രണ്ടു തകർപ്പൻ ഗോളുമായി സിനെഡിൻ സിഡാന്റെ ഫ്രാൻസിന് വേണ്ടിയുള്ള അരങ്ങേറ്റം, ഗോളുകളുടെ വീഡിയോ കാണാം

26 വർഷം മുമ്പാണ് സിനെഡിൻ സിഡാൻ ഫ്രാൻസിന്റെ പ്രശസ്തമായ നീല ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുന്നത്.22-കാരനായ മിഡ്ഫീൽഡർ ലിഗ് 1-ൽ ബോർഡോയുമൊത്ത് കഴിവുള്ള താരം എന്ന ഖ്യാതി നേടിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരത്തിൽ ഫ്രാൻസ് പകുതി സമയത്ത് 2-0 ന് പുറകിൽ നിൽക്കുമ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി സിദാൻ എത്തി.ഗ്രൗണ്ടിലിറങ്ങിയ സിദാൻ മിനുറ്റുകൾക്കകം തന്റെ സ്വതസിദ്ധ ശൈലി പുറത്തെടുക്കുകയും ഗോൾ നേടുകയും ചെയ്തു.

ദേശീയ ടീമിനായി അരങ്ങേറ്റ ഗോൾ നേടാൻ സിദാന് 40 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ.ലോറന്റ് ബ്ലാങ്കിൽ നിന്ന് തികഞ്ഞ പാസ് സ്വീകരിച്ച് ഒരു ചെക്ക് ഡിഫെൻഡറെ മറികടന്ന് പന്ത് ഇടത് കാലിലേക്ക് മാറ്റി ചെക്ക് പോസ്റ്റിന്റെ മൂലയിലേക്ക് ഒരു റോക്കറ്റ് ഷോട്ടിലൂടെ ഗോൾ നേടി.മൂന്ന് മിനിറ്റിനുശേഷം സിദാൻ രണ്ടാം ഗോളും നേടി ഒരു ഹെഡ്ഡറിലൂടെയായിരുന്നു ആ ഗോൾ.അന്താരാഷ്ട്ര രംഗത്തെ ഗംഭീരമായ തുടക്കത്തിന് ശേഷം സിനെഡിൻ സിഡാനെ ഫ്രഞ്ച് ദേശീയ ടീമിന്റെ സ്ഥിരം താരമായി മാറി.


ഇംഗ്ലണ്ടിൽ നടന്ന യൂറോ 1996 ടൂര്ണമെന്റായിരുന്നു സിദാന്റെ ആദ്യ വലിയ ചാമ്പ്യൻഷിപ്പ് .ആ ചാംപ്യൻഷിപ്പിൽ സെമി ഫൈനലിൽ പുറത്തായി.രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് 1998 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. സിഡാനെ പങ്കെടുത്ത ആദ്യ ലോകകപ്പ് അതായിരുന്നു, ഒരുപക്ഷേ സിദാന്റെ ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒന്നായിരുന്നു അത്. 2000 ൽ ഫ്രാൻസിനൊപ്പം യൂറോ കപ്പ് സ്വന്തമാക്കിയ സിദാൻ 2006 വേൾഡ് കപ്പ് ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് പെനാൽറ്റിയിൽ പരാജയപെട്ടു.