❝ ലാ ലീഗ കിരീടം 🇪🇸🏆 നഷ്ടമായെങ്കിലും
എന്റെ പിള്ളേരിൽ എനിക്ക് 👏⚽
അഭിമാനമുണ്ട് ❤️ 🤍 അത്‌ലറ്റികോക്ക്
അഭിനന്ദനങൾ ❞

സ്പാനിഷ് ലാ ലീഗ്‌ കിരീടം നേടാനായെങ്കിലും ടീമിലെ താരങ്ങൾ നടത്തിയ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ സിനദിൻ സിദാൻ.
കരീം ബെൻസെമയിൽ നിന്നും ലൂക്കാ മോഡ്രിച്ചും അവസാന മിനിറ്റുകളിൽ നേടിയ ഗോളുകൾക്ക് വിയ്യ റയലിനെ പരാജയപെടുത്തിയെങ്കിലും റയൽ വല്ലാഡോളിഡിനെതിരായ മികച്ച തിരിച്ചു വരവിലൂടെ അത്ലറ്റികോ മാഡ്രിഡ് കിരീടം ഉറപ്പിക്കുകയായിരുന്നു.

ലാ ലിഗയും നഷ്ടമായതോടെ ഒരു കിരീടം പോലുമില്ലാതെയാണ് ഈ സീസൺ റയൽ മാഡ്രിഡ് അവസാനിപ്പിച്ചത്. 2009-10നു ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എന്നിരുന്നാലും ഒരു വെല്ലുവിളി നിറഞ്ഞ ഒരു സീസണായിരുന്നിട്ടു കൂടി റയൽ മാഡ്രിഡ് താരങ്ങൾ നടത്തിയ മികച്ച പ്രകടനത്തെ സിദാൻ മത്സരത്തിനു ശേഷം പ്രശംസിച്ചു.


“ഞങ്ങൾ ലാ ലിഗയിൽ വിജയിച്ചില്ല നിങ്ങളുടെ ചോദ്യത്തിന് എന്റെ ഉത്തരം, അത്ലറ്റികോയെ ഞങ്ങൾ അഭിനന്ദിക്കുന്നു. അവർ കിരീടവിജയം അർഹിച്ചിരുന്നു .എല്ലാവരേക്കാൾ മുകളിലെത്തി അവർ അത് അർഹിച്ചിരുന്നു” സിദാൻ പറഞ്ഞു .എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കളിക്കാർ എന്തുചെയ്തു എന്നതാണ്,ആരാധകർക്ക് അവർ എല്ലായ്പ്പോഴും ടീമിനെ പിന്തുണച്ചതിൽ നന്ദി പറയണം. താരങ്ങളെക്കുറിച്ചും എല്ലാവര്ക്കും അഭിമാനിക്കാം, ഈ സീസണിൽ കഴിവിന്റെ മുഴുവനും അവർ നൽകിയിരുന്നു.” സിദാൻ വ്യക്തമാക്കി.

എന്നാൽ അടുത്ത സീസണിൽ റയലിൽ തുടരുമോ എന്ന ചോദ്യത്തിന് വുകതമായ ഒരു മറുപടി നൽകാനും സിദാൻ തയ്യാറായില്ല . പ്രതിസന്ധികൾക്കിടയിലും ടീമിനെ തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ട് പോയ സിദാനെ അടുത്ത സീസണിൽ റയൽ നിലനിർത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അടുത്ത സീസണിൽ വലിയ താരങ്ങളെ ടീമിലെത്തിച്ച് കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.