ആഫ്രിക്കൻ കരുത്തനും കേരള ബ്ലാസ്റ്റേഴ്സിൽ

കഴിഞ്ഞ സീസണിലെ മോശം പ്രകടനം ഇക്കുറിയും ആവർത്തിക്കാതിരിക്കാൻ രണ്ടും കൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്.കഴിഞ്ഞ ദിവസങ്ങളിൽ അര്ജന്റീന താരത്തെയും ,യുവ ഗോൾ കീപ്പറെയും ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് സിംബാബ്‌വെയില്‍ നിന്നുളള പ്രതിരോധ താരം കോസ്റ്റ നമോയിൻസുവിനെ സൈൻ ചെയ്യുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുകയും പിന്നീട് കോവിഡ് പേടിച്ച് വരാന്‍ മടിയ്ക്കുകയും ചെയ്ത കൊളംമ്പിയന്‍ പ്രതിരോധ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിന് പകരക്കാരനായിട്ടാണ് സിംബാബാവെ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കഴിഞ്ഞ ഏഴ് വർഷമായി ചെക്ക് റിപ്പബ്ലിക്കന്‍ ടോപ് ഡിവിഷന്‍ ക്ലബായ സ്പാര്‍ട്ടാ പ്രാഗിന്റെ താരമായ 34 കാരൻ 208 മത്സരങ്ങളിൽ ചെക്ക് ക്ലബ്ബിനായി ബൂട്ട് കെട്ടിയിട്ടുണ്ട്.2007 മുതൽ യൂറോപ്പിൽ കളിക്കുന്ന കോസ്റ്റ നമോയിൻസു പരിചയ സമ്പത്തുള്ള താരമാണ്.സിംബാബ്‌വെ ദേശീയ ടീമിനായി 11 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.