❝ സിദാനു ✍️👔 പകരം റയൽ മാഡ്രിഡ്
പരിഗണിക്കുന്നവർ ⚽👑 ഇവർ, ബാഴ്സ
കൂമാനു 👔🚫 പകരക്കാരനെയും തേടുന്നു ❞

റയൽ മാഡ്രിഡിന്റെ പരിശീലകാനുള്ള സിനദിൻ സിദാന്റെ രണ്ടാമൂഴവും അവസാനിച്ചിരിക്കുകയാണ് . ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും പരാജയപ്പെട്ടതിന് പിന്നാലെ സിദാൻ പടിയിറങ്ങുകയാണെന്ന് ക്ലബ്ബ് ഔദ്യോഗികമായി സ്ഥിതീകരിച്ചിരിക്കുകയാണ്.. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ ഉയരങ്ങളിൽ എത്തിച്ച സിദാൻ റയലിന്റെ ഇതിഹസമാണെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ പറഞ്ഞു.

സിനദിൻ സിദാൻ സ്ഥാനമൊഴിഞ്ഞതോടെ റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ ആരെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഒറ്റ ട്രോഫി നേടാനാവാതെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയത്. സിദാന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ക്ലബിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും റയൽ മാനേജ്‌‌മെന്‍റ് പ്രതികരിച്ചു. ആദ്യ ഊഴത്തിൽ റയലിനെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരിടത്തിലേക്ക് നയിച്ച സിദാൻ 2018ൽ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീടുവന്ന രണ്ട് പരിശീലകരും നിരാശപ്പെടുത്തിയതോടെ 2019 മാർച്ചിലാണ് സിദാൻ രണ്ടാംതവണ പരിശീലകനായത്.


കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ ജേതാക്കളാവുകയും ചെയ്തു. ആകെ 263 മത്സരങ്ങളിൽ റയലിനെ പരിശീലിപ്പിച്ച സിദാൻ പതിനൊന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്.2022 വരെ സിദാന് റയലുമായി കരാറുണ്ടായിരുന്നു. കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. സിദാൻ പടിയിറങ്ങിയതോടെ ഇറ്റാലിയൻ കോച്ച് അന്റോണിയോ കോണ്ടെ, റയലിന്റ മുൻതാരം റൗൾ ,പിഎസ്ജി പരിശീലകൻ മൗറിസിയോ പച്ചേറ്റീനോ എന്നിവരെയാണ് റയൽ പകരക്കാരനായി പരിഗണിക്കുന്നത്. സിരി എയിൽ ഇന്റർ മിലാനെ ചാമ്പ്യൻമാരാക്കിയ കോണ്ടെ കഴിഞ്ഞ ദിവസം ടീം വിട്ടിരുന്നു. റയൽ പരിഗണിച്ച മറ്റൊരു പരിശീലകനായ മാസ്സിമിലിയാനോ അലേഗ്രി യുവന്റസിൽ തിരിച്ചെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ സിദാൻ യുവന്റസ് കോച്ചാവുമെന്ന അഭ്യൂഹങ്ങളും അവസാനിച്ചു.

ലാ ലീഗയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ബാഴ്സലോണയും കോച്ച് റൊണാൾഡ് കൂമാന് പകരക്കാരനെ തേടുകയാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ പുതിയ പരിശീലകനെ കിട്ടിയില്ലെങ്കിൽ കൂമാന് തുടരാമെന്നാണ് ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട അറിയിച്ചിരിക്കുന്നത്. ബെൽജിയം ദേശീയ ടീമിന്റെ പരിശീലകൻ റോബർട്ടോ മാർട്ടിനസിനെയാണ് ബാഴ്സ പകരം നോട്ടമിട്ടിരിക്കുന്നത്. മുൻ താരം സാവി ഫെർണാണ്ടസിന്റെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു.