാവില്ല എന്നാണ്.

” ഒന്നെങ്കിൽ പിന്നിൽ നിന്ന് അവന്റെ ബാറ്റ് പിടിക്കണം അല്ലെങ്കിൽ അവന്റെ കാലുകൾ പിടിക്കണം, അവൻ അങ്ങനെയാണ് ബാറ്റ് ചെയ്യുന്നത്. കഠിനമായ ഒരു ഘട്ടം ഉണ്ടായിരുന്നു, പക്ഷേ അവൻ തന്റെ താളം കണ്ടെത്തിയപ്പോൾ കൂടുതൽ മെച്ചപ്പെട്ടു. ബൗളർമാർക്ക് ഇതൊരു നല്ല വാർത്തയായിരിക്കില്ല.അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയും അതിനെ സമീപിക്കുന്ന രീതിയിലും ഒരു ഫീൽഡ് പ്ലേസ്‌മെന്റിനും അവരെ സഹായിക്കാനാവില്ല. ഓരോ തവണയും അവർ കളിക്കുന്നത് കാണുമ്പോൾ, ബൗളർമാർ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിയാനും നാല് കളിക്കാരുമായി സൈഡ് പാക്ക് ചെയ്യാനും ശ്രമിക്കുന്നതായി തോന്നുന്നു, സ്കൈ ഇപ്പോഴും ഫോറുകൾ അടിക്കുന്നു, നിങ്ങൾക്ക് ഇത് തടയാൻ കഴിയില്ല, ”മുൻ ഇന്ത്യൻ പേസ്മാൻ കൂട്ടിച്ചേർത്തു.

Rate this post