❝👔ഞാനെന്താണ്😢 പറയേണ്ടത് എന്നെനിക്ക്😞തന്നെ അറിയില്ല,
കരിയറിലെ💔😕ഏറ്റവും മോശം അവസ്ഥയിലൂടെയാണ്
അയാൾ പോകുന്നത് ❞

തന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ബെൽജിയൻ താരം ഈഡൻ ഹസാഡ് റയൽ മാഡ്രിഡിൽ കടന്നു പോകുന്നത്. വളരെ പ്രതീക്ഷയോടെ 2019 ൽ ചെൽസിയിൽ നിന്നും റയലിലേക്ക് ചേക്കേറിയ ശേഷം ആകെ 25 മത്സരങ്ങൾ മാത്രമാണ് ഈ ബെൽജിയൻ സൂപ്പർതാരത്തിന് റയൽ മാഡ്രിഡ്‌ ജേഴ്സിയിൽ കളിക്കാനായത്. നിരന്തരമായ പരിക്കുകൾ മൂലം സീസണുകളിലെ സിംഹഭാഗം മത്സരങ്ങളും താരത്തിനു നഷ്ടമാവുകയായിരുന്നു. റൊണാൾഡോയുടെ പകരക്കാരനായാണ് ഹസാഡ് റയലിലെത്തുന്നത്.103.5 മില്യൺ ഡോളറിനാണ് റയൽ ഹസാഡിനെ സ്വന്തമാക്കുന്നത്.

നിലവിൽ അറ്റലാന്റക്കെതിരായ രണ്ടാം പാദത്തിൽ താരം തിരിച്ചു വരുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പുതിയ പരിക്ക് താരത്തിന്റെ ഈ മുഴുവൻ സീസണെ തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എൽച്ചെക്കെതിരായ ലാലിഗ മത്സരത്തിന്റെ അവസാന പതിനഞ്ചു മിനുട്ടിൽ താരം ഇറങ്ങിയെങ്കിലും വീണ്ടും കണങ്കാലിന് വേദന കൂടിയത്തോടെ താരം വീണ്ടും പുറത്തായി. ഇതോടെ ശസ്ത്രക്രിയക്കായി താരം ലണ്ടനിലേക്ക് തിരിക്കും ഇതോടെ സീസണിലെ ബാക്കി മത്സരങ്ങളും താരത്തിന് നഷ്ടമാവും.

തിങ്കളാഴ്ച പത്രസമ്മേളനത്തിൽ ഹസാർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ സിദാനെ പ്രതികരിച്ചു. “പുതിയതായി എന്തോ സംഭവിച്ചിട്ടുണ്ട്. കാരണം സീസൺ മുഴുവനും അവനു ഇതുവരെയും റയലിൽ ചേരുന്നതിനു മുൻപ് പുറത്തിരിക്കേണ്ടി വന്നിട്ടില്ല. വളരെ കുറച്ചു പരിക്കുകൾ മാത്രമേ പറ്റിയിട്ടുള്ളു. ഞങ്ങൾക്ക് അവനെ സഹായിക്കേണ്ടതുണ്ട്. വളരെ പെട്ടെന്നു തന്നെ തിരിച്ചു വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതെല്ലാം എനിക്കു വിശദീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ്,കൂടുതൽ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.പക്ഷെ ഇപ്പോൾ ഇതിനെക്കുറിച്ചൊന്നും വിശദീകരിക്കാനാവില്ല.”

റയലിൽ എത്തുന്നതിന് മുൻപ് 7 വർഷം ചെൽസിയിൽ ചിലവഴിച്ച ഹസാർഡിനു 21 മത്സരങ്ങൾ മാത്രമാണ് താരത്തിന് നഷ്ടമായത്.എന്നാൽ റയലിലെ ചെറിയ കാലയളവിൽ 54 മത്സരങ്ങൾ നഷ്ടപ്പെട്ടു.2019 ഡിസംബറിൽ കാലിന് ഒടിവുണ്ടായപ്പോൾ രണ്ട് മാസത്തിലധികം കാലത്തിനു പുറത്തു പോവേണ്ടി വന്നു ബെൽജിയൻ താരത്തിന്. രണ്ടു വർഷത്തിനിടയിൽ റയലിനായി 36 മത്സരങ്ങളിൽ നിന്ന് നാല് തവണ സ്കോർ ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളു. റയൽ മാഡ്രിഡിന്റെ ഏറ്റവും മോശം സൈനിങ്ങായിട്ടാണ് ഹസ്സർഡിന്റെ ട്രാൻസ്ഫറിനെ കണക്കാക്കുന്നത്. റയലുമായി 2024 വരെ കരാറുണ്ടെങ്കിലും അതിനു മുന്നേ താരത്തെ ഒഴിവാക്കാനും സാധ്യത കാണുന്നുണ്ട്.